Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സർക്കാർ വൃദ്ധസദനത്തിലെ മേട്രൻ ജീവനൊടുക്കി; 47കാരിയായ ജ്യോത്സ്‌ന ആത്മഹത്യ ചെയ്തത് മാനസിക പീഡനത്തെ തുടർന്നെന്ന് പരാതി

സർക്കാർ വൃദ്ധസദനത്തിലെ മേട്രൻ ജീവനൊടുക്കി; 47കാരിയായ ജ്യോത്സ്‌ന ആത്മഹത്യ ചെയ്തത് മാനസിക പീഡനത്തെ തുടർന്നെന്ന് പരാതി

സ്വന്തം ലേഖകൻ

പാപ്പിനിശ്ശേരി: കണ്ണൂരിലുള്ള സർക്കാർ വൃദ്ധസദനത്തിലെ മേട്രനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. പാപ്പിനിശ്ശേരി പാമ്പാല സ്വദേശിനി പി.ജ്യോത്സ്നയെ (47) ആണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച പുലർച്ചെയാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. മാനസിക പീഡനത്തെ തുടർന്നാണ് ജ്യോത്സ്‌ന ആത്മഹത്യ ചെയ്തതെന്ന് കുടുംബം പരാതി നൽകി.

ഒക്ടോബർ എട്ടിന് വൃദ്ധസദനത്തിലെ ചില ജീവനക്കാർ ജ്യോത്സ്‌നയ്‌ക്കെതിരെ പരാതി നൽകുകയും സാമൂഹികനീതി വകുപ്പ് സംസ്ഥാന ഡയറക്ടർ ജ്യോത്സ്നയെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. ചില ഉദ്യോഗസ്ഥരും സഹപ്രവർത്തകരും ചേർന്ന് കെട്ടിച്ചമച്ച പരാതിയുടെ അടിസ്ഥാനത്തിൽ സസ്‌പെൻഡ് ചെയ്തതിൽ മനംനൊന്താണ് അവർ ജീവനൊടുക്കിയതെന്ന് ബന്ധുക്കൾ ജില്ലാ പൊലീസ് മേധാവിക്കും വളപട്ടണം പൊലീസിലും സാമൂഹിക നീതിവകുപ്പ് മന്ത്രിക്കും നൽകിയ പരാതിയിൽ ആരോപിച്ചു.

വൃദ്ധസദനത്തിലെ അവശതയിലുള്ള ഒരു അന്തേവാസിയെ പരിചരിച്ചതുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് സസ്‌പെൻഷന് ആധാരമായി പറയുന്നത്. അവധിയിലായിരുന്ന സമയത്താണ് ജ്യോത്സ്നയെ സസ്‌പെൻഡ് ചെയ്തത്. അന്നുമുതൽ ഭാര്യ മാനസികമായി സമ്മർദത്തിലായിരുന്നുവെന്ന് ഭർത്താവ് പി.പി.മുരളീധരൻ പൊലീസിൽ നൽകിയ പരാതിയിൽ വ്യക്തമാക്കി. സാമൂഹിക നീതിവകുപ്പ് ജില്ലാ മേധാവി, പരാതി കൊടുത്ത വൃദ്ധസദനത്തിലെ ജീവനക്കാർ എന്നിവർക്കെതിരേ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.

കെ.എസ്.ആർ. ചട്ടമനുസരിച്ച് ആരോപണ വിധേയയായ ഉദ്യോഗസ്ഥയ്ക്ക് മറുപടി നൽകാൻപോലും സമയം നൽകാതെ സസ്‌പെൻഡ് ചെയ്തത് സർവീസ് ചട്ടലംഘനമാണെന്നും പരാതിയിൽ പറയുന്നു. നാറാത്തെ പരേതനായ പണ്ടാരപ്പുരയിൽ നാരായണന്റെയും കമലയുടെയും മകളാണ് ജ്യോത്സ്ന. മക്കൾ: അർജുൻ, അമല. സഹോദരങ്ങൾ: പുഷ്പജൻ, ലത, സീന.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP