Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കേരളത്തിലെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭ മേഖലയ്ക്കുള്ള വായ്പാ വിതരണം നാലു മടങ്ങ് വളർന്നു

സ്വന്തം ലേഖകൻ

കൊച്ചി: കേരളത്തിലെ സൂക്ഷ്മ ചെറുകിട, ഇടത്തരം സംരംഭ മേഖലയ്ക്കായുള്ള വായ്പാ വിതരണം ഫെബ്രുവരിയിലേതിനെ അപേക്ഷിച്ച് നാലു മടങ്ങായെന്ന് ജൂൺ മാസത്തിലെ കണക്കുകൾ സൂചിപ്പിക്കുന്നു. ബീഹാർ, പഞ്ചാബ്, ഝാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലും ഇതേ തോതിലുള്ള വളർച്ച ഉണ്ടായെന്ന് സൂക്ഷ്മ ചെറുകിട, ഇടത്തരം സംരംഭ മേഖലയിലെ വായ്പ സംബന്ധിച്ച ട്രാൻസ്യൂണിയൻ സിബിൽ - സിഡ്ബി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. നിഷ്‌ക്രിയ ആസ്തികളുടെ കാര്യത്തിൽ 2019 ജൂണിലെ 11.4 ശതമാനത്തെ അപേക്ഷിച്ച് 2020 ജൂണിൽ 12.8 ശതമാനമെന്ന രീതിയിൽ ഉയർന്നിട്ടുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. വളരെ ചെറിയ വിഭാഗങ്ങൾ ഒഴികെ എല്ലാ സൂക്ഷ്മ ചെറുകിട, ഇടത്തരം സംരംഭ മേഖലകളിലും ഇടിവുണ്ടായി എന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

മെയ് മാസത്തിൽ അടിയന്തര വായ്പാ ഗാരണ്ടി പദ്ധതി പ്രകാരമുള്ള വായ്പകൾ നൽകാൻ തുടങ്ങിയത് സൂക്ഷ്മ ചെറുകിട, ഇടത്തരം സംരംഭ മേഖലയിൽ തിരിച്ചു വരവിനു വഴിയൊരുക്കിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഇതേ തുടർന്ന് പൊതു മേഖലാ ബാങ്കുകളുടെ ഈ മേഖലയിലെ വായ്പാ വിതരണം ഫെബ്രുവരിയിലേതിന്റെ 2.6 മടങ്ങായെന്ന് ജൂൺ മാസത്തിലെ കണക്കുകൾ സൂചിപ്പിക്കുന്നു. സ്വകാര്യ ബാങ്കുകളിൽ ജൂൺ മാസമെത്തിയപ്പോൾ ഫെബ്രുവരിയിലെ നിലയിലേക്കും വായ്പാ വിതരണം എത്തിയിട്ടുണ്ട്.

അർഹരായ സൂക്ഷ്മ ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് വായ്പ ലഭ്യമാക്കാനുള്ള അവസരമാണ് അടിയന്തര വായ്പാ ഗാരണ്ടി പദ്ധതിയിലൂടെ ബാങ്കുകൾക്കു മുന്നിലെത്തിയതെന്ന് റിപ്പോർട്ടിനെ കുറിച്ചു പ്രതികരിക്കവെ ട്രാൻസ്യൂണിയൻ സിബിൽ മാനേജിങ് ഡയറക്ടറും സിഇഒയുമായ രാജേഷ് കുമാർ പറഞ്ഞു. കോവിഡിനു ശേഷമുള്ള വായ്പകളുടെ സാഹചര്യത്തെക്കുറിച്ചും റിപ്പോർട്ട് വിശദമായി സൂചിപ്പിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ സമ്പദ്ഘടനയെ തിരിച്ചു കൊണ്ടു വരുന്നതിൽ സൂക്ഷ്മ ചെറുകിട, ഇടത്തരം സംരംഭ മേഖലയുടെ ഉയർച്ചയ്ക്ക് വലിയ പങ്കാണു വഹിക്കാനുള്ളതെന്ന് സിഡ്ബി ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ മനോജ് മിത്തൽ പറഞ്ഞു. നഷ്ട സാധ്യതകൾ കൂടി സന്തുലനം ചെയ്ത് അർഹരായവർക്ക് വായ്പ നൽകുന്നു എന്ന് ഉറപ്പാക്കുന്നതിൽ ഈ മേഖലയിലെ സ്ഥാപനങ്ങൾ വലിയ പങ്കാണു വഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഘടനാപരമായി ശക്തമായ സൂക്ഷ്മ ചെറുകിട, ഇടത്തരം സംരംഭങ്ങൾ മഹാമാരിക്കാലത്തും മികച്ച നിലയിൽ തുടർന്നു എന്നു റിപ്പോർട്ട് സൂചിപ്പിക്കുന്നു. വിവിധ മേഖലകളിലെ ചെറുകിട സംരംഭങ്ങൾ ഘടനാപരമായി ശക്തമായ നിലയിലാണെന്ന് സിബിൽ എംഎസ്എംഇ റാങ്ക് (സിഎംആർ) വ്യക്തമാക്കുന്നുണ്ട്. അതേ സമയം ലോജിസ്റ്റിക്, ഹോട്ടൽ-വിനോദ സഞ്ചാര മേഖല, ഖനനം തുടങ്ങിയ മേഖലകൾ താരതമ്യേന താഴ്ന്ന നിലയിലുമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP