Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആധുനിക മാധ്യമങ്ങളെ നീതിക്കായുള്ള പോരാട്ടത്തിന്റെ ആയുധങ്ങളായി യുവജനങ്ങൾ ഉപയോഗിക്കണം: മേധാ പട്ക്കർ

സ്വന്തം ലേഖകൻ

പാർലമെന്റ പാസ്സാക്കിയ കർഷക ബില്ല് എതിർക്കപ്പെടേണ്ടതാണെന്നും, യുവജനങ്ങൾ സമൂഹമാധ്യമങ്ങളിലും പൊതു ഇടങ്ങളിലും നടക്കുന്ന കർഷക പ്രക്ഷോഭങ്ങളിൽ പങ്കുചേരണമെന്നും മേധാ പട്ക്കർ അഭിപ്രായപ്പെട്ടു. ലോകത്തെമ്പാടും നടക്കുന്ന കർഷക സമരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് മാർത്തോമ്മാ യുവജനസഖ്യം സംഘടിപ്പിച്ച വെബിനാർ ഉത്ഘാടനം ചെയ്തു സംസാരിക്കുകയുമായിരുന്ന മേധ.

മാർത്തോമ്മ യുവജന സഖ്യത്തിന്റെ സംഗീത വിഭാഗമായ സ്വരലയത്തിന്റെ ആഭിമുഖ്യത്തിൽ 8 ഭാഷകളിൽ രൂപപ്പെടുത്തിയ 'കിസാൻ കി ബാത്' എന്ന കർഷക ഐക്യദാർഢ്യ ഗാനം മേധ പ്രകാശനം ചെയ്തു. ഈ ഗാനം മാർത്തോമ യുവജനസഖ്യത്തിന്റെ ഒഫിഷ്യൽ യൂട്യൂബ് ചാനലിൽ റിലീസ് ചെയ്യപ്പെട്ടു.

വെബിനാറിൽ ഇന്ത്യയുടെ കാർഷിക മേഖലയെ കോർപറേറ്റ് കമ്പനികൾക്ക് തീറെഴുതി കൊടുക്കുവാനും 85% വരുന്ന ചെറുകിട കർഷകരെ കോർപറേറ്റുകളുടെ ബലിയാടുകളാക്കുവാനും ഉന്നം വയ്ക്കുന്ന ഈ ബില്ല് എതിർക്കപ്പെടേണ്ടതാണ് എന്ന് മുഖ്യ പ്രഭാക്ഷകൻ കേരള അഗ്രികൾച്ചർ യൂണിവേഴ്‌സിറ്റി അദ്ധ്യക്ഷൻ ഡോ. ജോസ് ജോസഫ് അഭിപ്രായപ്പെട്ടു. പ്രമുഖ സാമൂഹിക പ്രവർത്തകൻ ബഹുമാനപ്പെട്ട കെ എം വേണുഗോപാൽ പ്രതികരിച്ച് സംസാരിച്ചു.

മാർത്തോമ്മ യുവജനസഖ്യം പ്രസിഡന്റ റൈറ്റ്. റവ. ഡോ. തോമസ് മാർ തീത്തോസ് എപ്പിസ്‌കോപ്പ അദ്ധ്യക്ഷത വഹിച്ചു. റൈറ്റ്. റവ. ഡോ. ഗിവർഗ്ഗീസ് മാർ തിയഡോഷ്യസ് സ്ഥഗ്രൻ മെത്രപൊലീത്ത, റൈറ്റ്. റവ. ഡോ. എബ്രഹാം മാർ പൗലോസ്, മാർത്തോമ്മ യുവജനസഖ്യം ജനറൽ സെക്രട്ടറി റവ. ജോൺ മാത്യു, ട്രഷറർ റിനു രാജു എന്നിവർ സംസാരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP