Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സത്യം പറഞ്ഞു മടുത്തു; ന്യായീകരിച്ചു തളർന്നു. ഇനി ബഹിഷ്‌കരണമേ ശരണം... അടുത്തതായി പൊതു തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കും; പാവപ്പെട്ടവരുടെ പാർട്ടിയെ തോൽപ്പിക്കാമെന്ന് ആരും വ്യാമോഹിക്കേണ്ട; പരിഹാസവുമായി അഡ്വ. ജയശങ്കർ

സത്യം പറഞ്ഞു മടുത്തു; ന്യായീകരിച്ചു തളർന്നു. ഇനി ബഹിഷ്‌കരണമേ ശരണം... അടുത്തതായി പൊതു തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കും; പാവപ്പെട്ടവരുടെ പാർട്ടിയെ തോൽപ്പിക്കാമെന്ന് ആരും വ്യാമോഹിക്കേണ്ട; പരിഹാസവുമായി അഡ്വ. ജയശങ്കർ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് അടക്കമുള്ള വിഷയങ്ങളിൽ പ്രതിരോധത്തിലായ സിപിഎം ചാനലുകൾ ബഹിഷ്‌ക്കരിക്കാൻ തീരുമാനിച്ചതിനെ പരിഹസിച്ചു കൊണ്ട് അഡ്വ. എ ജയശങ്കർ രംഗത്ത്. സത്യം പറഞ്ഞു മടുത്തു; ന്യായീകരിച്ചു തളർന്നു. ഇനി ബഹിഷ്‌കരണമേ ശരണം എന്നാണ് ജയശങ്കർ ഫേസ്‌ബുക്കിൽ കുറിച്ചത. ആദ്യം ഏഷ്യാനെറ്റ് ബഹിഷ്‌കരിച്ചു. ഇപ്പോൾ മറ്റു ചാനലുകളും ബഹിഷ്‌കരിക്കുന്നു. അടുത്തതായി പൊതു തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കും. പാവപ്പെട്ടവരുടെ പാർട്ടിയെ തോൽപ്പിക്കാമെന്ന് ആരും വ്യാമോഹിക്കേണ്ടെന്നും ജയശങ്കർ ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു.

അഡ്വ. ജയശങ്കറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

സത്യം പറഞ്ഞു മടുത്തു; ന്യായീകരിച്ചു തളർന്നു. ഇനി ബഹിഷ്‌കരണമേ ശരണം. സ്വർണം, സ്വപ്ന, ശിവശങ്കരൻ എന്നീ വിഷയങ്ങൾ ചർച്ച ചെയ്യാൻ ഇനി ഒരു ചാനലും വിളിക്കേണ്ട. ഞങ്ങളാരും വരില്ല. ആദ്യം ഞങ്ങൾ ഏഷ്യാനെറ്റ് ബഹിഷ്‌കരിച്ചു. ഇപ്പോൾ മറ്റു ചാനലുകളും ബഹിഷ്‌കരിക്കുന്നു. അടുത്തതായി പൊതു തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കും. പാവപ്പെട്ടവരുടെ പാർട്ടിയെ തോൽപ്പിക്കാമെന്ന് ആരും വ്യാമോഹിക്കേണ്ട.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP