Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പുരസ്‌ക്കാരങ്ങൾ വാരിക്കൂട്ടുമെന്ന് കരുതിയ 'മൂത്തോൻ' പിറകോട്ടടിച്ചു; നിവിൻ പോളിക്ക് പ്രത്യേക പരാമർശം മാത്രം; 'കുമ്പളങ്ങി നെറ്റ്സിന്' നാല് അവാർഡ്; പ്രിയദർശന്റെ മകൻ സിദ്ധാർഥിന്റെ തടക്കം രണ്ട് അവാർഡുകൾ 'മരക്കാറിന്'; 'വാസന്തി'ക്ക് അപ്രതീക്ഷിത നേട്ടം; സുരാജിനും, ഫഹദിനും കനിക്കും അർഹതക്കുള്ള അംഗീകാരം; പതിവ് വിവാദങ്ങൾ ഇല്ലാതെ സംസ്ഥാന ചലച്ചിത്ര അവാർഡ്

പുരസ്‌ക്കാരങ്ങൾ വാരിക്കൂട്ടുമെന്ന് കരുതിയ 'മൂത്തോൻ' പിറകോട്ടടിച്ചു; നിവിൻ പോളിക്ക് പ്രത്യേക പരാമർശം മാത്രം; 'കുമ്പളങ്ങി നെറ്റ്സിന്' നാല് അവാർഡ്; പ്രിയദർശന്റെ മകൻ സിദ്ധാർഥിന്റെ തടക്കം രണ്ട് അവാർഡുകൾ 'മരക്കാറിന്'; 'വാസന്തി'ക്ക് അപ്രതീക്ഷിത നേട്ടം; സുരാജിനും, ഫഹദിനും കനിക്കും അർഹതക്കുള്ള അംഗീകാരം; പതിവ് വിവാദങ്ങൾ ഇല്ലാതെ സംസ്ഥാന ചലച്ചിത്ര അവാർഡ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സാധാരണ മലയാള ചലച്ചിത്ര അവാർഡിനൊപ്പം വിവാദക്കൊടുങ്കാറ്റും ഉണ്ടാവുക ഒരു പതിവാണ്. അർഹതയുള്ളവരെ അവഗണിച്ചെന്നും ജൂറി പക്ഷപാതിത്വം കാട്ടിയെന്നുമൊക്കെയുള്ള ആരോപണ പ്രത്യാരോപണങ്ങൾ പതിവായിരുന്നു. പക്ഷേ ഇത്തവണ അത്തരത്തിലുള്ള അപശ്രുതികൾ ഒന്നും കേട്ടില്ല. പൊതുവെ അർഹതക്കുള്ള അംഗീകരമായാണ്, മധു അമ്പാട്ടിന്റെ നേതൃത്വത്തിലുള്ള ജൂറിയുടെ അവാർഡുകൾ വിലയിരുത്തപ്പെടുന്നത്. മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ട സുരാജ് വെഞ്ഞാറമൂടിന്റെ 'ആൻഡ്രോയിഡ് കുഞ്ഞപ്പനിലെയും', 'വികൃതിയിലെയും' അഭിനയം കണ്ടവർക്ക് അറിയാം അത് അദ്ദേഹം എത്രമാത്രം അർഹിക്കുന്നുവെന്ന്.

'കുമ്പളങ്ങി നൈറ്റസിലെ' സൈക്കോ ഷമ്മിയായി വന്ന് ഞെട്ടിച്ച ഫഹദ് ഫാസിൽ മികച്ച സഹനടനുമായി. 'ബിരിയാണി' എന്ന ചിത്രം റിലീസ് ചെയ്തിട്ടില്ലെങ്കിലും രണ്ട് അന്താരാഷ്ട്ര അവാർഡുകൾ കനി കൃസൃതി എന്ന നടിക്ക് ഈ ചിത്രം നേരത്തെ നേടിക്കൊടുത്തിട്ടുണ്ട്. ആകെയുള്ള ഒരു പ്രശ്നമായി പറയുന്നത് മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട 'വാസന്തി'യെക്കുറിച്ച് ചലച്ചിത്ര പ്രേമികൾ അധികം കേട്ടിട്ടില്ല എന്നതാണ്. പക്ഷേ അതുകൊണ്ട് അത് മോശമാണെന്ന് യാതൊരു അഭിപ്രായവും പറയാൻ കഴിയില്ല. അവാർഡ് ലബ്ധിയോടെ ചിത്രം ഓൺലൈൻ പ്ലാറ്റ്ഫോമിലെങ്കിലും റിലീസ് ചെയ്യുമെന്ന് കരുതാം.

പുരസ്‌കാരങ്ങൾ വാരിക്കൂട്ടുമെന്ന് പ്രതീക്ഷിച്ച ഗീതുമോഹൻദാസിന്റെ മൂത്തോൻ പിന്നിലായപ്പോൾ കുമ്പളങ്ങി നൈറ്റ്സ്, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ എന്നീ ചിത്രങ്ങൾ പ്രതീക്ഷകൾ ശരിവച്ച് പുരസ്‌കാരങ്ങളേറെ നേടി. മികച്ച സിനിമയ്ക്കുള്ള വാസന്തിയുടെ നേട്ടം അപ്രതീക്ഷിതമായിരുന്നെങ്കിൽ ലിജോ, സുഷിൻ, സുരാജ്, കനി എന്നിവർക്കുള്ള പുരസ്‌കാരം പ്രേക്ഷക പ്രതീക്ഷ ശരിവയ്ക്കുന്നതായി.പോയ വർഷം ഏറ്റവും കൂടുതൽ ജനപ്രീതി നേടിയ മധു സി. നാരായണന്റെ കുമ്പളങ്ങി നൈറ്റ്സാണ് മികച്ച ജനപ്രിയ ചിത്രവും. കലാസംവിധാനവും സംഗീതവും അടക്കം നാല് അവാർഡുകൾ ചിത്രം നേടി.

ഫഹദ്, നസ്രിയ, ദിലീഷ് പോത്തൻ, ശ്യാം പുഷ്‌ക്കരൻ എന്നിവർ നിർമ്മാതാക്കൾക്കുള്ള പുരസ്‌കാരം നേടി. നിവിൻ പോളി (മൂത്തോൻ), അന്ന ബെൻ (ഹെലൻ), പ്രിയംവദ കൃഷ്ണൻ എന്നിവർ അഭിനയത്തിന് പ്രത്യേക ജൂറി പരാമർശത്തിന് അർഹരായി. ഇതും അവർ എത്രയേറെ അർഹിക്കുന്നുവെന്നത് ആ ചിത്രങ്ങൾ കണ്ടവർക്ക് അറിയാം.

ഛായാഗ്രാഹകനും സംവിധായകനുമായ മധു അമ്പാട്ട് അധ്യക്ഷനായ ജൂറിയാണ് വിധി നിർണയം നടത്തിയത്. കഴിഞ്ഞ മാർച്ചിൽ പ്രഖ്യാപിക്കേണ്ടിയിരുന്ന പുരസ്‌കാരങ്ങൾ കോവിഡ് മൂലമാണ് നീണ്ടു പോയത്. 119 സിനിമകളാണ് ഇത്തവണ അവാർഡിനായി മത്സരിച്ചത്. ഇതിൽ പലതും പ്രേക്ഷകർക്കു മുന്നിൽ എത്താത്തവയാണ്. തീയറ്ററുകളിലെത്താത്ത ചിത്രങ്ങളിൽ മലയാളത്തിലെ ഏറ്റവും കൂടുതൽ മുതൽമുടക്കുള്ള ചിത്രമെന്ന ഖ്യാതിയുള്ള മരക്കാർ അറബിക്കടലിന്റെ സിംഹവുമുണ്ടായിരുന്നു. രണ്ട് വാർഡുകളും ചിത്രം നേടി. നൃത്ത സംവിധാനത്തിൽ ബൃന്ദ, പ്രസന്ന സുജിതും, വിഷ്വൽ ഇഫ്്ക്ട്സിൽ പ്രത്യേക പരാമർശം നേടിയ സിദ്ധാർഥ് പ്രിയദർശനും. സംവിധായകൻ പ്രിയദർശന്റെ മകനാണ് സിദ്ധാർഥ്.

മധു അമ്പാട്ട് (ചെയർമാൻ), സംവിധായകരായ സലിം അഹമ്മദ്, എബ്രിഡ് ഷൈൻ, ഛായാഗ്രാഹകൻ വിപിൻ മോഹൻ, എഡിറ്റർ എൽ.ഭൂമിനാഥൻ, സൗണ്ട് എൻജിനീയർ എസ്.രാധാകൃഷ്ണൻ, പിന്നണി ഗായിക ലതിക, നടി ജോമോൾ, എഴുത്തുകാരൻ ബെന്യാമിൻ,ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ് (മെംബർ സെക്രട്ടറി) എന്നിവർ അടങ്ങുന്ന ജൂറിയാണ് അവാർഡ് നിശ്ചയിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP