Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഊഷ്മളമായ ഫോമാ വെസ്റ്റേൺ റീജിയൻ - എക്‌സിക്യൂട്ടീവ് കമ്മിറ്റി മീറ്റ് ആൻഡ് ഗ്രീറ്റ് യോഗം

ഊഷ്മളമായ ഫോമാ വെസ്റ്റേൺ റീജിയൻ - എക്‌സിക്യൂട്ടീവ് കമ്മിറ്റി മീറ്റ് ആൻഡ് ഗ്രീറ്റ് യോഗം

ബിന്ദു ടിജി

ഫോമാ വെസ്റ്റേൺ റീജിയനും ദേശീയ എക്‌സിക്യൂട്ടീവ് കമ്മിറ്റിയും ചേർന്ന് മീറ്റ് ആൻഡ് ഗ്രീറ്റ് യോഗം ചേർന്നു. വെസ്റ്റേൺ റീജിയണിലെ വിവിധ സംഘടനകളിൽ നിന്നും നേതാക്കന്മാർ ഫോമാ പ്രവർത്തനങ്ങളെ പ്രശംസിക്കുകയും തിരഞ്ഞെടുക്കപ്പെട്ട എക്‌സിക്യൂട്ടീവ് കമ്മിറ്റിക്ക് അനുമോദനങ്ങൾ അർപ്പിക്കുകയും ചെയ്തു. കമ്മിറ്റിയോടൊത്ത് ശക്തമായി പ്രവർത്തിക്കുമെന്ന് ഏവരും ഒറ്റകെട്ടായി ഉറപ്പു നൽകി

ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്ജ് , ജനറൽ സെക്രട്ടറി ടി . ഉണ്ണികൃഷ്ണൻ , ട്രെഷറർ തോമസ് ടി ഉമ്മൻ , വൈസ് പ്രസിഡന്റ് പ്രദീപ് നായർ , ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട് ജോയിന്റ് ട്രെഷറർ ബിജു തോണിക്കടവിൽ , ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട് എന്നിവർ സന്നിഹിതരായിരുന്നു. ജോസ് വടകര ആർ വി പി സ്വാഗതം പറ ഞ്ഞ് വിവിധ അസോസിയേഷൻ ഭാരവാഹികളെ അഭിസംബോധന ചെയ്തു .

ഫോമാ അമേരിക്കൻ മലയാളികളുടെ സ്വന്തം സംഘടന യായി മാറിയിരിക്കുകയാണ് . കോവിഡാന ന്തര കാലഘട്ട ത്തിൽ ശക്തമായ ജനക്ഷേമകരമായ പരിപാടികൾ ആസൂത്രണം ചെയ്യുകയാണ് .പുതിയ എക്‌സിക്യൂട്ടീവ് ന്റെ പ്രവർത്തനം ജീവകാരുണ്യ സംരംഭ ത്തിലൂടെ ആയിരിക്കും തുടങ്ങുക . ഹെൽപ്പിങ്ങ് ഹാൻഡ്സ് , അത്യാഹിതങ്ങളുണ്ടാകുമ്പോൾ വ്യക്തികളെയും കുടുംബങ്ങളെയും സഹായിക്കുക എന്നതാണ് ലക്ഷ്യം . ബിസിനസ്സ് കാരെ ഒരുമിപ്പിച്ച് ബിസിനസ്സ് ഫോറം എന്ന ആശയവും പ്രവർത്തിക മാക്കുവാൻ ആഗ്രഹിക്കുകയാണ് . നേഴ്സിങ് കൂട്ടായ്മ , യൂത്ത് ന്റെ പ്രവർത്തനങ്ങൾ , വിമൻസ് ഫോറം ഇങ്ങനെ എല്ലാ മേഖലകളിലും ഫോമായുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തും . അമേരിക്കൻ മലയാളികളുടെ സുഖത്തിലും ദുഃഖത്തിലും ഒരുമിച്ചുള്ള യാത്രയായിരിക്കും ഈ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ രീതി. ഇങ്ങിനെ പ്രസിഡന്റ് അനിയൻ ജോർജ്ജ് ഭാവിപരിപാടികളു ടെ ഒരു രൂപരേഖ വ്യക്തമാക്കി മറ്റ് എക്‌സിക്യൂട്ടീവ് അംഗങ്ങളും ഭാവി പ്രവർത്തന പദ്ധതികൾ വിശദീകരിച്ചു

ജോസഫ് ഔസോ , പ്രിൻസ് നെച്ചിക്കാട്ട് (ഫോമാ നാഷണൽ കമ്മിറ്റി ) ജാസ്മിൻ പരോൾ(ഫോമാ വിമൻസ് ഫോറം പ്രതിനിധി), ഫോമാ നേതാക്കന്മാരായ വിൻസെന്റ് ബോസ് മാത്യു, സാജു ജോസഫ്, സാം ഉമ്മൻ , പോൾ ജോൺ (റോഷൻ ), സിന്ധു പിള്ള , സിജിൽ പാലക്കലോടി, ബിജു പന്തളം, സുജ ഔസോ , ടോജോ തോമസ്, ആന്റണി ഇല്ലിക്കാട്ടിൽ, ഡാനിഷ് തോമസ് , ജോർജ്ജ്കുട്ടി പുല്ലാപ്പുള്ളി, വിവിധ അസ്സോസിയേഷനുകളെ പ്രതിനിധീകരിച്ച് ലെബോൺ മാത്യു( ബേ മലയാളി പ്രസിഡന്റ് ), ജീൻ ജോർജ്ജ് , (ബേ മലയാളി വൈസ് പ്രസിഡന്റ്) , രാജൻ ജോർജ്ജ് (സർഗ്ഗം, സാക്രമെന്റോ പ്രസിഡന്റ് ), ശ്രീജിത് കരുത്തൊടി(മങ്ക, സാൻഫ്രാൻസിസ്‌കോ ,പ്രസിഡന്റ്) , സജൻ മൂലപ്ലാക്കൽ (മങ്ക , സാൻഫ്രാൻസിസ്‌കോ മുൻ പ്രസിഡന്റ് , ജോൺ മാത്യു ( ലാസ് വെഗസ്സ് മലയാളി അസോസിയേഷൻ) , സജി തൈവളപ്പിൽ (പ്രസിഡന്റ് , അരിസോണ മലയാളി അസോസിയേഷൻ ), ഓജസ്സ് ജോൺ (കേരള അസോസിയേഷൻ - വാഷിങ്ടൺ ), നിഷാന്ത് ( കോ ളറാഡോ മലയാളി അസോസിയേഷൻ), റോയ് മാത്യു (ഒരുമ- ലോസ് ആഞ്ചെലെസ്), സണ്ണി നടുവിലക്കോട്ട് ( കേരള അസോസിയേഷൻ-ലോസ് ആഞ്ചെലെസ് ) എന്നിവർ ഭാവി പരിപാടികൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകി സംസാരിച്ചു. നാഷണൽ കമ്മിറ്റി മെമ്പർ ജോസഫ് ഔസോ നന്ദി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP