Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഐ.എസ്.സി ഇയർ ഓഫ് സ്പോർട്സ് ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ ഉദ്ഘാടനം ചെയ്തു.

ഐ.എസ്.സി ഇയർ ഓഫ് സ്പോർട്സ് ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ ഉദ്ഘാടനം ചെയ്തു.

സ്വന്തം ലേഖകൻ

കായിക പ്രവർത്തനങ്ങളും ആരോഗ്യകരമായ ജീവിതശൈലിയും പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്ര ഗവണ്മെന്റ് നടപ്പിൽ വരുത്തുന്ന ഫിറ്റ് ഇന്ത്യ പ്രസ്ഥാനത്തിന്റെ സന്ദേശം പ്രോത്സാഹിപ്പിക്കുന്നതിനായും2022ലെ ഫിഫ ലോകകപ്പിന് ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ പിന്തുണയും ഉറപ്പു വരുത്തുന്നതിനായി ഇന്ത്യൻ സ്പോർട്സ് സെന്റർ വിഭാവന ചെയ്ത ഐ എസ് സി ഇയർ ഓഫ് സ്പോർട്സ് ക്യാമ്പയിന്റെ ഔപചാരിക ഉത്ഘാടനം ഓൺ ലൈനിലും ഓഫ് ലൈനിലുമായി പ്രമുഖരുടെ സാന്നിധ്യത്തിൽ ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ നിർവഹിച്ചു. തുമാമയിലെ ഐ ഐ സി സി ഹാളിൽ വച്ച് നടന്ന പ്രൗഢോജ്വല ചടങ്ങിൽ അംബാസഡർക്ക് പുറമെ ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി സേവിയർ ധനരാജ്,ഐ സി ബി എഫ് പ്രസിഡന്റ് ബാബുരാജൻ,ഐ ബി പി സി പ്രസിഡന്റ് അസിം അബ്ബാസ്,സ്പോൺസർമാർ,വിവിധ അസോസിയേറ്റ് ഓർഗനൈസേഷനുകളുടെ പ്രെസിഡന്റുമാർ,ഐ എസ് സി അഡ്വൈസറി ബോർഡ് മെമ്പർമാർ തുടങ്ങിയവരും പങ്കെടുത്തു.

ക്യാമ്പയിനിന്റെ ഔദ്യോഗിക ലോഗോ പ്രകാശനം കേക്ക് കട്ടിങ്,പ്രത്യേക വീഡിയോ പ്രകാശനം എന്നിവയിലൂടെ നിർവഹിച്ചു. ഐഎസ്സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ്‌വെബ്സൈറ്റ് ഉത്ഘാടനവും ആകർഷകമായ വീഡിയോ പ്രെസന്റ്റേഷനിലൂടെ അംബാസ്സഡർ നിർവഹിച്ചു. പ്രമുഖ ഇന്ത്യൻ കായികതാരങ്ങളായ കപിൽ ദേവ്,ഐ എം വിജയൻ,ജി ഇ ശ്രീധരൻ,പ്രണോയ് എച്ച്എസ്,ആസിഫ് സഹീർഎന്നിവരുടെ വീഡിയോ സന്ദേശങ്ങളും സ്‌ക്രീനിൽ പ്രദർശിപ്പിച്ചു.

സൂം,ഫേസ്‌ബുക്ക് വഴി പൊതുജനങ്ങൾക്ക് തത്സമയം സംപ്രേഷണം ചെയ്ത പരിപാടിയിൽ ജനങ്ങളെ ഒന്നിപ്പിക്കുന്ന കായിക മൂല്യങ്ങളെക്കുറിച്ചും ഇന്ത്യയും ഖത്തറും കായികരംഗത്തെ സഹകരണത്തെക്കുറിച്ചും,ഇന്ത്യൻ പ്രവാസി സമൂഹത്തിനു മഹത്തായ അവസരമാണ് ഐ എസ് ഇയർ ഓഫ് ക്യാമ്പയിൻ എന്നും അംബാസഡർ ഡോ. മിത്തൽ തന്റെ പ്രസംഗത്തിൽ സൂചിപ്പിച്ചു. സ്പോർട്സ് ഇയർ കാമ്പയിനിലൂടെ ഇന്ത്യൻ സർക്കാരിന്റെ ഫിറ്റ് ഇന്ത്യ പ്രസ്ഥാനത്തെ പിന്തുണയ്ക്കാൻ ഐ.എസ്.സി മുൻകൈയെടുത്തതിനെ അഭിനന്ദിച്ച അദ്ദേഹം പ്രവാസി സമൂഹത്തിന്റെ പരിപൂർണ സഹകരണം അഭ്യർത്ഥിക്കുകയും ചെയ്തു. ഐഎസ്സി പ്രസിഡന്റ് ഹസ്സൻ ചൗഗ്ലെ,ഐ എസ് സിയുടെ ലക്ഷ്യങ്ങളും പദ്ധതികളും വിശദീകരിച്ചു.

ഇപി അബ്ദുറഹ്മാൻ പരിപാടികൾ നിയന്ത്രിച്ചു, ശറഫ് പി ഹമീദ് സ്വാഗതവുംനിഷ അഗർവാൾ നന്ദിയും പറഞ്ഞു. മിനി മാരത്തൺ, സൈക്ലിങ്, ഫുട്സൽ, വോളിബോൾ, ക്രിക്കറ്റ്, ഫുട്ബാൾ, സ്വിമ്മിങ്,യോഗ, ടേബിൾ ടെന്നീസ് തുടങ്ങി നിരവധി മത്സര ഇനങ്ങൾക്ക് ഐഎസ്സി സെക്രട്ടറിമാരായ സഫീർ റഹ്മാൻ, ആഷിക് അഹമ്മദ്, ശിവാനി മിശ്ര, ശ്രീനിവാസൻ,അരുൺ കുമാർ എന്നിവർ നേതൃത്വം നൽകും. ബോൾ ജഗ്‌ളിങ്, അപ്പർ ലോവർ ആം ചലഞ്ച്,സുംബ, ഫിറ്റ്‌നസ് ചലഞ്ച്, ചെസ്സ്, ഓൺലൈൻ സ്പോർട്സ് ക്വിസ്,കാരംസ്,ബീച്ച് വോളിബോൾ,സെവൻസ് ഫുട്‌ബോൾ,തുടങ്ങി 30ലധികം മത്സരങ്ങളും പ്രോഗ്രാമുകളും ഐ എസ് ഇയർ ഓഫ് സ്‌പോർട്‌സിന്റെ ഭാഗമായിരിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP