Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഇന്ത്യ അനധികൃതമായി രൂപവത്കരിച്ച കേന്ദ്രഭരണപ്രദേശമായ ലഡാക്കിനെ അംഗീകരിക്കുന്നില്ലെന്ന് ചൈന; അതിർത്തിയിലെ ഇന്ത്യയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് മേഖലയിലെ സംഘർഷത്തിന്റെ മൂലകാരണമെന്നും ചൈനീസ് വിദേശകാര്യവക്താവ്; പ്രകോപനപരമായ പ്രസ്താവന പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് അതിർത്തിക്കടുത്ത് 44 പുതിയ പാലങ്ങൾ തുറന്നതിന് പിന്നാലെ; യഥാർത്ഥ നിയന്ത്രണരേഖയിൽ ഉഗ്ര പ്രഹരശേഷിയുള്ള ഭീഷ്മ ടാങ്കുകൾ വിന്യസിച്ചും സദാ നിരീക്ഷണത്തിനായി റഫാൽ വിമാനങ്ങളെ നിയോഗിച്ചും ചൈനയെ കൂസാതെ വീറോടും വീര്യത്തോടും ഇന്ത്യയും

ഇന്ത്യ അനധികൃതമായി രൂപവത്കരിച്ച കേന്ദ്രഭരണപ്രദേശമായ ലഡാക്കിനെ അംഗീകരിക്കുന്നില്ലെന്ന് ചൈന; അതിർത്തിയിലെ ഇന്ത്യയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് മേഖലയിലെ സംഘർഷത്തിന്റെ മൂലകാരണമെന്നും ചൈനീസ് വിദേശകാര്യവക്താവ്; പ്രകോപനപരമായ പ്രസ്താവന പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് അതിർത്തിക്കടുത്ത് 44 പുതിയ പാലങ്ങൾ തുറന്നതിന് പിന്നാലെ; യഥാർത്ഥ നിയന്ത്രണരേഖയിൽ ഉഗ്ര പ്രഹരശേഷിയുള്ള ഭീഷ്മ ടാങ്കുകൾ വിന്യസിച്ചും സദാ നിരീക്ഷണത്തിനായി റഫാൽ വിമാനങ്ങളെ നിയോഗിച്ചും ചൈനയെ കൂസാതെ വീറോടും വീര്യത്തോടും ഇന്ത്യയും

മറുനാടൻ ഡെസ്‌ക്‌

 ന്യൂഡൽഹി: അതിർത്തിയിലെ സംഘർഷത്തിന് വീണ്ടും വഴിതുറന്നിട്ട് കൊണ്ട് ചൈനയുടെ പ്രകോപനപരമായ പ്രസ്താവന. ലഡാക്കിനെ കേന്ദ്രഭരണപ്രദേശമാക്കിയ ഇന്ത്യയുടെ നടപടി അംഗീകരിക്കുന്നില്ലെന്ന് ചൈനീസ് വിദേശകാര്യവക്താവ് സാവോ ലിജിയാൻ പറഞ്ഞു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അതിർത്തിക്കടുത്ത് 44 പുതിയ പാലങ്ങൾ തുറന്നതിനെ തുടർന്നാണ് പ്രതികരണം. മേഖലയിലെ നിർമ്മാണ പ്രവർത്തനങ്ങളെ തങ്ങൾ ശക്തമായി എതിർക്കുന്നുവെന്നും ചൈനീസ് വക്താവ് പറഞ്ഞു. അതിർത്തിയിലെ അടിസ്ഥാനസൗകര്യവികസനമാണ് ഇരുപക്ഷവും തമ്മിലുള്ള സംഘർഷത്തിന്റെ മൂലകാരണമെന്നും വിദേശകാര്യമന്ത്രാലയം പറഞ്ഞു. സംഘർഷം കൂട്ടുന്ന തരത്തിൽ ഇരുപക്ഷവും നടപടികൾ സ്വീകരിക്കരുതെന്നും സാവോ ലിജിയാൻ പറഞ്ഞു.

ലഡാക്കിലും, അരുണാചൽ പ്രദേശിലും എട്ട് വീതം പാലങ്ങളാണ് ഇന്ത്യ തുറന്നത്. ഇതിനെ കുറിച്ചുള്ള പ്രതികരണം ആരാഞ്ഞപ്പോഴായിരുന്നു ചൈനീസ് വിദേശകാര്യ വക്താവ് ഇങ്ങനെ പറഞ്ഞത്:' ഇന്ത്യ അനധികൃതമായ രൂപീകരിച്ച ലഡാക്ക് കേന്ദ്രഭരണ പ്രദേശത്തെ ചൈന അംഗീകരിക്കുന്നില്ല. അതിർത്തിയിൽ സൈനികസംഘർഷം ലക്ഷ്യമിട്ട് അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും ഞങ്ങൾ എതിരാണ്'.
മുൻധാരണയുടെ അടിസ്ഥാനത്തിൽ അതിർത്തി സംഘർഷം വർദ്ധിപ്പിക്കുന്ന തരത്തിലുള്ള നടപടികൾ പാടില്ലെന്നും ചൈനീസ് വക്താവ് പറഞ്ഞു.

അതേസമയം, പുതിയ പാലങ്ങൾ അതിർത്തിയിലേക്ക് വേഗത്തിൽ സൈനികരെയും ആയുധങ്ങളെയും എത്തിക്കാൻ സഹായിക്കുമെന്ന് ഇന്ത്യൻ അധികൃതർ പറഞ്ഞു. ഗാൽവൻ സംഘർഷത്തിന്റെ തുടർച്ചയായി ഉണ്ടായ അസുഖകരമായ അന്തരീക്ഷം നീക്കി സമാധാനം കൈവരുത്താൻ ഇന്ത്യ-ചൈന പ്രതിനിധികൾ ഏഴാമത്തെ തവണയാണ് തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തിയത്.

മെയ് മുതലാണ് കിഴക്കൻ ലഡാക്കിൽ ഇരുസൈന്യവും മുഖാമുഖം നിന്നത്. ജൂണിൽ 20 ഇന്ത്യൻ സൈനികരുടെ വീരമ്യത്യുവോടെ സംഘർഷം പാരമ്യത്തിലെത്തി. കഴിഞ്ഞ മാസം പാങ്‌ഗോങ്‌സോയിൽ ഒന്നിലധികം തവണ ഇരുസൈന്യങ്ങളും മുഖാമുഖം വരികയും. ആകാശത്തേക്ക് വെടിവപ്പുണ്ടാകുകയും ചെയ്തു.

വീറും വാശിയുമായി ഇന്ത്യൻ സേനകളും

അതിനിടെ, ചൈനയെയും പാക്കിസ്ഥാനെയും നേരിടാൻ ഇന്ത്യൻ സൈന്യം 'ബിആർ' പ്ലാൻ ആവിഷ്‌കരിച്ചതായി റിപ്പോർട്ട്. യഥാർഥ നിയന്ത്രണ രേഖയിലോ നിയന്ത്രണരേഖയിലോ ഉള്ള അതിക്രമങ്ങളെ ശക്തമായി പ്രതിരോധിക്കാൻ സാധിക്കുന്ന തരത്തിലാണ് കരസേനയും വ്യോമസേനയും സംയുക്തമായി 'ബിആർ' പ്ലാൻ ആസൂത്രണം ചെയ്തിരിക്കുന്നത്.

കിഴക്കൻ ലഡാക്കിലെ സമുദ്രനിരപ്പിൽനിന്നും 17000 അടി ഉയർത്തിലുള്ള യഥാർഥ നിയന്ത്രണരേഖയിൽ ശക്തമായ പ്രഹരശേഷിയുള്ള ഭീഷ്മ ടാങ്കുകളാണ് കരസേന വിന്യസിച്ചിരിക്കുന്നത്. നിയന്ത്രണരേഖയിലെ സ്റ്റാറ്റസ്‌കോ മറികടന്നാൽ ചൈനയ്ക്ക് തക്കതായ മറുപടി നൽകാൻ ഭീഷ്മയ്ക്ക് സാധിക്കും. നിയന്ത്രണരേഖയിൽ ചൈന ടി-63, ടി-99 ടാങ്കുകളെ വിന്യസിച്ചിട്ടുണ്ടെങ്കിലും ഇന്ത്യൻ ടാങ്കറുകൾക്കാണ് കൂടുതൽ ശേഷിയെന്ന് വിദഗ്ദ്ധർ പറയുന്നു. വ്യോമസേനയുടെ റഫാൽ യുദ്ധവിമാനങ്ങളും അതിർത്തിക്ക് മുകളിൽ സദാ നിരീക്ഷണം തുടരുകയാണ്. റഫാൽ യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് ആക്രമണം നടത്താൻ ഇന്ത്യ പദ്ധതിയിടുന്നതായുള്ള ആശങ്ക കഴിഞ്ഞ ദിവസം പാക് സൈനിക മേധാവി ജനറൽ ബജ്വ പങ്കുവെച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP