Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മഞ്ഞളിൽ നിന്ന് മുട്ട് വേദനയ്ക്ക് മരുന്ന് കണ്ടെത്തി മലയാളി ഡോക്ടർ; ഓസ്‌ട്രേലിയയിലെ യൂണിവേഴ്‌സിറ്റി ഓഫ് ടാൻസ് മേനിയയുടെ റിസർച്ചിൽ അപൂർവ നേട്ടം സ്വന്തമാക്കിയത് മലപ്പുറംകാരനായ ഡോ.ബെന്നി ആന്റണി ഈത്തക്കാടിന്; നാട്ടുരീതികളെ ലോകത്തിന് മുന്നിൽ എത്തിച്ചതിൽ നേട്ടമെന്ന് ഡോക്ടറുടെ പ്രതികരണം; യോഗയും മഞ്ഞളും അടക്കം സന്ധിരോഗത്തിന് ഗുണമെന്നും കണ്ടെത്തൽ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: ഏത് അസുഖത്തിനുമുള്ള ഫലപ്രദ ഒറ്റമൂലിയാണ് മഞ്ഞൾ. ഭക്ഷണപദാർത്ഥത്തിലെ കൂട്ട് മാത്രമല്ല രോഗപ്രതിരോധ ശേഷി കൂട്ടുന്നതിൽ മഞ്ഞളിന്റെ പങ്ക് ഒഴിച്ച് കൂടാത്തവയാണ്. ഇപ്പോഴിതാ മഞ്ഞൾ രോഗപ്രതിരോധത്തിനും വിഷ ചികിത്സയ്ക്കും മാത്രമല്ല മുട്ട് വേദനയ്ക്കും ഫലപ്രദമാണെന്ന് കണ്ടെത്തിയിരിക്കുകയാണ് മലയാളി ഡോക്ടർ.

മഞ്ഞളിൽ നിന്ന് മുട്ട് വേദനയ്ക്കുള്ള മരുന്ന് വികസിപ്പിച്ചാണ് മലയാളി ഡോക്ടർ വിജയം കണ്ടിരിക്കുന്നത്. ഓസ്‌ട്രേലിയയിലെ യൂണിവേഴ്‌സിറ്റി ഓഫ് ടാൻസ് മേനിയയുടെ മെൻസീസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ റിസർച്ചിൽ ഡോക്ടറായ മലപ്പുറം മഞ്ചേരി സ്വദേശി ഡോ.ബെന്നി ആന്റണി ഈത്തക്കാടാണ് ഈ വിജയത്തിന് അർഹത നേടിയത്. അമേരിക്കൻ കോളജ് ഓഫ് ഫിസിഷ്യൻസിന്റെ ഔദ്യോഗിക ജേണലായ അനൽസ് ഓഫ് ഇന്റേണൽ മെഡിസിനിൽ ബെന്നിയും സംഘവും നടത്തിയ പഠനം ഇടം നേടി.

മഞ്ഞളിൽ നിന്ന് കുർകുമിൻ, പോളി സാക്രൈഡ് എന്നിവ വേർതിരിച്ചെടുത്താണ് പരീക്ഷണം നടത്തിയത്. 20 ശതമാനം കുർകുമിനും 80 ശതമാനം പോളി സാക്രൈഡും ഇതിനായി വേർതിരിച്ചെടുത്തു. മുട്ട് തേയ്മാനമുള്ള 70 പേരെ കണ്ടെത്തിയ ശേഷം അവരിൽ പകുതി പേർക്ക് മഞ്ഞളിൽ നിന്ന് വേർതിരിച്ചെടുത്ത സത്ത് നൽകുകയും ബാക്കിയുള്ളവർക്ക് മഞ്ഞൾ സത്ത് പോലെയുള്ള മരുന്നും നൽകി. മൂന്ന് മാസം ഇവരെ നിരീക്ഷിച്ചു. മഞ്ഞൾ സത്ത് കഴിച്ചവർക്ക് വേദനയ്ക്ക് കൂടുതൽ ശമനമുണ്ടെന്ന് കണ്ടെത്തിയതായി ഡോ. ബെന്നി പറഞ്ഞു.

സന്ധി വാദം മൂലമുണ്ടാകുന്ന മുട്ട് വേദനയ്ക്ക് ഇത് വരെ മരുന്നുകൾ ഒന്നും തന്നെ കണ്ട് പിടിച്ചിട്ടില്ല. വേദന പരിഹരിക്കാനുള്ള മാർഗങ്ങളെ കണ്ടെത്തിയിള്ളു. മരുന്നിനായി ഒരുപാട് പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ടെന്നും ഡോക്ടർ ആന്റണി ബെന്നി മറുനാടനോട് പ്രതികരിക്കുന്നു. മലപ്പുറത്ത് ജനിച്ച് വളർന്ന് ആളായതിനാൽ തന്നെ മഞ്ഞളിൽ നിന്നു്ള്ള പരീക്ഷണം നടത്താൻ താത്പര്യം കൂടിയത്. നമ്മുടെ നാട്ടിലെ ഏറ്റവും ഫലപ്രദമായിട്ടുള്ള യോഗ പരീക്ഷണവും രോഗികളിൽ നടത്തിയിട്ട് വിജയിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്.

മുട്ടു വേദനയുള്ള രോഗികളെ യോഗ പരിശിലിപ്പിച്ച് ശേഷമാണ് ചികിത്സ വിജയകരമാണെന്ന് തിരിച്ചറിയാൻ സാധിച്ചത്. അവസാനമായി കണ്ടെത്തിയ പരീക്ഷണമാണ് മഞ്ഞൾ പരീക്ഷം. മറ്റ് ഒട്ടനവധി പരീക്ഷണങ്ങൾക്ക് വേദിയൊരുക്കി നോക്കി. നാച്ചുറൽ തെറാപ്പി എന്ന രീതിയിൽ ഫിഷ് ഓയിലും പരീക്ഷിച്ചിട്ടുണ്ട്.വേദന സംഹാരികളായിട്ടുള്ള പാാരസിറ്റാമോൾ അടക്കമാണ് പലരും കാലങ്ങളായി ചികിത്സയ്ക്കായി ഉപയോഗിച്ച് പോന്നിരുന്നത്. ഈ മരുന്നുകൾക്കെല്ലാം മിതമായ നിരക്കിലുള്ള രീതിയിൽ മുട്ട് വേദന കുറയ്ക്കാൻ കഴിയു എന്ന് കണ്ടെത്തിയിട്ടുള്ളത്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP