Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

ലാവലിൻ കേസ് അട്ടിമറിക്കാൻ കോടികളുടെ ഇടപാടുകൾ നടക്കുന്നു എന്ന വിവരം അന്വേഷിച്ചപ്പോൾ എത്തിയത് ചന്ദ്രബാബു നായിഡുവിൽ; നായിഡുവിനും ജസ്റ്റിസ് രമണക്കും എതിരായ അഴിമതി സിബിഐയെ കൊണ്ട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട ഹർജി നൽകിയത് വൈ.എസ്.ആറിന്റെ ഭാര്യ വിജയ; ആയിരം സ്വർണ്ണപാത്രങ്ങൾ കൊണ്ട് മൂടി വച്ചാലും സത്യം ഒരുനാൾ മറനീക്കി പുറത്തു വരുമെന്ന് പറയുന്നത് യാഥാർത്ഥ്യം; ജഗന്റെ കത്തിന്റെ പശ്ചാത്തലത്തിൽ ക്രൈം നന്ദകുമാറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

ലാവലിൻ കേസ് അട്ടിമറിക്കാൻ കോടികളുടെ ഇടപാടുകൾ നടക്കുന്നു എന്ന വിവരം അന്വേഷിച്ചപ്പോൾ എത്തിയത് ചന്ദ്രബാബു നായിഡുവിൽ; നായിഡുവിനും ജസ്റ്റിസ് രമണക്കും എതിരായ അഴിമതി സിബിഐയെ കൊണ്ട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട ഹർജി നൽകിയത് വൈ.എസ്.ആറിന്റെ ഭാര്യ വിജയ; ആയിരം സ്വർണ്ണപാത്രങ്ങൾ കൊണ്ട് മൂടി വച്ചാലും സത്യം ഒരുനാൾ മറനീക്കി പുറത്തു വരുമെന്ന് പറയുന്നത് യാഥാർത്ഥ്യം; ജഗന്റെ കത്തിന്റെ പശ്ചാത്തലത്തിൽ ക്രൈം നന്ദകുമാറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ആന്ധ്രയിലെ ഭരണം അട്ടിമറിക്കാൻ സുപ്രീംകോടതി ജസ്റ്റിസ് രമണ ശ്രമിക്കുന്നെന്ന എന്ന ആരോപണവുമായി ജഗൻ മോഹൻ റെഡ്ഡി കത്തെഴുതിയത് ഏറെ വിവാദമായിരുന്നു. ആരോപണത്തിന് പിന്നാലെ കേരളത്തിലെ എസ്.എൻ.സി ലാവലിൻ കേസിൽ രമണ നടത്തിയ സമാന ഇടപെടൽ ചൂണ്ടിക്കാട്ടി ക്രൈം നന്ദകുമാർ രംഗത്ത്. ഫേസ് ബുക്ക് പോസ്റ്റിലൂടെ ഗുരുതര ആരോപണമാണ് ക്രൈം നന്ദകുമാർ ഉന്നയിക്കുന്നത്.

ലാവ്ലിൻ കേസിൽ ഉൾപ്പെട പല വിവാദമായ കേസിലും സുപ്രീംകോടതി ജസ്റ്റിസുമാർ കോഴവാങ്ങി കേസ് അട്ടിമറിക്കാനാണ് ശ്രമിച്ചിരുന്നതെന്നും ഈ കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി ക്രൈം റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും നന്ദകുമാർ പറയുന്നു. ആന്ധ്രാ രാഷ്ട്രീയത്തിലെ പ്രബലനായ ടി.ഡി.പി നേതാവ് ചന്ദ്രബാബു നായിഡുവും ജസ്റ്റിസ് രമണയും തമ്മിലുണ്ടായിരുന്ന അവിശുദ്ധ ബന്ധവും അദ്ദേഹം കുറിപ്പിലൂടെ വിമർശിക്കുന്നു. എസ്.എൻ.സി ലാവ്ലിൻ കേസ് അട്ടിമറിക്കുന്നതിന് ചന്ദ്രബാബു നായിഡു ഇടപെട്ട് 100 കോടി രൂപയ്ക്ക് ധാരണയായ വിവരങ്ങളും ക്രൈം നന്ദകുമാർ ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു. അന്ന് താൻ ആരോപിച്ച് അതേ ആരോപണങ്ങൾ തന്നെയാണ് ഇന്ന് ജഗന്മോഹൻ റെഡ്ഡി പരാതിയായി പറയുന്നതെന്നും എല്ലാ തെളിവുകളോടും ശ്രദ്ധയോടും തന്നെയാണ് താൻ ഈ റിപ്പോർട്ട് ക്രൈമിൽ പ്രസിദ്ധീകരിച്ചതെന്നും ക്രൈം നന്ദകുമാർ ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിക്കുന്നു.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ:

2019 ഒക്ടോബർ ലക്കം ക്രൈമിന്റെ ഇംഗ്ലീഷ് പതിപ്പിലാണ് സുപ്രീംകോടതിയിലെ മൂന്ന് ജഡ്ജിമാരെക്കുറിച്ചും കേരള ഹൈക്കോടതിയിലെ രണ്ട് ജഡ്ജിമാരെക്കുറിച്ചും അന്വേഷണ റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ച് കൊണ്ട് ക്രൈം വാർത്തയുടെ വിസ്‌ഫോടനം സൃഷ്ടിച്ചത്. വാർത്ത പ്രസിദ്ധീകരിക്കുക മാത്രമല്ല, സുപ്രീംകോടതി അടക്കം ഇന്ത്യയിലെ എല്ലാ ജഡ്ജിമാർക്കും പ്രമുഖ അഭിഭാഷകർക്കും, ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർ മുതൽ പ്രധാനമന്ത്രിക്ക് വരെയും ക്രൈം ഈ പതിപ്പ് അയച്ചുകൊടുക്കുകയും ചെയ്തിരുന്നു. ഇന്ത്യൻ ജുഡീഷ്യറിയിൽ ചില ജഡ്ജിമാർ അഴിമതിയും സ്വജനപക്ഷപാതവും സ്ത്രീ വിഷയങ്ങളും സ്വാധീനിക്കപ്പെടുന്നുവെന്നും പാവപ്പെട്ടവന് നീതി നിഷേധിക്കപ്പെടുന്നുവെന്നും മനസ്സിലാക്കിയാണ് ക്രൈം ഇത്രയും വിഷമകരമായ വിഷയത്തിൽ സമഗ്രമായ അന്വേഷണങ്ങൾ നടത്തിയതും ഇവ ചർച്ച ചെയ്യപ്പെടണമെന്നും അതിലൂടെ പരിഹാരമുണ്ടാകണമെന്നുമുള്ള നല്ല ഉദ്ദേശത്തോടെ ഈ പതിപ്പ് പ്രസിദ്ധീകരിച്ചതും.

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്ക്കെതിരെ ഒരു ലേഡി സ്റ്റാഫ് കൊടുത്ത ലൈംഗിക ആരോപണം ജുഡീഷ്യറിയെ ഒന്നാകെ പിടിച്ചു കുലുക്കിയിരുന്നു. പരാതിക്കാരിയെ നേരിട്ട് കണ്ട് സംഭവം സത്യം ആണെന്ന് മനസ്സിലാക്കിയാണ് വിശദമായ റിപ്പോർട്ട് തയ്യാറാക്കിയത്. എസ്എൻസി ലാവലിൻ അഴിമതി കേസ്, ഇത്തരത്തിൽ പണത്തിനും സ്വാധീനത്തിനും വഴങ്ങി അട്ടിമറിക്കപ്പെടുന്നു എന്ന പരാതി വന്നതോടെ ആണ് ഞാൻ ഈ സാഹസിക പത്രപ്രവർത്തനത്തിന് തയ്യാറായത്. മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് പദവിയിൽ നിന്ന് വിരമിക്കുന്നതിന് മുമ്പാണ് ഈ അന്വേഷണ റിപ്പോർട്ടുകൾ ക്രൈം പ്രസിദ്ധീകരിക്കുന്നത്.

ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് ബോബ്ഡെ, ജസ്റ്റിസ് രമണ എന്നിവരായിരുന്നു മറ്റ് രണ്ട് ജഡ്ജിമാർ. നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെട്ട എസ്.എൻ.സി. ലാവ്‌ലിൻ കേസ് അട്ടിമറിക്കാൻ ജസ്റ്റിസ് രമണയുമായി 100 കോടി രൂപ ധാരണയായിരിക്കുന്നു എന്ന പരാതിയുടെ copy ലഭിച്ചതിനെ തുടർന്നാണ് ഇക്കാര്യം കൂടുതൽ അന്വേഷിക്കാനായി ഞാൻ തീരുമാനിച്ചത്. അന്വേഷണത്തിന്റെ നാൾവഴികളിൽ എനിക്ക് ലഭിച്ച വിവരങ്ങൾ ഞെട്ടിക്കുന്നവായായിരുന്നു. ആ അന്വേഷണങ്ങൾ അവസാനം എത്തിച്ചേർന്നത് മുൻ ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും തെലുങ്ക് ദേശം നേതാവുമായ ചന്ദ്രബാബു നായിഡുവിലേക്കും.

ബ്രോക്കർ പാണ്ടുവും ചന്ദ്രബാബു നായിഡുവും പല കേസുകളും അട്ടിമറിക്കുന്ന ഇടനിലക്കാരനായ ബ്രോക്കർ പാണ്ടു എന്ന ഓമനപേരിലായിരുന്നു അന്ധ്രപ്രദേശിൽ ജസ്റ്റിസ് രമണ മുൻപ് അറിയപ്പെട്ടിരുന്നത്. ഇദ്ദേഹത്തെ ഹൈക്കോടതി ജഡ്ജി ആയി നോമിനേറ്റ് ചെയ്ത സമയത്ത് രണ്ട് ക്രിമിനൽ കേസുകൾ അദ്ദേഹത്തിനെതിരെ നിലവിൽ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹത്തെ ഹൈക്കോടതി ജഡ്ജി നിയമനത്തിൽ നിന്ന് മാത്രമല്ല, അഡ്വക്കേറ്റ് എന്ന നിലയിൽ എൻട്രോൾ ചെയ്ത നടപടിയും കാൻസൽ ചെയ്യണം എന്ന് ആവശ്യപ്പെട്ട് ആന്ധ്രാ പ്രദേശ് ഹൈക്കോടതിയിൽ ഒരു അഡ്വക്കേറ്റ് ഹർജി നൽകിയത്. എന്നാൽ ഹൈക്കോടതി ജഡ്ജിയായി നിയമിക്കുന്നതിനായ് ശുപാർശ ചെയ്ത രമണയുടെ അടുത്ത സുഹൃത്തായ ചന്ദ്രബാബു നായിഡു രമണയുടെ രക്ഷക്കെത്തുകയും ആ പരാതികളെല്ലാം അട്ടിമറിക്കപ്പെടുകയും ചെയ്തു. ജഗൻ മോഹൻ റെഡ്ഡിയുടെ അമ്മയുടെ പരാതി.

ഇപ്പോഴത്തെ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗന്മോഹൻ റെഡ്ഡിയുടെ അമ്മയും മുൻ മുഖ്യമന്ത്രിയുമായ രാജശേഖര റെഡ്ഡിയുടെ ഭാര്യയുമായ വൈ എസ് വിജയ, ഭരണഘടനയുടെ ആർട്ടിക്കിൾ 226 പ്രകാരം ആന്ധ്രപ്രദേശ് ഹൈക്കോടതിയിൽ ജഡ്ജി ആയി നാമ നിർദ്ദേശം ചെയ്യപ്പെട്ട മുഖ്യമന്ത്രിയായിരുന്ന ചന്ദ്രബാബു നായിഡുവിനെതിരെയും ജസ്റ്റിസ് രമണയ്ക്കെതിരെയുമുള്ള അഴിമതി സിബിഐയെക്കൊണ്ട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു ഹർജി ഫയൽ ചെയ്യുകയുണ്ടായി.

ചന്ദ്രബാബു നായിഡു മുഖ്യമന്ത്രിയായിരിക്കെ സർക്കാർ ഭൂമി നിയമവിരുദ്ധമായി കൈമാറ്റം ചെയ്യുകയും, അനധികൃതമായി ലൈസൻസ് നൽകുകയും ചെയ്തുവെന്നും, നായിഡു അനധികൃതമായി സ്വത്തുക്കളും സമ്പാദ്യവും നേടിയെടുത്തു എന്നതുമായിരുന്നു പ്രധാന ആരോപണം. ഈ റിട്ട് പെറ്റീഷനിലെ മറ്റൊരു പ്രധാന ആരോപണം , ജസ്റ്റിസ് രമണയുടെയും ആന്ധ്രാ പ്രാദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റേയും അവിശുദ്ധ ബന്ധത്തെക്കുറിച്ചുള്ളതായിരുന്നു. ക്രിമിനൽ കേസുകൾ നിലവിൽ നിൽക്കേ ആന്ധ്രാ പ്രദേശ് ഹൈക്കോടതിയിലേക്ക് ശുപാർശ ചെയ്യപ്പെട്ട ജസ്റ്റിസ് രമണയുടെ പേരിലുള്ള കേസുകൾ അട്ടിമറിച്ചതിന് പ്രത്യുപകാരമായി 'കൊളീജിയത്തിൽ' അംഗമായിരുന്ന ചന്ദ്രബാബു നായിഡുവിന്റെ പേരിലുള്ള പരാതികൾ അട്ടിമറിക്കാൻ സഹായിച്ചു എന്ന് മാത്രമല്ല, ചന്ദ്രബാബുവിന് താല്പര്യമുള്ളവരെ ജസ്റ്റിസുമാരായി നിയമിക്കാൻ പ്രത്യേക താൽപര്യമെടുത്തുവെന്നും ആരോപണമുയർത്തിയത് മറ്റാരുമല്ല,സുപ്രീം കോടതി ജസ്റ്റിസ് ചെലമേശ്വർ ആയിരുന്നു. അദ്ദേഹം സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് ഇത് സംബന്ധിച്ച് വിശദമായ ഒരു കത്ത് എഴുതുകയുമുണ്ടായി.

ജസ്റ്റിസ് രമണയും കുടുംബവും കോടികളുടെ അനധികൃത സ്വത്ത് സമ്പാദിച്ചതായി വൻ പരാതിയാണുണ്ടായിട്ടുള്ളത്. പുതുതായി രൂപീകരിച്ച തെലുങ്കാന സ്റ്റേറ്റിലെ ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന, ജസ്റ്റിസ് തോട്ടത്തിൽ ബി രാധാകൃഷ്ണനെ കൊൽക്കത്ത ഹൈക്കോടതിയിലേക്ക് മാറ്റിയതിലും രമണയ്ക്ക് പങ്കുണ്ടായിരുന്നതായി പരാതി ഉയർന്നു. മാത്രമല്ല, ചന്ദ്രബാബു നായിഡുവിന്റെ താൽപര്യ പ്രകാരം തെലുങ്കാന ഹൈക്കോടതിയിൽ ഒഴിവുണ്ടായിരുന്ന 17 പോസ്റ്റുകളിലേക്ക് ജഡ്ജിമാരെ നിയമിച്ചതുവഴി ജസ്റ്റ്റ്റിസ് രമണ 50 കോടി രൂപ കൈപ്പറ്റിയതായും ആരോപണം ഉയർന്നു.

ഈ സാഹചര്യത്തിലാണ് പിണറായി വിജയൻ എസ് .എൻ.സി.ലാവലിൻ കേസ് അട്ടിമറിക്കാൻ 100 കോടി നൽകാൻ ധാരണയായ വിവരം പുറത്തു വരുന്നതും ..... ചന്ദ്രബാബു നായിഡു വഴിയും കൂടാതെ പവർ ബ്രോക്കർമാർ വഴിയും കേസ് അട്ടിമറിക്കാൻ ധാരണയായതിനാലാണ് ഈ കേസ് 18 തവണ മാറ്റിവെച്ചതെന്ന് കാണിച്ച്, എറണാകുളത്ത് താമസിക്കുന്ന പ്രശസ്ത പത്രപ്രവർത്തകനായ അജയൻ ഇന്ത്യൻ പ്രസിഡന്റ്, ചീഫ് ജസ്റ്റിസ് എന്നിവർക്ക് പരാതി നൽകുന്നതും. അജയ്യുടെ പരാതിയിൽ എഴുതിയ കാര്യങ്ങളെ ആസ്പദമാക്കി ആണ് CRIME അന്വേഷണം നടത്തി റപ്പോർട്ട് തയ്യാറാക്കിയത്. എന്തായാലും അവസാനം പതിനെട്ട് തവണ മാറ്റി വെച്ച ശേഷം തനിക്കെതിരെ ആരോപണങ്ങൾ ക്രൈം പ്രസിദ്ധീകരിച്ചതിനെ തുടർന്ന് എസ്എൻസി ലാവലിൻ കേസ് പരിഗണിക്കുന്നതിൽ നിന്നും ജസ്റ്റിസ് രമണ പിന്മാറിയത് സുപ്രീം കോടതിയുടെ അന്തസ്സ് ഉയർത്തിപ്പിടിച്ചു എന്ന് തന്നെ പറയാം

മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ പരാതി 2019 ഒക്ടോബർ ലക്കം ക്രൈമിൽ ജസ്റ്റിസ് രമണയെക്കുറിച്ച് ഉന്നയിച്ച ആരോപണങ്ങൾ ശരിയാണെന്ന് തെളിയിക്കുന്നതാണ് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഢി ഇപ്പോൾ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനു അയച്ച പരാതി. ക്രൈം ഉന്നയിച്ച ആരോപണങ്ങളിൽ പ്രധാനപ്പെട്ടതായിരുന്നു, ചന്ദ്രബാബു നായിഡുമായുള്ള അവിശുദ്ധ ബന്ധങ്ങളും ജസ്റ്റിസ് രമണയുടെയും ചന്ദ്രബാബു നായിഡുവിന്റെയും അവിഹിത സമ്പാദ്യങ്ങളും.

ഈ രണ്ടു കാര്യങ്ങളെക്കുറിച്ച് തന്നെയാണ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഢി ഇപ്പോൾ പരാതി നൽകിയിരിക്കുന്നത്. ആയിരം സ്വർണ്ണ പാത്രങ്ങൾ കൊണ്ട് മൂടി വച്ചാലും സത്യം ഒരുനാൾ മറനീക്കി പുറത്തു വരുമെന്ന് പറയുന്നത് എത്രമാത്രം യാഥാർത്ഥ്യമാണ്. ക്രൈം പുറത്തുകൊണ്ടുവരുന്ന അന്വേഷണ റിപ്പോർട്ടുകളിൽ ഏറ്റവും സാഹസികത നിറഞ്ഞതായിരുന്നു സുപ്രീം കോടതി ജഡ്ജിമാരെ കുറിച്ച് പ്രസിദ്ധീകരിച്ച ഈ റിപ്പോർട്ടുകൾ. ഒരു ചെറിയ വീഴ്ച സംഭവിച്ചാൽ ജീവിതകാലം മുഴുവൻ ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരും എന്ന ബോധ്യത്തോടെ തന്നെയാണ് ഈ വാർത്ത പ്രസിദ്ധീകരിക്കാൻ ക്രൈം ധൈര്യം കാട്ടിയത്.

അതിനാൽ വളരെയധികം ശ്രദ്ധയോടും വ്യക്തമായ തെളിവുകളോടും കൂടി തന്നെയാണ് ചീഫ് ജസ്റ്റിസായിരുന്ന ഗോഗോയ്, ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് ബോബ്‌സേ വരാൻപോകുന്ന ചീഫ് ജസ്റ്റീസ് രമണ എന്നിവരെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ടുകൾ ക്രൈം പ്രസിദ്ധീകരിച്ചത്. ഇപ്പോഴിതാ ക്രൈം പുറത്തുകൊണ്ട് വന്ന വാർത്തകളെല്ലാം സത്യമായിരുന്നുവെന്ന് തെളിയുന്നു.ഒരു പത്രപ്രവർത്തകനെന്ന നിലയിൽ ഞാൻ ചെയ്ത പ്രവർത്തിയിൽ ഏറ്റവുമധികം അഭിമാനിക്കുന്ന നിമിഷങ്ങൾ ആണിത്.വീണ്ടും ആവർത്തിക്കട്ടെ, തെറ്റ് ചെയ്തത് ഈശ്വരനായാലും, ഞങ്ങൾ വിളിച്ചു പറയുക തന്നെ ചെയ്യും.. 'ധർമത്തിന് വേണ്ടി നേർവഴിയിൽ നിന്ന് നീ യുദ്ധം ചെയ്യുക,തോറ്റുപോയാൽ പോകട്ടെ, ആ തോൽവി തന്നെ ജയം എന്ന് ലോകം കടശിയിൽ സമ്മതിക്കും'...... 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP