Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇടുക്കി അണക്കെട്ട് സന്ദർശനം ശനിയാഴ്ചയും ഞായറാഴ്ചയും മാത്രം; ഹിൽവ്യൂ, ഇടുക്കി പാർക്കുകൾ തുറന്നില്ല

ഇടുക്കി അണക്കെട്ട് സന്ദർശനം ശനിയാഴ്ചയും ഞായറാഴ്ചയും മാത്രം; ഹിൽവ്യൂ, ഇടുക്കി പാർക്കുകൾ തുറന്നില്ല

സ്വന്തം ലേഖകൻ

ചെറുതോണി: ഇടുക്കി അണക്കെട്ട് സന്ദർശിക്കാനുള്ള അനുമതി ശനിയാഴ്ചയും ഞായറാഴ്ചയും മാത്രം. ഇതിനായുള്ള തയ്യാറെടുപ്പുകൾ വൈദ്യുതി ബോർഡ് ഹൈഡൽ ടൂറിസം വിഭാഗം ആരംഭിച്ചു. ഇടുക്കി അണക്കെട്ട് കാണാൻ സഞ്ചാരികൾ തിങ്കളാഴ്ച എത്തിയെങ്കിലും പ്രവേശനം അനുവദിച്ചില്ല. ഇടുക്കി അണക്കെട്ടിൽ വനം വകുപ്പിന്റെ ബോട്ടിങ് തുടരുന്നുണ്ട്.

അതേസമയം ചെറുതോണി അണക്കെട്ടിന് സമീപത്ത് സ്ഥിതിചെയ്യുന്ന ഹിൽവ്യൂ പാർക്കും ഇടുക്കി ആർച്ച് ഡാമിന് സമീപത്ത് പ്രവർത്തിക്കുന്ന ഇടുക്കി പാർക്കും തിങ്കളാഴ്ച തുറന്നില്ല. ഡി.ടി.പി.സി.യുടെ ഓഫീസിൽനിന്ന് അനുമതി നൽകാത്തതിനാലാണ് തുറക്കാതിരുന്നത്. സർക്കാർ നിർദേശിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പാലിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കിവരുന്നു. രണ്ട് ദിവസത്തിനുള്ളിൽ പാർക്കുകൾ തുറക്കുമെന്ന് സെക്രട്ടറി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP