Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒരുമിച്ചിരുന്ന് മദ്യപിച്ച ശേഷം സുഹൃത്തുക്കളെ കുത്തിപ്പരിക്കേൽപ്പിച്ചയാൾ തൂങ്ങി മരിച്ചു; ഷനോജ് ആത്മഹത്യ ചെയ്തത് സുഹൃ്തതുക്കളെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചതിന് പി്ന്നാലെ

ഒരുമിച്ചിരുന്ന് മദ്യപിച്ച ശേഷം സുഹൃത്തുക്കളെ കുത്തിപ്പരിക്കേൽപ്പിച്ചയാൾ തൂങ്ങി മരിച്ചു; ഷനോജ് ആത്മഹത്യ ചെയ്തത് സുഹൃ്തതുക്കളെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചതിന് പി്ന്നാലെ

സ്വന്തം ലേഖകൻ

മയ്യിൽ: ഒരുമിച്ചിരുന്ന് മദ്യപിച്ചശേഷം വാക്കു തർക്കത്തിനൊടുവിൽ സുഹൃത്തുക്കളെ മാരകമായി കുത്തിപ്പരിക്കേൽപ്പിച്ചയാളെ സ്വന്തം വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കണ്ണാടിപ്പറമ്പിലെ പൂത്തുമ്മൽ വീട്ടിൽ ഷനോജാ(35)ണ് തൂങ്ങി മരിച്ചത്. ടാക്കീസ് റോഡിലെ വീട്ടിൽ തിങ്കളാഴ്ച പുലർച്ചെയാണ് തുങ്ങിമരിച്ച നിലയിൽ കണ്ടത്. മയ്യിൽ കടൂർ കോറലാട്ടെ ബിജിത്ത്, കണ്ണാടിപ്പറമ്പ് മാതോടം ചവിട്ടടിപ്പാറയിലെ മണി എന്നിവരെ മദ്യലഹരിയിൽ കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചതിന് ഷനോജിന്റെ പേരിൽ മയ്യിൽ പൊലീസ് വധശ്രമത്തിന് കേസെടുത്തിരുന്നു.

ഞായറാഴ്ച ഉച്ചയ്ക്കുശേഷം കണ്ണാടിപ്പറമ്പ് ടാക്കീസ് റോഡിനടുത്തുള്ള ടയർ റിപ്പയറിങ് കടയിൽ വെച്ച് സുഹൃത്തുക്കളായ ഇവർ മദ്യപിച്ചിരുന്നു. വാക്തർക്കത്തിനിടയിലാണ് കത്തിക്കുത്ത് നടന്നത്. പരിക്കേറ്റ ബിജിത്തും മണിയും കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിലാണ്. നിസ്സാര പരിക്കേറ്റ ഷനോജ് ഞായറാഴ്ച വൈകുന്നേരം മയ്യിൽ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയശേഷം വിട്ടിലെത്തിയതായിരുന്നു.

ദീർഘകാലം കണ്ണാടിപ്പറമ്പ്-കണ്ണൂർ റൂട്ടിലെ ബസ് ഡ്രൈവറായിരുന്നു. കണ്ണാടിപ്പറമ്പ് സഹകരണ ബാങ്ക് റിട്ട. ജീവനക്കാരൻ വയപ്രം നലവടത്ത് പവിത്രന്റെയും പി.ഗിരിജയുടെയും മകനാണ്. അവിവാഹിതനാണ്. സഹോദരങ്ങൾ: സജിത്ത്, സജീഷ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP