Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഉൽസവ കാലത്തിന് ആവേശം പകരാൻ ആകർഷകമായ ഓഫറുകളുമായി ഗോദ്റെജ്

ഉൽസവ കാലത്തിന് ആവേശം പകരാൻ ആകർഷകമായ ഓഫറുകളുമായി ഗോദ്റെജ്

സ്വന്തം ലേഖകൻ

കൊച്ചി: ഉൽസവ ആഘോഷത്തിന് ആവേശം പകരുവാൻ നൂതനമായ ഓഫറുകൾ ഒരുക്കി ഗോദ്റെജിന്റെ 'നൗ ഈസ് ദ് വൗവ് ഫെസിറ്റിവൽ' അവതരിപ്പിച്ചു. ഈ സമയത്ത് പണം കൈയിൽ തന്നെ കരുതുന്നതിന് അല്ലെങ്കിൽ സേവിങ്സിനാണ് ഉപഭോക്താക്കൾ പ്രധാന്യം കൽപ്പിക്കുന്നതെന്ന് ബ്രാൻഡിന് മനസിലായി. ഉപഭോക്താക്കൾക്ക് പണം സൗകര്യം പോലെ കൈകാര്യം ചെയ്യാവുന്ന വിധം വെറും 900 രൂപ മുതലുള്ള ഇഎംഐ, അധിക വാറന്റികൾ, കാഷ് ബാക്ക്, പലിശ രഹിത ഇഎംഐ, പൂജ്യം ഡൗൺപേയ്മെന്റ്, ഡിസ്‌ക്കൗണ്ടുകൾ, എക്സ്ചേഞ്ച് ഓഫറുകൾ തുടങ്ങിയ നിരവധി ഓഫറുകളാണ് പരിസ്ഥിതി സൗഹൃദവും പുത്തൻ സാങ്കേതിക വിദ്യയിലുള്ളതുമായ ഉപകരണങ്ങൾക്ക് ഗോദ്റെജ് വാഗ്ദാനം ചെയ്യുന്നത്. ഉപഭോക്താക്കൾക്ക് അവരുടെ സേവിങ്സിനെ കുറിച്ച് ആശങ്കപ്പെടാതെ ഈ ഉൽസവ കാലത്ത് നേട്ടങ്ങൾ കൊയ്യാനുള്ള അവസരമാണ് ഗോദ്റെജ് ഒരുക്കുന്നത്.

കോവിഡ്-19മായി ബന്ധപ്പെട്ട ലോക്ക്ഡൗണിലായിരുന്നെങ്കിലും ബ്രാൻഡ് ഏറ്റവും പുതിയ സാങ്കേതിക വിദ്യയിലുള്ള ഉൽപ്പന്നങ്ങൾ ഈ വർഷമുടനീളം അവതരിപ്പിച്ചുകൊണ്ടിരുന്നു. ഫ്രോസ്റ്റ്-ഫ്രീ, ഡയറക്റ്റ് കൂളിങ് റഫ്രിജറേറ്ററുകൾ, സെമി-ഫുള്ളി ഓട്ടോമാറ്റിക് വാഷിങ് മെഷീനുകൾ, യുവിസി അടിസ്ഥാനമാക്കിയുള്ള അണുമുക്ത ഉപകരണങ്ങൾ, ഗോദ്റെജ് വൈറോഷീൽഡ് തുടങ്ങിയ ഉപകരണങ്ങൾ ബ്രാൻഡ് അവതരിപ്പിച്ചു. വരുന്ന ഉൽസവ കാലത്തേക്കായി 132 പുതിയ എസ്‌കെയുകളും ബ്രാൻഡ് അവതരിപ്പിക്കുവാൻ ആലോചിക്കുന്നുണ്ട്.

പുതിയ ഉൽപ്പന്നങ്ങൾ അവതരിപ്പിക്കുന്നതിന് പുറമേയാണ് ഗോദ്റെജ് ആകർഷകമായ ഓഫറുകളും അവതരിപ്പിക്കുന്നത്. വരുന്ന ഉൽസവ കാലത്തേക്കായി 900 രൂപയുടെ ഫിക്സഡ് ഇഎംഐ സ്‌കീം, 3559 രൂപ മൂല്യം വരുന്ന അധിക വാറന്റി, 6000 രൂപവരെ കാഷ് ബാക്ക് (തെരഞ്ഞെടുക്കപ്പെട്ട ബാങ്കുകൾക്ക്), 10,000 രൂപ എംആർപിവരെയുള്ള ഉൽപ്പന്നങ്ങൾക്ക് പലിശ രഹിത ഇഎംഐ, തെരഞ്ഞെടുക്കപ്പെട്ട സ്റ്റോറുകളിൽ പ്രത്യേക മോഡലുകൾക്ക് വിവിധ തരത്തിലുള്ള ഫിനാൻസ് സ്‌കീം തുടങ്ങിയവയെല്ലാമുണ്ട്.

കോപ്പർ കണ്ടൻസറോടു കൂടിയ ഗോദ്റെജ് എയർകണ്ടീഷനറുകൾക്ക് അഞ്ചു വർഷത്തെ അധിക വാറന്റിയും ബ്രാൻഡ് നൽകുന്നുണ്ട്. മാത്രമല്ല, തെരഞ്ഞെടുക്കപ്പെട്ട ഗോദ്റെജ് എയർകണ്ടീഷനർ മോഡലുകൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് ഇൻസ്റ്റലേഷൻ ചാർജിൽ ഇളവുകളുമുണ്ട്.

ഈ ഉത്സവ സീസണിൽ മികച്ച പുതിയ ഉൽപ്പന്നങ്ങൾക്ക് നിരവധി ഓഫറുകൾ അവതരിപ്പിച്ചിരിരിക്കുന്നു. ഒരു ഉപകരണം വാങ്ങുന്നതിനുള്ള മികച്ച സമയമായിരിക്കും, ഇന്ത്യയിലുടനീളമുള്ള തങ്ങളുടെ ഉപയോക്താക്കൾക്ക് വരാനിരിക്കുന്ന ഉത്സവ സീസൺ സന്തോഷകരമാക്കാനുള്ള തങ്ങളുടെ ചെറിയ ശ്രമമാണിത്. ഡിമാൻഡ് വർധിക്കുന്നതിന്റെ അടയാളങ്ങൾ കാണുന്നുവെന്ന് ഗോദ്‌റെജ് അപ്ലയൻസസ് ബിസിനസ് മേധാവിയും എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമായ കമൽ നന്തി പറഞ്ഞു.

നവംബർ 20വരെ ഓഫറുകൾ ബാധകമാണ്. അധിക വാറന്റി ലഭിക്കുവാൻ ഉൽപ്പന്നം വാങ്ങി ഏഴു ദിവസത്തിനകം ഗോദ്റെജിന്റെ ഔദ്യോഗിക സൈറ്റിൽ രജിസ്റ്റർ ചെയ്യുക അല്ലെങ്കിൽ 1800 209 5511 ടോൾ ഫ്രീ നമ്പറിൽ വിളിക്കുക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP