Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സെക്സിൽ ആധിപത്യം പുലർത്തുന്ന സ്ത്രീകളോട് എന്നും അഭിനിവേശം; ഒരേസമയം രണ്ട് യുവതികളുമായി ലൈം​ഗിക ബന്ധത്തിൽ ഏർപ്പെട്ടത് ആൾത്താരയിൽ വെച്ചും; ലൂയിയാനയിലെ കത്തോലിക്കാ വൈദികന്റെ കാമകേളികൾ പുറംലോകം അറിഞ്ഞതോടെ ആൾത്താരക്ക് തീവെച്ച് ആർച്ച് ബിഷപ്പും; നടപടി പാപം നടന്ന ആൾത്താര കത്തിക്കണമെന്ന ക്രിസ്ത്യൻ വിശ്വാസമനുസരിച്ച്

സെക്സിൽ ആധിപത്യം പുലർത്തുന്ന സ്ത്രീകളോട് എന്നും അഭിനിവേശം; ഒരേസമയം രണ്ട് യുവതികളുമായി ലൈം​ഗിക ബന്ധത്തിൽ ഏർപ്പെട്ടത് ആൾത്താരയിൽ വെച്ചും; ലൂയിയാനയിലെ കത്തോലിക്കാ വൈദികന്റെ കാമകേളികൾ പുറംലോകം അറിഞ്ഞതോടെ ആൾത്താരക്ക് തീവെച്ച് ആർച്ച് ബിഷപ്പും; നടപടി പാപം നടന്ന ആൾത്താര കത്തിക്കണമെന്ന ക്രിസ്ത്യൻ വിശ്വാസമനുസരിച്ച്

മറുനാടൻ ഡെസ്‌ക്‌

ലൂസിയാന: വൈ​ദികൻ രണ്ട് സ്ത്രീകളുമായി ലൈം​ഗിക ബന്ധത്തിൽ ഏർപ്പെട്ട ആൾത്താര അ​ഗ്നിക്കിരയാക്കി അതിരൂപത ആർച്ച് ബിഷപ്പ്. ലൂയിയാനയിലെ പേൾ റിവറിലുള്ള സെയിൻറ് പീറ്റർ ആൻഡ് പോൾ റോമൻ കത്തോലിക്കാ പള്ളിയിലെ ആൾത്താരയാണ് ന്യൂ ഓർലിയൻസ് ആർച്ച്ബിഷപ്പ് ഗ്രിഗോറി റെയ്മണ്ട് നേരിട്ട് എത്തി കത്തിച്ചു കളഞ്ഞത്. പാപം നടന്ന അൾത്താര കത്തിക്കണമെന്ന ക്രിസ്തീയ വിശ്വസം അനുസരിച്ചാണ് ആർച്ച് ബിഷപ്പിന്റെ നടപടി. പള്ളിയുടെ വിശുദ്ധി പൂർവ്വസ്ഥിതിയിലാക്കുന്നതിനുള്ള ആചാരപരമായ ചടങ്ങുകൾ ഇദ്ദേഹം നടത്തിയെന്നാണ് പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

പള്ളിയുടെ അൾത്താരയിൽ വച്ച് ലൈംഗിക ബന്ധത്തിലേർപ്പെട്ട് അത് ചിത്രീകരിച്ച വൈദികൻ അറസ്റ്റിലായത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. അമേരിക്കയിലെ ലൂയിയാനയിൽ കത്തോലിക്കാ വൈദികനെയാണ് ഒക്ടോബർ എട്ടിന് അറസ്റ്റ് ചെയ്തത്. വൈദികനായ ട്രാവിസ് ക്ലാർക്ക് ആണ് പിടിയിലായത്. കിടപ്പറയിൽ ആധിപത്യം പുലർത്തുന്ന സ്ത്രീകളെയായിരുന്നു വൈദികന് ഇഷ്ടം. അത്തരത്തിൽ പെട്ട രണ്ടുപേരെ തിരഞ്ഞെടുത്തു. ഒന്ന് പോൺ സിനിമകളിലും മറ്റും അഭിനയിക്കുന്ന 41 കാരിയായ മിൻഡി ഡിക്‌സൺ, മറ്റേയാൾ 23 കാരിയായ മെലിസ ചെങ്ങും.

സെപ്റ്റംബർ 30 നാണ് വൈദികൻ ആൾത്താരയിൽ വെച്ച് യുവതികളുമായി ലൈം​ഗിക ബന്ധത്തിൽ ഏർപ്പെട്ടത്. ലൂസിയാനയിൽ പേൾ റിവറിലെ സെയിന്റ് പീറ്റേഴ്‌സ് ആൻഡ് പോൾ റോമൻ കാത്തലിക് പള്ളിയിലാണ് സംഭവം നടന്നത്. ആരുമറിയാതെ സംഗതി നടത്താനായിരുന്നു വൈദികനും കൂട്ടുകാരികളും തീരുമാനിച്ചിരുന്നത്. എന്നാൽ, ഒരുവഴിപോക്കൻ എല്ലാം തെറ്റിച്ചു.

രാത്രി 11 മണിയായിട്ടും പള്ളിക്കകത്ത് വെളിച്ചവും ബഹളവും. സംഗതി എന്തെന്നറിയാൻ ആൾ ഒന്നുനോക്കിപ്പോയതാണ്. അർദ്ധനഗ്നനായ വൈദികൻ ട്രാവിസ് ക്ലാർക്ക് രണ്ട് സത്രീകളുമായി സെക്‌സിൽ ഏർപ്പെടുന്ന കാഴ്ചയാണ് കണ്ടത്. സ്ത്രീകൾ കോർസറ്റും, ഹൈഹീൽഡ് ബൂട്ട്‌സുമൊക്കെ അണിഞ്ഞ് പെണ്ണാധിപത്യവേഷത്തിലായിരുന്നു. സ്റ്റേജ്‌ലൈറ്റുകളും, സെക്‌സ് ടോയ്കളും, എല്ലാം അൾത്താരയിലുണ്ടായിരുന്നു. ട്രൈപോഡിൽ ഘടിപ്പിച്ച മൊബൈലിലായിരുന്നു ഷൂട്ടിങ്. എല്ലാറ്റിനും സാക്ഷിയായ വഴിപോക്കൻ സംഗതി റെക്കോഡ് ചെയ്ത് പൊലീസിനെ അറിയിക്കുകയായിരുന്നു.

താൻ ന്യൂ ഏർലിയൻസിലേക്ക് പോകുകയാണെന്നും ഒരുദേവാലയത്തിന്റെ പരിശുദ്ധി നഷ്ടപ്പെടുത്തുകയാണ് ലക്ഷ്യമെന്നും സ്ത്രീകളിൽ ഒരാളായ ഡിക്‌സൺ സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടതും തെളിവായി. മൂന്നുപേരും ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. കുറ്റക്കാരെന്ന് തെളിഞ്ഞാൽ മൂന്നുവർഷം വരെ തടവ് ശിക്ഷ കിട്ടാം. തെരുവിൽ നിന്ന് കാണാവുന്ന അൾത്താരയിലാണ് വഷളൻ കാര്യങ്ങൾ നടന്നതെന്ന് പൊലീസ് പറഞ്ഞു. 2013 ൽ വൈദിക പട്ടം നേടിയ ക്ലാർക്കിനെ അറസ്റ്റ് ചെയ്ത ദിവസം തന്നെ സസ്‌പെൻഡ് ചെയ്തു. മൂന്നുപ്രതികൾക്കും ജാമ്യം കിട്ടിയെന്നാണ് ഒടുവിലത്തെ വിവരം. അധികൃതർ സംഭവം അന്വേഷിക്കുകയാണെന്നും ഇപ്പോൾ ഒന്നും പറയാനില്ലെന്നുമായിരുന്നു ആർച്ച് ബിഷപ്പ് ഗ്രിഗറി റെയ്മണ്ടിന്റെ പ്രതികരണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP