Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ടാറ്റാ ക്രൂസിബിൾ കോർപ്പറേറ്റ് ക്വിസ് ഇത്തവണ ഓൺലൈൻ രൂപത്തിൽ; രജിസ്‌ട്രേഷൻ ഒക്ടോബർ 20 വരെ

സ്വന്തം ലേഖകൻ

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ കോർപ്പറേറ്റ് ക്വിസ് മത്സരമായ ടാറ്റ ക്രൂസിബിൾ കോർപ്പറേറ്റ് ക്വിസിന്റെ പതിനേഴാം എഡിഷൻ ഓൺലൈൻ രൂപത്തിൽ അവതരിപ്പിക്കുന്നു. ഒക്ടോബർ 20 വരെ രജിസ്‌ട്രേഷൻ നടത്താം.

പുതിയ സാഹചര്യത്തിൽ ഇതാദ്യമായി വിർച്വൽ രൂപത്തിലാണ് ടാറ്റ ക്രൂസിബിൾ ക്വിസ് സംഘടിപ്പിക്കുന്നത്. ടാറ്റ കമ്പനികൾക്ക് പുറമേ മറ്റ് കോർപ്പറേറ്റ് കമ്പനികളിൽ നിന്നുള്ളവർ കൂടി പങ്കെടുക്കുന്ന ടാറ്റ ക്രൂസിബിൾ ക്വിസിൽ ഈ പ്രാവശ്യം ടീമുകൾക്കു പകരം വ്യക്തിഗതമായും പങ്കെടുക്കാൻ അവസരമുണ്ട്.

ഇന്ത്യയൊട്ടാകെയുള്ള ക്വിസ് മത്സരത്തിൽ 12 ക്ലസ്റ്ററുകളായി തിരിച്ചായിരിക്കും മത്സരം. രണ്ടു തലത്തിൽ നടത്തുന്ന ഓൺലൈൻ പ്രാഥമിക മത്സരങ്ങൾക്കു ശേഷം ഓരോ ക്ലസ്റ്ററിൽ നിന്നും 12 പേരെ വൈൽഡ് കാർഡ് ഫൈനലി ലും ഇവരിൽനിന്ന് ആറുപേർ ക്ലസ്റ്റർ ഫൈനലിലും മത്സരിക്കും. ഓരോ ക്ലസ്റ്റർ ഫൈനലിലും ഏറ്റവും കൂടിയ സ്‌കോർ നേടുന്നവരായിരിക്കും വിജയി. ഉയർന്ന രണ്ടാമത്തെ സ്‌കോർ നേടുന്നവരെ റണ്ണർ അപ് ആയി തെരഞ്ഞെടുക്കും. ക്ലസ്റ്റർ ഫൈനലിൽ വിജയികൾക്കും റണ്ണർ അപ്പുകൾക്കും യഥാക്രമം 35,000 രൂപയും 18,000 രൂപയും സമ്മാനമായി നൽകും.

12 ക്ലസ്റ്റർ ഫൈനൽസിലെ വിജയികൾ രണ്ട് ഫൈനലുകളിലായി വീണ്ടും മത്സരിക്കും. മുന്നിലെത്തുന്ന ആറ് വിജയികൾക്ക് ദേശീയ ഫൈനലിൽ മത്സരിക്കാം. ഡിസംബറിൽ നടക്കുന്ന ദേശീയ ഫൈനൽ മത്സരത്തിലെ വിജയിക്ക് രണ്ടര ലക്ഷം രൂപയും ടാറ്റ ക്രൂസിബിൾ ട്രോഫിയും സമ്മാനമായി നേടാം. ടാറ്റ ക്ലിക് ആണ് ഈ വർഷത്തെ സമ്മാനങ്ങൾ നൽകുന്നത്.

ടാറ്റ ക്രൂസിബിൾ ബിസിനസ് ക്വിസ് പുതിയ സാഹചര്യം പരിഗണിച്ച് ഓൺലൈൻ രൂപത്തിലാണ് ഇപ്രാവശ്യം മത്സരങ്ങൽ സംഘടിപ്പിക്കുന്നതെന്ന് ടാറ്റ സർവീസസ് കോർപ്പറേറ്റ് ബ്രാൻഡ് ആൻഡ് മാർക്കറ്റിങ് സീനിയർ വൈസ് പ്രസിഡന്റ് അതുൽ അഗ്രവാൾ പറഞ്ഞു. ഊർജ്ജസ്വലവും സജീവവുമായ രീതിയിൽ സംഘടിപ്പിക്കുന്ന ക്വിസിൽ ഇന്ത്യയുടെ വിദൂര സ്ഥലങ്ങളിൽനിന്നുള്ളവർക്കു പോലും പങ്കെടുക്കാൻ സാധിക്കുമെന്നതുകൊണ്ടുതന്നെ മാത്സര്യം വർദ്ധിക്കും. പുതിയ രൂപത്തിലുള്ള ക്വിസിനെ എല്ലാവരും സ്വീകരിക്കുമെന്നും ഉത്സാഹഭരിതമായ പങ്കാളിത്തം ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.

പിക്‌ബ്രെയിൻ എന്നറിയപ്പെടുന്ന പ്രമുഖ ക്വിസ് മാസ്റ്റർ ഗിരി ബാലസുബ്രമണ്യമാണ് ഓൺലൈൻ രൂപത്തിലുള്ള ക്വിസ് മത്സരത്തിന്റെയും ക്വിസ് മാസ്റ്റർ.

www.tatacrucible.com എന്ന വെബ്‌സൈറ്റ് സന്ദർശിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ ക്വിസിങ് യുദ്ധമായ ടാറ്റ ക്രൂസിബിൾ കോർപ്പറേറ്റ് ക്വിസ് 2020-ൽ പങ്കെടുക്കുന്നതിനും കൂടുതൽ അറിയുന്നതിനും സാധിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP