Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

യഥാർഥ സ്വർണം മുക്കുപണ്ടവുമായി ചേർത്ത് പണയം വച്ച് തട്ടിപ്പ്; പണയ സ്വർണമെടുക്കാൻ സഹായിച്ചവർക്ക് നൽകിയത് മുക്കുപണ്ടം; അവിടെ പിടി വീണപ്പോൾ തോന്നിയ സംശയത്തിൽ പണയം സ്വീകരിച്ച സ്വകാര്യ ബാങ്കുകാർ പരിശോധന നടത്തി; അഞ്ചു ലക്ഷം തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ; കുടുങ്ങിയത് പെരുനാട് ഊളക്കാവിൽ സന്ധ്യ

യഥാർഥ സ്വർണം മുക്കുപണ്ടവുമായി ചേർത്ത് പണയം വച്ച് തട്ടിപ്പ്; പണയ സ്വർണമെടുക്കാൻ സഹായിച്ചവർക്ക് നൽകിയത് മുക്കുപണ്ടം; അവിടെ പിടി വീണപ്പോൾ തോന്നിയ സംശയത്തിൽ പണയം സ്വീകരിച്ച സ്വകാര്യ ബാങ്കുകാർ പരിശോധന നടത്തി; അഞ്ചു ലക്ഷം തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ; കുടുങ്ങിയത് പെരുനാട് ഊളക്കാവിൽ സന്ധ്യ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: യഥാർഥ സ്വർണം മുക്കുപണ്ടവുമായി ചേർത്ത് പണയം വച്ച് തട്ടിപ്പ് നടത്തിയ യുവതി അറസ്റ്റിൽ. പണയ സ്വർണം എടുത്തു നൽകാൻ സഹായിച്ചവർക്ക് മുക്കുപണ്ടം എടുത്തു നൽകിയ യുവതിയെയാണ് ആദ്യം പണയം വച്ചിരുന്ന സ്ഥാപനത്തിലെ ജീവനക്കാരുടെ പരാതിയിൽ അറസ്റ്റ് ചെയ്തിരിക്കുന്നത്.

റാന്നിയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിന്ന് അഞ്ചു ലക്ഷം രൂപ മുക്കുപണ്ടം പണയം വച്ച് തട്ടിയെടുത്ത പെരുനാട് മാടമൺ ഊളക്കാവിൽ സന്ധ്യ(32) ആണ് അറസ്റ്റിലായത്. നേരത്തേ ഇതേ ബാങ്കിൽ പണയം വച്ചിരുന്ന സ്വർണം എടുത്തു കൊടുക്കാമെന്ന് പറഞ്ഞ് ഏഴംകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ നിന്ന് പണം വാങ്ങുകയും മുക്കുപണ്ടം നൽകുകയും ചെയ്തതിന് സന്ധ്യയെ അടൂർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഇതേ കേസിലെ തുടരന്വേഷണത്തിന്റെ ഭാഗമായിട്ടാണ് ഇന്നലെ റാന്നി പൊലീസ് സന്ധ്യയെ അറസ്റ്റ് ചെയ്തത്. 333 ഗ്രാം സ്വർണം 10 ലക്ഷം രൂപയ്ക്കാണ് ഇവർ പണയം വച്ചത്. ഇതിൽ ഏറിയ ഭാഗവും മുക്കുപണ്ടമായിരുന്നു. ഈ പണയം എടുക്കാൻ സഹായിക്കണം എന്നാവശ്യപ്പെട്ട് സന്ധ്യ സെപ്റ്റംബർ 29 ന് ഏഴംകുളത്തെ സ്ഥാപനത്തിൽ എത്തിയിരുന്നു. റാന്നിയിലെ ധനകാര്യ സ്ഥാപനത്തിൽ പണയത്തിൽ ഇരിക്കുന്ന 10 ലക്ഷം രൂപയുടെ 333 ഗ്രാം സ്വർണം എടുക്കാൻ സഹായം ആവശ്യപ്പെട്ടാണ് സന്ധ്യ ഏഴംകുളത്തെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ എത്തിയത്. ഒന്നിച്ച് 10 ലക്ഷം എടുക്കാൻ ഇല്ലാത്തതിനാൽ അപ്പോൾ നാലര ലക്ഷം നൽകാമെന്ന് സ്ഥാപനത്തിലെ ജീവനക്കാർ സമ്മതിച്ചു.

ഇതിൻ പ്രകാരം യുവതിയും സ്ഥാപനത്തിലെ രണ്ടു പേരും കൂടി റാന്നിയിലെ ധനകാര്യ സ്ഥാപനത്തിൽ എത്തി. യുവതി ഒറ്റയ്ക്കാണ് പണവുമായി സ്ഥാപനത്തിനകത്തു കയറി പണയ ഉരുപ്പടി എടുത്തത്. പിന്നീട് ഏഴംകുളത്തെ സ്ഥാപനത്തിൽ എത്തി.130 ഗ്രാം സ്വർണം ആയിരുന്നു ഉണ്ടായിരുന്നത്. അവിടെ നടന്ന പരിശോധനയിൽ 51ഗ്രാം സ്വർണവും ബാക്കി 79 ഗ്രാം മുക്കുപണ്ടവുമായിരുന്നുവെന്ന് മനസിലായി. ഇതോടെ യുവതിയെ കഴിഞ്ഞ 30 ന് അടൂർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

തുടർന്ന് നടത്തിയ പരിശോധനയിലാണ് റാന്നിയിലെ സ്ഥാപന ജീവനക്കാർക്ക് തട്ടിപ്പ് മനസിലായത്. ഇൻസ്പെക്ടർ കെ എസ്വിജയന്റെ നേതൃത്വത്തിലാണ് അറസ്റ്റ്. എസ്ഐ സോമനാഥൻ നായർ, സിപിഒമാരായ ബിജു, ഷിന്റോ, റോഷൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ റിമാൻഡ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP