Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഐ.സി.എഫ് പ്രബന്ധ മത്സരം വിജയികളെ പ്രഖ്യാപിച്ചു.

സ്വന്തം ലേഖകൻ

മക്ക: കോവിഡാനന്തര പ്രവാസം എന്ന ശീർഷകത്തിൽ ഐ.സി.എഫ് ജിസി തലത്തിൽ സംഘടിപ്പിച്ച പ്രബന്ധ മത്സരത്തിന്റെ സൗദി നാഷണൽ തല വിജയികളെ പ്രഖ്യാപിച്ചു. ലോകത്തിന്റെ സാമൂഹിക സാമ്പത്തിക ആരോഗ്യ മേഖലകളെ തകർത്തു കൊണ്ട് കോവിഡ് മഹാമാരി മുന്നോട്ട് കുതിക്കുമ്പോൾ നിശ്ചയദാർഡ്യത്തോടെ പ്രതിസന്ധികളെ നേരിടാൻ മലയാളിസമൂഹത്തിന് പ്രചോദനമേകുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രബന്ധ മത്സരം സംഘടിപ്പിച്ചത്. പ്രവാസലോകം നേരിട്ട മുഴുവൻ പ്രതിസന്ധികളെയും കരുതലോടെ നേരിട്ട് വിജയം നേടിയ പ്രവാസികൾക്ക് ഈ പ്രതിസന്ധിയും തരണം ചെയ്യാൻ സാധിക്കുമെന്ന ഉറച്ച വിശ്വാസമാണ് പ്രബന്ധ മത്സരാർത്ഥികൾ രേഖപ്പെടുത്തിയത്.

സൗദിയിലെ പ്രവാസി സമൂഹം വളരെ ആവേശത്തോടെയാണ് മത്സരത്തിൽ പങ്കാളികളായത്. അഞ്ച് പ്രോവിൻസുകളിൽ നടത്തിയ മത്സരത്തിൽ നിന്നും ഒന്നും, രണ്ടും സ്ഥാനം നേടിയവരിൽ നിന്നാണ് നാഷണൽ തല വിജയികളെ കണ്ടെത്തിയത്. മലയാളം ന്യൂസ് സീനിയർ എഡിറ്റർ സജിത് ചീഫ് ജൂറിയായ സമിതിയിൽ ബഷീർ എറണാകുളം, നിസാർ കാട്ടിൽ, ഉമർ സഖാഫി മൂർക്കനാട്, ബഷീർ ഉള്ളണം എന്നിവർ അംഗങ്ങളായിരുന്നു. രചയിതാക്കളുടെ മൗലികമായ കാഴ്ചപ്പാടുകളും വിഷയത്തോടുള്ള തനത് ചിന്തകളും വീക്ഷണങ്ങളുമാണ് മുഖ്യമായും പരിഗണിച്ചത്. ഭാഷ, ഉള്ളടക്കം, തങ്ങളുടെ വാദങ്ങൾ അവതരിപ്പിക്കുന്നതിലുള്ള യുക്തി എന്നിവ കൂടി പരിഗണിച്ചാണ് വിജയികളെ കണ്ടെത്തിയതെന്നും ചീഫ് ജൂറി അറിയിച്ചു. മുഹമ്മദ് ബിൻ സാലിഹ് ജിസാൻ ഒന്നാം സ്ഥാനവും ഖമർബാനു സലാം റിയാദ് രണ്ടാം സ്ഥാനവും റഹ്ഫ അബ്ദുറഹ്മാൻ ഖോബാർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക് നാഷണൽ കമ്മിറ്റി സമ്മാനങ്ങൾ വിതരണം ചെയ്യുന്നതാണ്. മത്സരത്തിലെ ഒന്നാം സ്ഥാനം നേടിയ വിജയിയെ ജിസി തല മത്സരത്തിൽ പങ്കെടുപ്പിക്കുന്നതാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP