Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഉറവ വെള്ളം അരിച്ചിറങ്ങി തുരങ്കത്തിനകത്ത് വിള്ളലുകൾ; കുതിരാൻ തുരങ്കം ഡിസംബറിന് മുൻപ് തുറക്കില്ല

ഉറവ വെള്ളം അരിച്ചിറങ്ങി തുരങ്കത്തിനകത്ത് വിള്ളലുകൾ; കുതിരാൻ തുരങ്കം ഡിസംബറിന് മുൻപ് തുറക്കില്ല

സ്വന്തം ലേഖകൻ

വടക്കഞ്ചേരി: കുതിരാൻ തുരങ്കം ഡിസംബറിന് മുൻപ് തുറന്നേക്കില്ല. നിർമ്മാണ ജോലികൾ അനിശ്ചിതമായി നീണ്ടുപോവുകയാണ്. അതിനൊപ്പം മഴയും വെള്ളക്കെട്ടും രൂപപ്പെട്ടതും ഉറവ വെള്ളം അരിച്ചിറങ്ങി തുരങ്കത്തിനകത്ത് വിള്ളലുകൾ ഉണ്ടായതും നിർമ്മാണ പ്രവർത്തനങ്ങൾക്ക് തടസ്സമായിരിക്കുകയാണ്. നിർമ്മാണം നീളുന്നതിനെതിരെ പൊതുപ്രവർത്തകൻ ഹൈക്കോടതിയിൽ നൽകിയ പരാതിയിൽ 15നകം നിർമ്മാണ കമ്പനിയും ദേശീയപാത അഥോറിറ്റിയും മറുപടി നൽകണം. എന്നാൽ ഇതുവരെ ഒരു പ്രതികരണവും നിർമ്മാണ കമ്പനിയുടെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല.

ആറുവരിപ്പാതയുടെയും കുതിരാൻ തുരങ്കത്തിന്റെയും പണികൾ എന്നു തുടങ്ങുമെന്നു പറയാൻ കമ്പനി അധികൃതർ തയാറല്ല. ദേശീയപാത നിർമ്മാണം അനിശ്ചിതമായി നീട്ടുന്നതു കരാർ തുക വീണ്ടും വർധിപ്പിച്ചു കിട്ടാനാണെന്നും ആരോപണമുണ്ട്. മഴമൂലം തുരങ്കത്തിനുള്ളിൽ വിള്ളലുകളും വെള്ളക്കെട്ടും രൂപപ്പെട്ടു. ഉറവ വെള്ളം അരിച്ചിറങ്ങിയാണു തുരങ്കത്തിനകത്ത് വിള്ളലുകൾ രൂപപ്പെട്ടിരിക്കുന്നത്. കുതിരാനിൽ തുരങ്കമുഖത്ത് അടുത്തിടെ മണ്ണിടിച്ചിലും ഉണ്ടായി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP