Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് ലഭിക്കുമെന്ന പ്രതീക്ഷയിൽ വർഷങ്ങളായി ലക്ഷങ്ങൾ ചെലവിട്ട് പ്രവർത്തനം നടത്തുന്നവർ പട്നയിലെത്തി തങ്ങളെ കൈകാര്യം ചെയ്തേക്കുമെന്ന് മുസ്ലിം ലീഗ് ബീഹാർ ഘടകത്തിലെ നേതാക്കൾക്ക് ആശങ്ക; എസ് ഡി പി ഐ സഖ്യം വിടുമ്പോൾ അണികൾക്കിടയിൽ അനിശ്ചിതാവസ്ഥയുണ്ടാകുമെന്നും ബീഹാർ നേതൃത്വം; കുഞ്ഞാലിക്കുട്ടിയുടെ ഇടപെടലിൽ ഇനി പിന്തുണ കോൺഗ്രസ്-ആർജെഡി സഖ്യത്തിന്

തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് ലഭിക്കുമെന്ന പ്രതീക്ഷയിൽ വർഷങ്ങളായി ലക്ഷങ്ങൾ ചെലവിട്ട് പ്രവർത്തനം നടത്തുന്നവർ പട്നയിലെത്തി തങ്ങളെ കൈകാര്യം ചെയ്തേക്കുമെന്ന് മുസ്ലിം ലീഗ് ബീഹാർ ഘടകത്തിലെ നേതാക്കൾക്ക് ആശങ്ക; എസ് ഡി പി ഐ സഖ്യം വിടുമ്പോൾ അണികൾക്കിടയിൽ അനിശ്ചിതാവസ്ഥയുണ്ടാകുമെന്നും ബീഹാർ നേതൃത്വം; കുഞ്ഞാലിക്കുട്ടിയുടെ ഇടപെടലിൽ ഇനി പിന്തുണ കോൺഗ്രസ്-ആർജെഡി സഖ്യത്തിന്

സ്വന്തം ലേഖകൻ

പട്ന: എസ്.ഡി.പി.ഐ ഉൾപ്പെട്ട പ്രോഗ്രസീവ് ഡെമോക്രാറ്റിക്ക് സഖ്യത്തിൽ നിന്ന് മുസ്ലിം ലീഗ് ബീഹാർ ഘടകം പിന്മാറി. എസ് ഡി പി ഐയുമായി ബന്ധം വേണ്ടെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി അയച്ച കത്തിനുള്ള മറുപടിയിലാണ് ബീഹാർ ഘടകം നിലപാട് വിശദീകരിക്കുന്നത്.

പാർട്ടിയുടെ ദേശീയ നേതൃത്വത്തിന്റെ ആവശ്യ പ്രകാരം കോൺഗ്രസ്-ആർ.ജെ.ഡി സഖ്യത്തിന് പിന്തുണ നൽകാമെന്നും എന്നാൽ സംസ്ഥാനത്തെ അണികൾക്കിടയിൽ സംജാതമായ അനിശ്ചിതാവസ്ഥയ്ക്ക് കേന്ദ്ര നേതൃത്വം തന്നെ പരിഹാരം കാണണമെന്നും സംസ്ഥാന പ്രസിഡന്റ് എസ്. നയീം അഖ്തർ അയച്ച മറുപടി കത്തിൽ പറയുന്നു.

തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് ലഭിക്കുമെന്ന പ്രതീക്ഷയിൽ വർഷങ്ങളായി ലക്ഷങ്ങൾ ചെലവിട്ട് പ്രവർത്തനം നടത്തുന്നവർ പട്നയിലെത്തി തങ്ങളെ കൈകാര്യം ചെയ്തേക്കുമെന്ന ആശങ്കയും കത്തിൽ അഖ്തർ പങ്കുവെക്കുന്നുണ്ട്. കേന്ദ്ര നേതൃത്വത്തിന്റെ നിർദേശ പ്രകാരം എസ്.ഡി.പി.ഐയോടുള്ള എതിർപ്പിനെ തുടർന്ന് പ്രോഗ്രസീവ് ഡെമോക്രാറ്റിക്ക് സഖ്യത്തിൽ നിന്ന് പിന്മാറുകയും ഇക്കാര്യം മാധ്യമങ്ങളെ അറിയിക്കുകയും ചെയ്തുവെന്നും കത്ത് വിശദീകരിക്കുന്നു.

പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്നവരെ മാനിക്കുന്നതിനായി ചില സീറ്റുകളിൽ മത്സരിക്കാൻ മുസ്ലിം ലീഗിന് അനുവാദം നൽകണം. ഇത് ബീഹാറിലെ മുസ്ലിം ലീഗിനെ സംരക്ഷിക്കാൻ ആവശ്യമാണെന്നും വ്യക്തമാക്കുന്നു. കോൺഗ്രസും ആർ.ജെ.ഡിയുമടങ്ങുന്ന മഹാസഖ്യത്തെ പിന്തുണക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഞങ്ങൾ മത്സരിക്കുന്ന സീറ്റുകളിലൊഴികെ ബാക്കിയുള്ളതിലെല്ലാം കോൺഗ്രസ്-ആർ.ജെ.ഡി സഖ്യത്തിന് പിന്തുണ നൽകാം എന്നാണ് നിലപാട് വിശദീകരണം.

ബീഹാർ നിയമസഭ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ പപ്പു യാദവിന്റെ ജൻ അധികാർ പാർട്ടി ലോക് താന്ത്രിക്, ചന്ദ്രശേഖർ ആസാദ് രാവണിന്റെ ആസാദ് സമാജ് പാർട്ടി, പ്രകാശ് അംബേദ്കറിന്റെ വഞ്ചിത് ബഹുജൻ അഘാഡി, എസ്.ഡി.പി.ഐ എന്നിവർ ചേർന്ന് രൂപീകരിച്ച പ്രോഗ്രസീവ് ഡെമോക്രാറ്റിക്ക് സഖ്യത്തിൽ ചേരാൻ മുസ്ലിം ലീഗ് തീരുമാനിച്ചത് വലിയ വിവാദങ്ങൾക്ക് വഴി വച്ചിരുന്നു.

തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന ആവശ്യത്തിന് കേന്ദ്ര നേതൃത്വം മറുപടി നൽകാതിരുന്നതോടെയാണ് പാർട്ടിയുടെ ബീഹാർ ഘടകം ഡെമോക്രാറ്റിക് സഖ്യത്തിന് പിന്തുണ നൽകാൻ തീരുമാനിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP