Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആറു ​ദിവസത്തെ ആശുപത്രിവാസം അവസാനിപ്പിച്ച് നടൻ ടൊവിനോ തോമസ്; ആരോഗ്യസ്ഥിതിയെക്കുറിച്ച് അന്വേഷിച്ച ആരാധകരുൾപ്പെടെ എല്ലാവർക്കും നന്ദി അറിയിക്കുന്നു എന്നും താരം

ആറു ​ദിവസത്തെ ആശുപത്രിവാസം അവസാനിപ്പിച്ച് നടൻ ടൊവിനോ തോമസ്; ആരോഗ്യസ്ഥിതിയെക്കുറിച്ച് അന്വേഷിച്ച ആരാധകരുൾപ്പെടെ എല്ലാവർക്കും നന്ദി അറിയിക്കുന്നു എന്നും താരം

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: സിനിമാ ചിത്രീകരണത്തിനിടെ പരുക്കേറ്റ് ചികിത്സയിലായിരുന്ന നടൻ ടൊവിനോ തോമസ് ആശുപത്രി വിട്ടു. ആറ് ദിവസത്തെ ചികിത്സക്ക് ശേഷമാണ് അദ്ദേഹം ആശുപത്രി വിട്ടത്. ആരോഗ്യസ്ഥിതിയെക്കുറിച്ച് അന്വേഷിച്ച ആരാധകരുൾപ്പെടെ എല്ലാവർക്കും ടൊവിനോ നന്ദിയറിയിച്ചു. ഈ മാസം ഏഴാം തീയതിയായിരുന്നു രോഹിത്ത് വി എസ്. സംവിധാനം ചെയ്യുന്ന കള എന്ന സിനിമയുടെ ലൊക്കേഷനിൽ വെച്ച് ടൊവിനോയ്ക്ക് വയറിന് പരുക്കേറ്റത്. സംഘട്ടനരംഗങ്ങളുടെ ചിത്രീകരണത്തിനിടെ വയറിന് ഏറ്റ ചവിട്ടേറ്റതാണ് പരിക്കിന് കാരണമായത്. ആദ്യ രണ്ട് ദിവസം ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലായിരുന്നു താരം.

കൊച്ചിയിലെ റിനൈ മെഡിസിറ്റിയിലാണ് ടൊവിനോ ചികിത്സയിൽ കഴിഞ്ഞത്. ഈ മാസം ഏഴിന്, കള എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു ടൊവിനോയ്‍ക്ക് പരുക്കേറ്റത്. തുടർന്ന് വയറുവേദനകലശമായതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആന്തരിക രക്ത സ്രാവമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. സംഘട്ടന രംഗം ചിത്രീകരണത്തിന് ഇടയിലാണ് താരത്തിന് ഗുരുതരമായി പരിക്കേറ്റത്. തുടർന്ന് താരത്തിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച താരത്തിന് പരിശോധനയിൽ ആന്തരിക രക്തസ്രാവം കണ്ടെത്തിയിനെ തുടർന്ന് ഐസിയുവിൽ നിരീക്ഷണത്തിലാക്കുകയായിരുന്നു.

കഴിഞ്ഞ ദിവസങ്ങളിലെല്ലാം കള ചിത്രത്തിലെ സംഘട്ടന രംഗങ്ങളാണ് തുടർച്ചയായി ചിത്രീകരിച്ചു കൊണ്ടിരുന്നത് . രണ്ടുദിവസം മുൻപ് പിറവത്തെ സെറ്റിൽവച്ചാണ് പരിക്കേറ്റത്. സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ വയറിന് ചവിട്ടേറ്റതാണ് പരിക്കിന് കാരണമെന്നാണ് സൂചന. കടുത്ത വയറുവേദനയെത്തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കടുത്ത വയറ് വേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് താരത്തിനെ ആശുപത്രിയിലേക്ക് മാറ്റിയത്. തുടർന്നാണ് ആന്തരിക രക്തസ്രാവം കണ്ടെത്തുന്നതും. മുൻപ് ഇടയ്ക്കാട് ബറ്റാലിയൻ എന്ന സിനിമയുടെ ലൊക്കേഷനിൽ സംഘട്ടന രംഗത്തിൽ താരത്തിന് പൊള്ളലേറ്റിലിരുന്നു. സാഹസികമായ രംഗം ചിത്രീകരിക്കുന്നതിന് ഇടയിലായിരുന്നു അപകടം.

ടൊവീനോ തോമസ് നായകനാവുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രോഹിത് വി എസ്. ആണ്. അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടൻ, ഇബ്‌ലിസ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് രോഹിത് വി എസ്. യദു പുഷ്പാകരനും രോഹിത് വിഎസും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവ്വഹിക്കുന്നത്. ലാലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ഛായാഗ്രഹണം അഖിൽ ജോർജ്. എഡിറ്റിങ് ലിവിങ്സ്റ്റൺ മാത്യു. ശബ്ദ സംവിധാനം ഡോൺ വിൻസെന്റ്. അസോസിയേറ്റ് ഡയറക്ടേഴ്‌സ് ബാസിദ് അൽ ഗസാലി, സജൊ. പബ്ലിസിറ്റി പവിശങ്കർ. അഡ്വഞ്ചർ കമ്പനിയുടെ ബാനറിൽ സിജു മാത്യു, നാവിസ് സേവ്യർ എന്നിവരാണ് നിർമ്മാണം. ടൊവീനോയും രോഹിത്തും അഖിൽ ജോർജും സഹനിർമ്മാതാക്കളാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP