Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഹൂസ്റ്റൺ ഇന്ത്യൻ കോൺസുലേറ്റ് സികെജിഎസ് സേവനം ഒക്ടബർ 14 മുതൽ അവസാനിപ്പിക്കുന്നു

ഹൂസ്റ്റൺ ഇന്ത്യൻ കോൺസുലേറ്റ് സികെജിഎസ് സേവനം ഒക്ടബർ 14 മുതൽ അവസാനിപ്പിക്കുന്നു

പി.പി. ചെറിയാൻ

ഹൂസ്റ്റൺ: ഹൂസ്റ്റൺ ഇന്ത്യൻ കോൺസുലേറ്റിൽ വിസ, ഒസിഐ, റിനൗൺസിയേഷൻ തുടങ്ങിയവയുടെ വിതരണം നിർവഹിച്ചിരുന്ന കോക്സ് ആൻഡ് കിങ്സ് ഗ്ലോബൽ സർവീസസിന്റെ സേവനം ഒക്ടോബർ 14 ബുധനാഴ്ച മുതൽ അവസാനിപ്പിക്കുന്നതായി കോൺസുലേറ്റ് ജനറൽ ഓഫീസിൽ നിന്നുള്ള അറിയിപ്പിൽ പറയുന്നു.

സികെജിഎസ് വെബ്സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കേണ്ട അവസാന ദിവസം ഒക്ടോബർ 14 ആണ്. ഒക്ടോബർ 16 വെള്ളിയാഴ്ച വൈകിട്ട് അഞ്ചിനുശേഷം ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കാതെ തിരിച്ചയയ്ക്കുമെന്നും അറിയിപ്പിൽ പറയുന്നു.

ഒക്ടോബർ 19 മുതൽ പുതിയ ഔട്ട്സോഴ്സിങ് ഏജൻസിയായ വിഎഫ്എസ് ഗ്ലോബൽ ആയിരിക്കും തുടർന്ന് ഒസിഐ, വിസ എന്നിവയുടെ വിതരണചുമതല നിർവഹിക്കുക. നവംബർ രണ്ടു മുതൽ ഈ ഏജൻസി പ്രവർത്തനനിരതമാകും. അർക്കൻസാസ്, കൻസാസ്, ലൂസിയാന, ഒക്കലഹോമ, ടെക്സസ്, ന്യൂമെക്സിക്കോ എന്നീ സംസ്ഥാനങ്ങളാണ് ഹൂസ്റ്റൺ കോൺസുലേറ്റിന്റെ പരിധിയിൽ വരുന്നത്. ഒക്ടോബർ 14 മുതൽ അടിയന്തര വീസ, പാസ്പോർട്ട്, ഒസിഐ എന്നിവ ആവശ്യമുള്ളവർ 1 713 626 2148 എന്ന നമ്പരിൽ ബന്ധപ്പെടേണ്ടതാണ്.

പുതിയ ഏജൻസിയെക്കുറിച്ചുള്ള (വിഎഫ്എസ്) വിവരങ്ങൾ ഹൂസ്റ്റൺ കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP