Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പൗരോഹിത്യ പദവിയിൽ ഒരു പതിറ്റാണ്ടിന്റെ പുണ്യവുമായി ഫാ. ബിനു മാത്യൂസ്

പൗരോഹിത്യ പദവിയിൽ ഒരു പതിറ്റാണ്ടിന്റെ പുണ്യവുമായി ഫാ. ബിനു മാത്യൂസ്

ജോയിച്ചൻ പുതുക്കുളം

ഡാളസ്: മലങ്കര ഓർത്തഡോക്സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ വൈദീകനും, ഡാളസ് സെന്റ് ജയിംസ് ഓർത്തഡോക്സ് മിഷൻ ഇടവകയുടെ വികാരിയുമായ റവ.ഫാ. ബിനു മാത്യൂസ് പൗരോഹിത്യ പദവിയിൽ ഒരു ദശാബ്ദം പിന്നിടുന്നു. അമേരിക്കയിലെ സെന്റ് റിക്കോൺ ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരിയിൽ നിന്നും ദൈവശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം 2005-ൽ അമേരിക്കൻ ഭദ്രാസനത്തിന്റെ അധിപനായിരുന്ന അഭി. മാത്യൂസ് മാർ ബർണബാസ് തിരുമേനിയിൽ നിന്നും ശെമ്മാശപട്ടവും, 2010 ഒക്ടോബർ 16-ന് ഹൂസ്റ്റൺ സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ വച്ച് അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പൊലീത്തയിൽ നിന്നും വൈദീപട്ടവും സ്വീകരിച്ചു.

ഹൂസ്റ്റൺ യൂണിവേഴ്സിറ്റിയിൽ നിന്നും മന:ശാസ്ത്രത്തിൽ ബിരുദവും, സാൻ അന്റോണിയോ സെന്റ് മേരീസ് യൂണിവേഴ്സിറ്റിയിൽ നിന്നും കൗൺസിലിംഗിൽ ബിരുദാനന്തര ബിരുദവും നേടിയ ഫാ. ബിനു മാത്യൂസ് പ്രസ്തുത രംഗത്ത് വളരെ ശ്രദ്ധേയനാണ്. ഹൂസ്റ്റൺ സെന്റ് തോമസ് ഓർത്തഡോക്സ് ഇടവകാംഗങ്ങളായ മാത്യൂസ് സി. ഉമ്മന്റേയും, മേരി മാത്യൂസിന്റേയും പുത്രനാണ് ഫാ. ബിനു മാത്യൂസ്. ജെസീക്ക മാത്യൂസ് ആണ് സഹധർമ്മിണി. സരായ്, ലൂക്കസ്, ലൈവായി, ശീലസ് എന്നിവർ മക്കളാണ്.

ഡാളസ് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളിയുടെ അസിസ്റ്റന്റ് വികാരിയായും, വികാരിയായും സേവനം അനുഷ്ഠിച്ചശേഷം ഇപ്പോൾ ഡാളസ് സെന്റ് ജയിംസ് ഓർത്തഡോക്സ് മിഷൻ ഇടവകയുടെ വികാരിയായി സേവനം അനുഷ്ഠിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP