Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സത്യസന്ധരായിരിക്കുക. അസംബന്ധവും കള്ളവും പറയാതിരിക്കുക, അലറിവിളിക്കാതിരിക്കുക; ടി.ആർ.പി റേറ്റിങിന് വേണ്ടി എന്തും ചെയ്യരുത്; അർണബ് ​ഗോസ്വാമിയെ പരോക്ഷമായി വിമർശിച്ച് ബോളിവുഡ് താരം സൽമാൻ ഖാൻ

സത്യസന്ധരായിരിക്കുക. അസംബന്ധവും കള്ളവും പറയാതിരിക്കുക, അലറിവിളിക്കാതിരിക്കുക; ടി.ആർ.പി റേറ്റിങിന് വേണ്ടി എന്തും ചെയ്യരുത്; അർണബ് ​ഗോസ്വാമിയെ പരോക്ഷമായി വിമർശിച്ച് ബോളിവുഡ് താരം സൽമാൻ ഖാൻ

മറുനാടൻ ഡെസ്‌ക്‌

മുംബൈ: ടി.ആർ.പി റേറ്റിങ്ങിൽ തട്ടിപ്പ് നടത്തിയ റിപ്പബ്ലിക് ടിവിയുൾപ്പെടെയുള്ള ചാനലുകളെ പരോക്ഷമായി വിമർശിച്ച് ബോളിവുഡ് താരം സൽമാൻ ഖാൻ. അവർ ഇപ്പോൾ ചെയ്യുന്ന കാര്യം ഇനിയും തുടരുകയാണെങ്കിൽ ചാനലുകൾ അടച്ചുപൂട്ടേണ്ടി വരുമെന്നായിരുന്നു സൽമാൻ ഖാൻ പറഞ്ഞത്. ബിഗ് ബോസ് 14 ന്റെ വീക്കെൻഡ് എപ്പിസോഡിൽ മത്സരാർത്ഥികളോട് സംസാരിക്കുകയായിരുന്നു സൽമാൻ.

‘സത്യസന്ധരായിരിക്കുക. അസംബന്ധവും കള്ളവും പറയാതിരിക്കുക, അലറിവിളിക്കാതിരിക്കുക, അധികൃതർ നിങ്ങളുടെ ചാനൽ പൂട്ടിക്കളയും. ബിഗ് ബോസ് ആയാലും വേറെ ഏത് ഷോ ആയാലും ശരിയായ വഴിയിലാവണം മത്സരിക്കേണ്ടത്. ടി.ആർ.പി റേറ്റിങിന് വേണ്ടി എന്തും ചെയ്യരുത്. ഒന്നാമത്തെ ദിവസം മുതൽ നിങ്ങൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന പ്രതികരണം എന്താണെന്ന് ഞാൻ കണ്ടിട്ടില്ല. എനിക്ക് പറയാനുള്ള കാര്യം ഞാൻ പരോക്ഷമായി പറഞ്ഞിട്ടുണ്ട്’ എന്നായിരുന്നു സൽമാൻ ഖാൻ കൂട്ടിച്ചേർത്തത്.

അർണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവി ഉൾപ്പെടെ മൂന്ന് ടെലിവിഷൻ ചാനലുകൾ ടിആർപി റേറ്റിംഗിൽ കൃത്രിമത്വം കാണിച്ചെന്നാണ് മുംബൈ പൊലീസിന്റെ കണ്ടെത്തൽ. റിപ്പബ്ലിക് ടി.വി, ഫാക്ട് മറാത്തി, ബോക്‌സ് സിനിമ എന്നീ ചാനലുകൾക്കെതിരെയാണ് ടി.ആർ.പിയിൽ കൃത്രിമം കാണിച്ചതിന് പൊലീസ് കേസെടുത്തത്.ഇത്തരത്തിലുള്ള മൂന്നു കമ്പനികളെയും കരിമ്പട്ടികയിൽ പെടുത്തിയെന്നും ഇനി പരസ്യം നൽകില്ലെന്നും വാഹന നിർമ്മാതാക്കളായ ബജാജ് ഓട്ടോസും പാർലെയും പ്രഖ്യാപിച്ചിരുന്നു.

ടെലിവിഷൻ റേറ്റിങിനായി ബാർക് (ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിൽ) തെരഞ്ഞെടുത്ത വീടുകളിൽ സ്ഥാപിച്ച അതീവ രഹസ്യമായ ബാർകോ മീറ്ററുകളിൽ ചാനലുകൾ കൃത്രിമം കാണിച്ചെന്നാണ് മുംബൈ പൊലീസിന്റെ കണ്ടെത്തൽ. വീട്ടുടമസ്ഥരെ കണ്ട് പണം വാഗ്ദാനം ചെയ്ത് ചില പ്രത്യേക ചാനലുകൾ മാത്രം എല്ലായ്‌പ്പോഴും വീട്ടിൽ വെക്കാൻ ആവശ്യപ്പെട്ടതായി കണ്ടെത്തി. ഉടമകൾ വീട്ടിലില്ലാത്ത സമയത്ത് വരെ ഈ ചാനലുകൾ വെക്കാൻ ആവശ്യപ്പെട്ടു. ഇവർക്ക് 400 മുതൽ 500 രൂപ വരെയാണ് മാസം പ്രതിഫലം നൽകിയിരുന്നതെന്നും പൊലീസ് പറഞ്ഞു. ഇക്കാര്യങ്ങൾ പരാമർശിക്കാതെയാണ് പരോക്ഷമായെങ്കിലും വിമർശനവുമായി സൽമാൻ ഖാൻ രം​ഗത്തെത്തിയത്.

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് സൽമാനെതിരെ അർണബ് ഗോസ്വാമി നടത്തിയ പ്രതികരണം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തിലും ചലച്ചിത്രമേഖലയിലെ അംഗങ്ങൾക്കെതിരായി ഉയരുന്ന മയക്കുമരുന്ന് ആരോപണങ്ങൾക്കുമിടയിൽ മൗനം പാലിച്ചിരിക്കുകയാണ് സൽമാനെന്നും സൽമാൻ എവിടെയാണെന്ന് അറിയാൻ താത്പര്യമുണ്ടെന്നുമായിരുന്നു അർണബ് പറഞ്ഞത്.
സൽമാൻ എവിടെ എന്ന് ചോദിച്ചുകൊണ്ട് റിപബ്ലിക് ചാനലിൽ ദീർഘ നേരം ചർച്ച നടത്തുകയും ചെയ്തിരുന്നു. പിന്നാലെ അർണബ് ഭീരുവാണ് എന്ന് പറഞ്ഞ് സൽമാന്റെ ആരാധകർ ട്വിറ്ററിൽ ക്യാമ്പയിൻ തുടങ്ങി. അർണബിന് പേവിഷ ബാധയ്ക്ക് ചികിത്സ വേണം (#ArnabNeedsRabiesTreatment) എന്ന ഹാഷ് ടാഗിലായിരുന്നു ക്യാമ്പയിൻ.

അഴിമതിക്കെതിരായ ശബ്ദമായാണ് അർണോബ് ഗോസ്വാമിയുടെ തുടക്കവും രണ്ടാം യുപിഎ സർക്കാറിന്റെ കാലത്തെ അഴിമതിക്കെതിരെ ആഞ്ഞടിച്ച ആ ശബ്ദം ഇപ്പോൾ മോദിക്കുവേണ്ടി ശബ്ദിച്ച് തുടങ്ങിയതോടെയാണ് ശിവസേനയുടേയും കണ്ണിലെ കരടായി അർണബ് മാറിയത്. അതിനുനടത്തിയ കുതന്ത്രങ്ങൾ ആണ് ഇപ്പോൾ വിവാദ വിഷയമായതും അന്വേഷണം നേരിടുന്നതും. ആദ്യം ഏഷ്യാനെറ്റിന്റെ രാജീവ് ചന്ദ്രശേഖറുമായി സഹകരിച്ച് തുടങ്ങിയ റിപ്പബ്ലിക്കിന്റെ ഓഹരികൾ 1200 ഓളം കോടി രൂപ മുടക്കി അർണാബിന്റെ നേതൃത്വത്തിലുള്ള കമ്പനി തന്നെ വാങ്ങി.അനുബന്ധ മാധ്യമങ്ങളുമായി 1500 കോടി രൂപയുടെ ആസ്തിയുണ്ടെന്നാണ് കരുതുന്നത്. ഇപ്പോൾ ഒരു കോടി രൂപയാണ് അദ്ദേഹത്തിന്റെ ശമ്പളം എന്നാണ് വിലയിരുത്തപ്പെടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP