Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഖുഷ്ബു സിനിമ മേഖലക്കാകെ നാണക്കേടുണ്ടാക്കി; രാഷ്ട്രീയമെന്നത് ക്ഷമയും നയചാതുര്യവും അതിനേക്കാളുമുപരി ആദർശവും; ഖുഷ്ബു അവസരവാദിയെന്ന് തുറന്നടിച്ച് നടി രഞ്ജിനി

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: ബിജെപിയിൽ ചേർന്ന ഖുശ്‌ബുവിനെതിരെ വിമർശനവുമായി നടി രഞ്ജിനി. അവസരവാദിയാണ് താന്നെന്ന് ഖുശ്‌ബു തെളിയിച്ചുവെന്ന് രഞ്ജിനി പറഞ്ഞു.

ഖുഷ്ബു സിനിമ മേഖലക്കാകെ നാണക്കേടുണ്ടാക്കി. രാഷ്ട്രീയമെന്നത് ക്ഷമയും നയചാതുര്യവും അതിനേക്കാളുമുപരി ആദർശവുമാണ്. അല്ലാതെ നിങ്ങളുടെ ആഗ്രഹങ്ങൾക്കനുസരിച്ചുള്ള പദവി ഉറപ്പിക്കലല്ല. പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ പാർട്ടിയെയും നിരന്തരം കുറ്റപ്പെടുത്തിയിരുന്ന താങ്കൾ ഇന്നലെ മോദിയെ സ്തുതിച്ചത് നിരാശാജനകമാണ്. ഇന്ത്യയെ നയിക്കാൻ അനുയോജ്യനായ ഒരേ ഒരു വ്യക്തി മോദിയാണെന്ന സ്തുതി താങ്കൾ ഒരു അവസരവാദിയാണെന്നല്ലേ കാണിക്കുന്നത്.

അപക്വമായ പ്രസ്താവനകളുടെ പേരിൽ മറ്റുമേഖലയിലുള്ളവർ സിനിമാക്കാരെ പരിഹസിക്കുന്നതിൽ ആശ്ചര്യമില്ലെന്ന് ഖുശ്‌ബു സ്ഥിരീകരിച്ചിരിക്കുന്നു. നിങ്ങളുടെ സ്വാർത്ഥത സിനിമ മേഖലക്കൊന്നാകെ നാണക്കേട് കൊണ്ടുവന്നിരിക്കുന്നു''-രഞ്ജിനി ഫേസ്‌ബുക്കിൽ കുറിച്ചു.ഖുശ്‌ബു തിങ്കളാഴ്ചയാണ് ബിജെപിയിൽ ചേർന്നത്. എന്നാൽ പ്രധാനമന്ത്രിക്കെതിരെയുള്ള വിമർശനങ്ങൾ പിൻവലിക്കുകയില്ലെന്നും പ്രതിപക്ഷത്ത് നിൽക്കുമ്പോൾ തന്റെ ജോലി അതായിരുന്നെന്നും ഖുശ്‌ബു പ്രതികരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP