Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ക്വാറന്റീൻ ലംഘിച്ച് പുറത്തിറങ്ങിയ കൗൺസിലർക്ക് കോവിഡ്; കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കളക്ടർക്ക് പരാതി നൽകി; പരാതി മെഡിക്കൽ കോളേജ് ഇരുപതാം വാർഡ് കൗൺസിലർ ഷെറീന വിജയന് എതിരെ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ക്വാറന്റീൻ ലംഘിച്ച് പുറത്തിറങ്ങിയ കോർപ്പറേഷൻ വനിത കൗൺസിലർക്ക് കോവിഡ്. ക്വാറന്റീൻ ലംഘനത്തിന് കൗൺസിലർക്കെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കലക്ടർക്ക് പരാതി നൽകി. മെഡിക്കൽ കോളേജ് ഇരുപതാം വാർഡ് കൗൺസിലർ ഷെറീന വിജയന് എതിരെയാണ് പരാതി നൽകിയത്. സെപ്റ്റംബർ 28ന് കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ പങ്കെടുത്ത ചില കൗൺസിലർമാർക്ക് കോവിഡ് പോസറ്റീവ് സ്ഥിരീകരിച്ചതിനെ തുടർന്ന് യോഗത്തിൽ പങ്കെടുത്ത മുഴുവൻ കൗൺസിലർമാരോടും നിരീക്ഷണത്തിൽ പോവാൻ മേയർ നിർദ്ദേശിച്ചിരുന്നു.

എന്നാൽ ക്വാറന്റീൻ ലംഘിച്ച് ഇരുപതാം വാർഡിലെ വനിതാ കൗൺസിലർ ഒക്ടോബർ നാലിന് തന്റെ ഭർത്താവ് മൈലാമ്പാടിയിൽ നിർമ്മിക്കുന്ന കെട്ടിടം നിൽക്കുന്ന പ്രദേശത്ത് എത്തുകയും കെട്ടിടവുമായി ബന്ധപ്പെട്ട തർക്കത്തിൽ ഇടപെടുകയും ചെയ്യുകയായിരുന്നു.മെഡിക്കൽ കോളേജ് പൊലീസ് ഉൾപ്പെടെയുള്ളവർ സ്ഥലത്ത് എത്തുകയും ഇവരുമായി ഇടപെടുകയും ചെയ്തിരുന്നു.

ഒക്ടോബർ ആറിന് ഇവർക്ക് കോവിഡ് പോസറ്റീവായതോടെ സ്ഥലത്ത് എത്തിയ പൊലീസ് ഉൾപ്പെടെയുള്ളവർ പ്രതിരോധത്തിലായി. ഉത്തരവാദിത്വപ്പെട്ട സ്ഥാനത്ത് ഇരുന്ന് മാതൃകയാവേണ്ട കൗൺസിലർ തന്നെ മാനദണ്ഡങ്ങൾ ലംഘിച്ച് പകർച്ച വ്യാധി പകരാനുള്ള സാഹചര്യം സൃഷ്ടിച്ച സാഹചര്യത്തിൽ ഇവർക്കെതിരെ കേസ് എടുക്കണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.സിറ്റി പൊലീസ് കമ്മീഷണർ,മെഡിക്കൽ കോളേജ് സി ഐ, കോർപ്പറേഷൻ ഹെൽത്ത് ഇൻസ്പെക്ടർക്കും നടപടി ആവശ്യപ്പെട്ട് പരാതി നൽകിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP