Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഡോ ജോസഫ് മാർത്തോമ മെത്രാപ്പൊലീത്തയ്ക്ക് തൈലാഭിഷേക ശുശ്രൂഷ നൽകി മാർത്തോമ സഭാ; ബിലീവേഴ്‌സ് മെഡിക്കൽ കോളേജിൽ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ചികിൽസയിലുള്ള മെത്രോപ്പൊലീത്തയുടെ ആരോഗ്യ സ്ഥിതിയെ കുറിച്ച് അഭ്യൂഹങ്ങളും ശക്തം; ആശങ്ക വേണ്ടെന്ന സൂചനകളുമായി മാർത്തോമാ സഭയും

ഡോ ജോസഫ് മാർത്തോമ മെത്രാപ്പൊലീത്തയ്ക്ക് തൈലാഭിഷേക ശുശ്രൂഷ നൽകി മാർത്തോമ സഭാ; ബിലീവേഴ്‌സ് മെഡിക്കൽ കോളേജിൽ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ചികിൽസയിലുള്ള മെത്രോപ്പൊലീത്തയുടെ ആരോഗ്യ സ്ഥിതിയെ കുറിച്ച് അഭ്യൂഹങ്ങളും ശക്തം; ആശങ്ക വേണ്ടെന്ന സൂചനകളുമായി മാർത്തോമാ സഭയും

മറുനാടൻ മലയാളി ബ്യൂറോ

തിരുവല്ല: മാർത്തോമ സഭാ അധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമ മെത്രാപ്പൊലീത്തയ്ക്ക് തൈലാഭിഷേക ശുശ്രൂഷ നൽകി. ബിലീവേഴ്സ് മെഡിക്കൽ കോളേജിലാണ് മെത്രാപ്പൊലീത്ത ചികിത്സയിൽ ഉള്ളത്.

തിങ്കളാഴ്ച വൈകീട്ട് നാലിന് ഗീവർഗീസ് മാർ തിയഡോഷ്യസ് സഫ്രഗൻ മെത്രാപ്പൊലീത്തയുടെ കാർമികത്വത്തിലായിരുന്നു തൈലാഭിഷേകം. സഭയിലെ മറ്റ് എപ്പിസ്‌കോപ്പമാർ സഹകാർമികരായി. ശാരീരിക അവശതകളെ തുടർന്ന് ചികിത്സയിൽ കഴിയുന്ന മെത്രോപ്പൊലീത്തയുടെ ആരോഗ്യ സ്ഥിതിയെ കുറിച്ചുള്ള ആശങ്കകളും ചർച്ചകളും സജീവമാണ്.

രോഗികളുടെ സൗഖ്യത്തിനുവേണ്ടി നടത്തുന്ന ഒരു കൂദാശയാണ് ഇത്. രോഗികളുടെ പാപമോചനത്തിനും അതുവഴി രോഗശാന്തിക്കുമായി പ്രാർത്ഥനയാലും അഭിഷേകത്താലും പട്ടക്കാർ നടത്തുന്ന ഒരു കൂദാശയാണ് തൈലാഭിഷേക ശുശ്രൂഷ. ഇതാണ് മെത്രോപ്പൊലീത്തയ്ക്കായി നടത്തിയത്. ആരോഗ്യ സ്ഥിതിയിൽ ആശങ്ക വേണ്ടെന്നാണ് മാർത്തോമ സഭ നൽകുന്ന സൂചന. ഏറെ നാളായി വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിൽസയിലാണ് മെത്രോപ്പൊലീത്ത.

ഡോ. ജോസഫ് മാർത്തോമ മെത്രാപ്പൊലീത്തയ്ക്ക് തൊണ്ണൂറാം പിറന്നാൾ ഈയിടെ ആഘോഷിച്ചിരുന്നു. ഒരു വർഷം നീണ്ട് നിൽക്കുന്ന നവതി ആഘോഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടനം ചെയ്തത്. മലങ്കരയുടെ നവീകരണ പിതാവ് എന്നറിയപ്പെടുന്ന അബ്രഹാം മൽപ്പാന്റെ കുടുംബമായ പാലക്കുന്നത്ത് തറവാട്ടിൽ 1931 ജൂൺ 27 നായിരുന്നു ഡോ. ജോസഫ് മാർത്തോമ മെത്രാപ്പൊലീത്തയുടെ ജനനം.

മത സൗഹാർദവും മാനവ മൈത്രിയും ഊന്നിപറഞ്ഞ തിരുമേനി ജനങ്ങൾക്കിടയിൽ ഏറെ പ്രിയങ്കരനാണ്. സ്വന്തം രാജ്യത്തിനായി സമർപ്പിച്ച ജീവിതമാണ് മെത്രാപ്പൊലീത്തയുടേതെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉവിശേഷിപ്പിച്ചത്. കൂടാതെ ദേശീയ മൂല്യങ്ങളിൽ അടിയുറച്ചാണ് സഭയുടെ പ്രവർത്തനമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

മാർ ഫിലിപ്പോസ് ക്രിസോസ്റ്റം ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് സ്ഥാനം ഒഴിഞ്ഞപ്പോഴാണ് ഡോ.ജോസഫ് മാർത്തോമ മെത്രാപ്പൊലീത്ത സഭ അധ്യക്ഷ പദത്തിലെത്തിയത്. വിശ്വാസത്തിനൊപ്പം പരിസ്ഥിതി സംരക്ഷണത്തിനും വിട്ടു വീഴ്ചയില്ലാത്ത നിലപാടെടുത്ത തിരുമേനിയെ ഏവരും അംഗീകരിക്കുകയും ചെയ്തു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP