Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അശ്ലീല വീഡിയോ യൂട്യൂബിലിട്ടെന്ന ശ്രീലക്ഷ്മി അറക്കലിന്റെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യം; സൈനികരെ അധിക്ഷേപിച്ച കേസിൽ ജാമ്യമില്ലാ വകുപ്പ് കുറവ് ചെയ്ത് അഡീഷണൽ റിപ്പോർട്ട് ഫയൽ ചെയ്ത് സൈബർ ക്രൈം പൊലീസ്; വിജയ് പി നായർക്ക് ജയിൽ മോചനം സാധ്യമാക്കി തിരുവനന്തപുരം കോടതിയുടെ ജാമ്യം അനുവദിക്കൽ

അശ്ലീല വീഡിയോ യൂട്യൂബിലിട്ടെന്ന ശ്രീലക്ഷ്മി അറക്കലിന്റെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യം; സൈനികരെ അധിക്ഷേപിച്ച കേസിൽ ജാമ്യമില്ലാ വകുപ്പ് കുറവ് ചെയ്ത് അഡീഷണൽ റിപ്പോർട്ട് ഫയൽ ചെയ്ത് സൈബർ ക്രൈം പൊലീസ്; വിജയ് പി നായർക്ക് ജയിൽ മോചനം സാധ്യമാക്കി തിരുവനന്തപുരം കോടതിയുടെ ജാമ്യം അനുവദിക്കൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഫെമിനിസ്റ്റ് ശ്രീലക്ഷ്മി അറക്കലി പരാതിയിൽ മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റ് ചെയ്ത വിജയ്.പി.നായർക്ക് ജാമ്യം. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഇതോടെ വിജയ് ജയിൽ മോചിതനാകും.

അതേ സമയം സൈനികരെ അധിക്ഷേപിച്ചെന്ന പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യമില്ലാ വകുപ്പായ ഐ റ്റി നിയമത്തിലെ 67 എ വകുപ്പ് കുറവ് ചെയ്ത് സൈബർ ക്രൈം പൊലീസ് അഡീഷണൽ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. ലൈംഗിക ബന്ധ രംഗങ്ങൾ , അശ്ലീല പ്രവൃത്തികൾ , സ്ത്രീ പുരുഷ ലൈംഗിക അവയങ്ങൾ എന്നിവ ഇലക്ട്രോണിക് രൂപത്തിൽ പരസ്യപ്പെടുത്തുകയോ പ്രക്ഷേപണം ചെയ്യുകയോ ചെയ്താൽ മാത്രമേ ജാമ്യമില്ലാ വകുപ്പായ 67 എ നിലനിൽക്കുകയുള്ളു.

വിജയിനെ അറസ്റ്റ് ചെയ്ത് റിമാന്റിൽ വയ്ക്കാനായി ഡി വൈ എസ് പി ബിജുമോനാണ് മ്യൂസിയം പൊലീസിനോട് 67 എ വകുപ്പ് അഡീ. റിപ്പോർട്ടാക്കി കോടതിയിൽ സമർപ്പിക്കാൻ നിയമോപദേശം നൽകിയത്. തുടർന്ന് മ്യൂസിയം പൊലീസ് കേസിൽ നിലനിൽക്കാത്ത 67 എ വകുപ്പ് ചേർത്ത് അഡീ. റിപ്പോർട്ട് സമർപ്പിച്ച ശേഷം വിജയിനെ അറസ്റ്റ് ചെയ്ത് റിമാന്റ് റിപ്പോർട്ട് സഹിതം കോടതിയിൽ ഹാജരാക്കിയത്. വിജയിന്റെ വീഡിയോയിൽ ഒരിടത്തും ലൈംഗിക രംഗങ്ങളില്ലാത്തതാണ് പൊലീസിനെ വെട്ടിലാക്കിയത്.

കൂടാതെ ആരെയും വ്യക്തിപരമായി പേരെടുത്ത് പറയുന്നുമില്ല. ആരെയും ലൈംഗിക കൃത്യം ചെയ്യാൻ പ്രേരിപ്പിക്കുകയോ ഉത്സാഹിപ്പിക്കുകയോ സഹായിക്കുകയോ ചെയ്യുന്നുമില്ല. നിലനിൽക്കാത്ത വകുപ്പിട്ട് ഒരു വ്യക്തിയെ 14 ദിവസം റിമാന്റ് ചെയ്യിച്ചതിന് അന്വേഷണ ഉദ്യോഗസ്ഥനെതിരെ കോടതി നടപടിയുണ്ടാകുമെന്ന് ഭയന്ന് പുനർചിന്തനയാലാണ് 67 എ വകുപ്പ് കുറവ് ചെയ്തതെന്നാണ് വിലയിരുത്തൽ.

സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീകളെ അധിക്ഷേപിച്ചെന്ന് കാട്ടി ലക്ഷ്മി അറക്കൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മ്യൂസിയം പൊലീസ് ആദ്യം ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 509 ( സ്ത്രീയുടെ മാനത്തെ അധിക്ഷേപിക്കണമെന്ന് ഉദ്ദേശിച്ചുള്ള പ്രവർത്തി) , കേരള പൊലീസ് നിയമത്തിലെ വകുപ്പ് 120 (ഒ) എന്നീ ജാമ്യം ലഭിക്കുന്ന വകുപ്പുകൾ പ്രകാരമാണ് മ്യൂസിയം ക്രൈം 725/2020 നമ്പരായി കേസ് രജിസ്റ്റർ ചെയ്ത് എഫ് ഐ ആർ സെപ്റ്റംബർ 28 ന് രാവിലെ കോടതിയിൽ സമർപ്പിച്ചത്. എഫ് ഐ ആറിലെ രണ്ട് വകുപ്പുകളും പ്രതിക്ക് ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ്.

സെപ്റ്റംബർ 26 നാണ് സംസ്ഥാനമൊട്ടുക്ക് സമൂഹമാധ്യമങ്ങളിൽ വൈറലായ സംഭവങ്ങൾ അരങ്ങേറിയത്. യൂ ട്യൂബ് ചാനലിൽ സ്ത്രീകൾക്കെതിരെ അശ്ലീല പരാമർശങ്ങളുമായി വീഡിയോ പോസ്റ്റ് ചെയ്തുവെന്നാരോപിച്ച് ഫെമിനിസ്റ്റുകളായ ബിഗ് ബോസ് മത്സരാർത്ഥി ദിയസന , സിനിമ ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി , ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവർ സംഘം ചേർന്ന് യൂട്ഊബർ നേമം തെന്നൂർ സ്വദേശി വിജയ്.പി.നായരെ മർദിക്കുകയും കറുത്ത മഷി ദേഹത്തൊഴിക്കുകയും ചെയ്തത്.

സംഭവം മുഴുവൻ ഫെമിനിസ്റ്റുകൾ വീഡിയോയിൽ പകർത്തുകയും ഇതിന്റെ ഫെയ്‌സ് ബുക്ക് ലൈവ് ദിയ തന്റെ അക്കൗണ്ടിലൂടെ പങ്ക് വക്കുകയും ചെയ്തു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP