Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മികച്ച നടനുള്ള പുരസ്‌ക്കാരം സുരാജ് വെഞ്ഞാറമൂടിന്; മികച്ച നടിയായി ബിരിയാണിയിലെ അഭിനയത്തിലൂടെ കനി കുസൃതി; ജെല്ലിക്കെട്ടിലൂടെ മികച്ച സംവിധായകനുള്ള അവാർഡ് നേടി ലിജോ ജോസ് പെല്ലിശ്ശേരി; മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത് വാസന്തി; മികച്ച സ്വഭാവ നടനുള്ള പുരസ്‌ക്കാരം കുമ്പളങ്ങി നൈറ്റ്‌സിൽ ഷമ്മിയായി തകർത്ത് അഭിനയിച്ച ഫഹദ് ഫാസിലിന്; ജനപ്രിയ സിനിമയും കുമ്പളങ്ങി നൈറ്റ്‌സിന്; നിവിൻ പോളിക്കും അന്ന ബെന്നിനും പ്രത്യേക പരാമർശങ്ങൾ; സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഇങ്ങനെ

മികച്ച നടനുള്ള പുരസ്‌ക്കാരം സുരാജ് വെഞ്ഞാറമൂടിന്; മികച്ച നടിയായി ബിരിയാണിയിലെ അഭിനയത്തിലൂടെ കനി കുസൃതി; ജെല്ലിക്കെട്ടിലൂടെ മികച്ച സംവിധായകനുള്ള അവാർഡ് നേടി ലിജോ ജോസ് പെല്ലിശ്ശേരി; മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത് വാസന്തി; മികച്ച സ്വഭാവ നടനുള്ള പുരസ്‌ക്കാരം കുമ്പളങ്ങി നൈറ്റ്‌സിൽ ഷമ്മിയായി തകർത്ത് അഭിനയിച്ച ഫഹദ് ഫാസിലിന്; ജനപ്രിയ സിനിമയും കുമ്പളങ്ങി നൈറ്റ്‌സിന്; നിവിൻ പോളിക്കും അന്ന ബെന്നിനും പ്രത്യേക പരാമർശങ്ങൾ; സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: 50ാമത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലനാണ് പ്രഖ്യാപനം നടത്തിയത്. ഷിനോസ് റഹ്മാനും സഹോദരൻ സജാസ് റഹ്മാനും ചേർന്നാണ് സംവിധാനം ചെയ്ത വാസന്തിയാണ് മികച്ച ചിത്രം. മികച്ച സംവിധായകൻ ജെല്ലിക്കെട്ടിലൂടെ ലിജോ ജോസ് പല്ലിശേരിക്കാണ്. മികച്ച നടനായി സുരാജ് വെഞ്ഞാറമ്മൂടിനെ തെരഞ്ഞെടുപ്പു. വികൃതി, ആൻഡ്രേയിഡ് കുഞ്ഞപ്പൻ എന്ന സിനിമയിലെ അഭിനയ മികവിനാണ് പുരസ്‌ക്കാരം. മികച്ച നടി കനി കുസൃതിയാണ്. ബിരിയാണിയിലെ അഭിനയത്തിലൂടെയാണ് കനിക്ക് പുരസ്‌ക്കാരം ലഭിച്ചത്. മികച്ച സ്വഭാവ നടനുള്ള പുരസ്‌ക്കാരം ഫഹദ് ഫാസിൽ നേടി.

കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തില അഭിനയത്തിനാണ് ഫഹദിന് പുരസ്‌ക്കാരം. വാസന്തിയിലെ അഭിനയത്തിന് സ്വാസിക വിജയ് മികച്ച സ്വഭാവനടിക്കുള്ള അവാർഡിനും അർഹമായി. മൂത്തോനിലെ അഭിനയത്തിന് നിവൻ പോളിയും ഹെലനിലെ അഭിനയത്തിന് അന്നബെന്നും അഭിനയത്തിനുള്ള പ്രത്യേക ജൂറി പരാമർശം കരസ്ഥമാക്കി.

മികച്ച ഗായകനായി തിരഞ്ഞെടുക്കപ്പെട്ടത് നജിം അർഷാദിനാണ്. മികച്ച ബാലതാരമായി വാസുദേവ് സജേഷ് മാരാരും മികച്ച കഥാകൃത്തായി ഷാഹുലും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ചിത്രം, നടൻ, നടി വിഭാഗങ്ങളിലെല്ലാം ശക്തമായ മത്സരമാണ് നടന്നത്. മധു അമ്പാട്ട് അധ്യക്ഷനായ ജൂറിയാണ് പുരസ്‌കാരം നിശ്ചയിച്ചത്. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരുന്നു ഇത്തവണത്തെ വിലയിരുത്തൽ. 119 സിനിമകളാണ് പരിഗണനയിലുണ്ടായിരുന്നത്. അഞ്ചെണ്ണം കുട്ടികളുടെ സിനിമയാണ്. 50 ശതമാനത്തിലധികം എൻട്രികൾ നവാഗത സംവിധായകരുടേതാണ് എന്നത് ഈ മേഖലയ്ക്ക് വലിയ പ്രതീക്ഷ നൽകുന്നതാണെന്ന് മന്ത്രി എ കെ ബാലൻ വ്യക്തമാക്കി. 71 സിനിമകളാണ് നവാഗത സംവിധായകരുടേതായി ഉണ്ടായിരുന്നത്. നിയന്ത്രണങ്ങൾ നിലനിൽക്കുമ്പോൾ സുരക്ഷിതമായാണ് ജൂറി സിനിമകൾ കണ്ട് പുരസ്‌കാരങ്ങൾ നിശ്ചയിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

പുരസ്‌ക്കാര ജേതാക്കൾ ചുവടേ:

മികച്ച ചിത്രം: വാസന്തി, ഷിനോസ് റഹ്മാൻ, ഷിജാസ് റഹ്മാൻ

മികച്ച രണ്ടാമത്തെ ചിത്രം: കെഞ്ചിറ, മനോജ് കാന

മികച്ച നടൻ: സുരാജ് വെഞ്ഞാറമൂട്, ചിത്രം വികൃതി, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ

മികച്ച നടി: കനി കുസൃതി, ചിത്രം ബിരിയാണി

മികച്ച സംവിധായകൻ: ലിജോ ജോസ് പെല്ലിശ്ശേരി, ചിത്രം ജല്ലിക്കെട്ട്

മികച്ച സംഗീതസംവിധായകൻ: സുഷിൻ ശ്യാം

മികച്ച ചിത്രസംയോജകൻ: കിരൺദാസ്

മികച്ച ഗായകൻ: നജീം അർഷാദ്

മികച്ച ഗായിക: മധുശ്രീ നാരായണൻ

ഗാനരചന: സുജേഷ് രവി

കലാമൂല്യമുള്ള ജനപ്രിയ ചിത്രം: കുമ്പളങ്ങി നൈറ്റ്‌സ്

മികച്ച നവാഗതസംവിധായകൻ: രതീഷ് പൊതുവാൾ, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ

മികച്ച സ്വഭാവനടൻ: ഫഹദ് ഫാസിൽ

മികച്ച സ്വഭാവനടി: സ്വാസിക

മികച്ച ബാലതാരം: വാസുദേവ് സജേഷ് മാരാർ

മികച്ച കഥാകൃത്ത്: ഷാഹുൽ

പ്രത്യേകപരാമർശം:

മികച്ച നടനുള്ള പ്രത്യേക പരാമർശം: നിവിൻ പോളി

മികച്ച നടിക്കുള്ള പ്രത്യേക പരാമർശം: അന്ന ബെൻ

ഡോ. പി കെ രാജശേഖരനാണ് മികച്ച സിനിമാ ഗ്രന്ഥത്തിനുള്ള പുരസ്‌കാരം.

മികച്ച ലേഖനം: മാടമ്പള്ളിയിലെ മനോരോഗി, കോമാളി മേൽക്കൈ നേടുന്ന കാലം: ബിപിൻ ചന്ദ്രൻ

മധു അമ്പാട്ട് (ചെയർമാൻ), സംവിധായകരായ സലിം അഹമ്മദ്, എബ്രിഡ് ഷൈൻ, ഛായാഗ്രാഹകൻ വിപിൻ മോഹൻ, എഡിറ്റർ എൽ.ഭൂമിനാഥൻ, സൗണ്ട് എൻജിനീയർ എസ്.രാധാകൃഷ്ണൻ, പിന്നണി ഗായിക ലതിക, നടി ജോമോൾ, എഴുത്തുകാരൻ ബെന്യാമിൻ,ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ് (മെംബർ സെക്രട്ടറി) എന്നിവർ അടങ്ങുന്ന ജൂറിയാണ് അവാർഡ് നിശ്ചയിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP