Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഗൂഗിൾ പേ, വിസ എന്നിവയുമായി സഹകരിച്ച് എയ്‌സ് ക്രെഡിറ്റ് കാർഡ് അവതരിപ്പിച്ച് ആക്‌സിസ് ബാങ്ക്

ഗൂഗിൾ പേ, വിസ എന്നിവയുമായി സഹകരിച്ച് എയ്‌സ് ക്രെഡിറ്റ് കാർഡ് അവതരിപ്പിച്ച് ആക്‌സിസ് ബാങ്ക്

സ്വന്തം ലേഖകൻ

കൊച്ചി: ഗൂഗിൾ പേ, വീസ എന്നിവയുമായി സഹകരിച്ച് പ്രതിദിനം ഉപയോഗിക്കുന്ന വിഭാഗങ്ങളിൽ 4-5 ശതമാനം കാഷ്ബാക്ക് നൽകുന്ന ആക്‌സിസ് ബാങ്കിന്റെ എയ്‌സ് ക്രെഡിറ്റ് കാർഡ് പുറത്തിറക്കി. മൊബൈൽ റീചാർജ്, ബിൽ അടക്കൽ തുടങ്ങിയവ ഗൂഗിൾ പേയിലൂടെ നടത്തുമ്പോൾ അഞ്ചു ശതമാനം കാഷ്ബാക്കാണ് നൽകുന്നത്. ഭക്ഷണം ഓർഡർ ചെയ്യുന്നതും പലചരക്കു സാധനങ്ങൾ ഓൺലൈനിലൂടെ വാങ്ങുന്നതും അടക്കമുള്ളവയ്ക്ക് 4-5 ശതമാനം കാഷ്ബാക്കാണു ലഭിക്കുക. സ്വിഗ്ഗി, സോമാറ്റോ, ബിഗ്‌ബാസ്‌ക്കറ്റ്, ഗ്രോഫേഴ്‌സ്, ഒല തുടങ്ങിയ സ്ഥാപനങ്ങളിലെ ഇടപാടുകൾക്കാണിങ്ങനെ കാഷ്ബാക്ക് ലഭിക്കുന്നത്. മറ്റ് ഇടപാടുകൾക്ക് പരിധിയില്ലാതെ രണ്ടു ശതമാനം കാഷ്ബാക്കും ലഭിക്കും.

കാർഡിനായുള്ള അപേക്ഷ മുതൽ എല്ലാം ഡിജിറ്റലായി നടത്താമെന്നതും കാഷ്ബാക്കുകൾ എയ്‌സ് ക്രെഡിറ്റ് കാർഡ് അക്കൗണ്ടുകളിൽ നേരിട്ടു ലഭിക്കുമെന്നതും ഏറെ ആകർഷകമാണ്. ഗൂഗിൾ പേ ഉപഭോക്താക്കൾക്ക് ഫോണിൽ അറ്റാച്ചു ചെയ്യുന്ന സുരക്ഷിതമായ ഡിജിറ്റൽ ടോക്കൺ വഴി പണമടക്കൽ നടത്താം. കാർഡ് വിവരങ്ങൾ പങ്കു വെക്കാതെ തന്നെ ഇതു ചെയ്യാം.

ഈ കാർഡിലൂടെ ലഭിക്കുന്ന ആനുകൂല്യങ്ങൾ മാത്രമല്ല, ഡിജിറ്റൽ ഇടപാടു നടത്താൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റാൻ സാധ്യമായതും കൂടിയാണ് എയ്‌സ് കാർഡെന്ന് ആക്‌സിസ് ബാങ്ക് കാർഡ്‌സ് ആൻഡ് പെയ്‌മെന്റ്‌സ് വിഭാഗം മേധാവിയും എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമായ സഞ്ജീവ് മോഘെ പറഞ്ഞു. ഗൂഗിൾ പേ വഴി തങ്ങളുടെ സാന്നിധ്യം വിപുലമാക്കാനും ഇതു സഹായിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ആക്‌സിസ് ബാങ്കുമായും വീസയുമായും സഹകരിച്ച് പുതിയ സൗകര്യങ്ങൾ ലഭ്യമാക്കാനാവുന്നുവെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ഗൂഗിൾ പേ സീനിയർ ഡയറക്ടർ അംബരീഷ് കെൻഘെ പറഞ്ഞു. കൂടുതൽ പേർക്ക് വായ്പാ സൗകര്യങ്ങൾ ലഭിക്കാനും ഇതിടയാക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.ക്രെഡിറ്റ് കാർഡുകൾ സംബന്ധിച്ച ഉപഭോക്താക്കളുടെ മനോഭാവം മാറിക്കൊണ്ടിരിക്കുകയാണെന്നും ലളിതവും സുരക്ഷിതവുമായ സൗകര്യങ്ങളാണ് അവർ ആഗ്രഹിക്കുന്നതെന്നും വീസ ഇന്ത്യാ ദക്ഷിണേഷ്യാ ഗ്രൂപ് കൺട്രി മാനേജർ ടി ആർ രാമചന്ദ്രൻ ചൂണ്ടിക്കാട്ടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP