Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പൂജാ ഹെഗ്ഡെയുടെ ജന്മദിനത്തിൽ രാധേശ്യാമിന്റെ പുതിയ പോസ്റ്റർ പങ്കുവെച്ച് പ്രഭാസ്

പൂജാ ഹെഗ്ഡെയുടെ ജന്മദിനത്തിൽ രാധേശ്യാമിന്റെ പുതിയ പോസ്റ്റർ പങ്കുവെച്ച് പ്രഭാസ്

സ്വന്തം ലേഖകൻ

പൂജാ ഹെഗ്ഡെയ്ക്ക് ജന്മദിനത്തിൽ രാധേശ്യാം ചിത്രത്തിന്റെ പുതിയ പോസ്റ്റർ ആരാധകരുമായി പങ്കുവെച്ച് പ്രഭാസ്. താരത്തിന്റെ സോഷ്യൽ മീഡിയ പേജിലൂടെ 'ഞങ്ങളുടെ പ്രേരണയ്ക്ക് ജന്മദിനാശംസകൾ' എന്ന അടിക്കുറിപ്പോടെയാണ് പുതിയ പോസ്റ്റർ പങ്കുവെച്ചത്. പൂജ ഹെഗ്ഡെയുടെ ക്യാരക്ടർ പോസ്റ്ററാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. പ്രഭാസിന്റെ ഇരുപതാം ചിത്രമായ രാധേശ്യാമിൽപ്രേരണയെന്ന നായിക കഥാപാത്രത്തെയാണ് പൂജ ഹെഗ്ഡെ അവതരിപ്പിക്കുന്നത്. ഇരുവരും ഒന്നിക്കുന്ന ആദ്യചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് നേരത്തെ പുറത്തിറക്കിയിരുന്നു. പ്രമുഖ സംവിധായകൻ രാധാകൃഷ്ണ കുമാറാണ് ചിത്രത്തിന്റെ സംവിധായകൻ. പുതിയ പോസ്റ്ററിൽ പച്ച നിറത്തിലുള്ള നീളമുള്ള വസ്ത്രധാരിയായാണ് നടി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പോസ്റ്റർ പുറത്തിറക്കി നിമിഷങ്ങൾക്കകം നിരവധിപ്പേരാണ് താരത്തിന് ആശംസയുമായി എത്തിയത്.

തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം എന്നീ നാല് ഭാഷകളിലാണ് ചിത്രം നിർമ്മിക്കുന്നത്. കൂടാതെ, മറ്റുഭാഷകളിലേക്ക് മൊഴിമാറ്റവും ഉണ്ടാകുമെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കി.

തെലുങ്ക് സിനിമാ രംഗത്തെ പ്രമുഖ നിർമ്മാണ കമ്പനിയായ ഗോപി കൃഷ്ണ മൂവീസും യുവി ക്രിയേഷനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ശ്രീകാന്ത് പ്രസാദാണ് ചിത്രത്തിന്റെ എഡിറ്റിങ് നിർവ്വഹിക്കുന്നത്. പ്രൊഡക്ഷൻ ഡിസൈനർ- രവീന്ദ്ര, ഡി.ഓ.പി- മനോജ് പരമഹംസ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP