Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

നീണ്ട പതിനാല് വർഷത്തിനു ശേഷം തന്റെ പിതാവിന്റെ റെക്കോർഡിനൊപ്പം എത്തിയ ലൂയിസ് ഹാമിൽടണിന് ഷൂമാക്കറുടെ പുത്രൻ സമ്മാനിച്ചത് പിതാവിന്റെ ഹെൽമറ്റ്; എഫ് വൺ പ്രതിഭാസം മൈക്കൽ ഷൂമാർക്കറുടെ റെക്കോർഡ് തകരാതെ നിന്നത് 14 വർഷവും പത്ത് ദിവസവും; ഈഫൽ ഗ്രാൻഡ് പ്രിക്സിലെ വിശേഷങ്ങൾ ഇങ്ങനെ

നീണ്ട പതിനാല് വർഷത്തിനു ശേഷം തന്റെ പിതാവിന്റെ റെക്കോർഡിനൊപ്പം എത്തിയ ലൂയിസ് ഹാമിൽടണിന് ഷൂമാക്കറുടെ പുത്രൻ സമ്മാനിച്ചത് പിതാവിന്റെ ഹെൽമറ്റ്; എഫ് വൺ പ്രതിഭാസം മൈക്കൽ ഷൂമാർക്കറുടെ റെക്കോർഡ് തകരാതെ നിന്നത് 14 വർഷവും പത്ത് ദിവസവും; ഈഫൽ ഗ്രാൻഡ് പ്രിക്സിലെ വിശേഷങ്ങൾ ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

രു കാലഘട്ടത്തിൽ വേഗതയുടേയും ശ്രദ്ധയോടെയുള്ള ഡ്രൈവിംഗിന്റെയും പര്യായപദമായിരുന്നു മൈക്കൽ ഷൂമാക്കർ.

എഫ് 1 ഫോർമുല മത്സരത്തിൽ ഏഴ് ലോക കിരീടങ്ങൾ നേടിയ ഏക വ്യക്തിയായ ഷൂമാക്കർ ഫോർമുല 1 രംഗത്തെ എക്കാലത്തേയും മികച്ച വ്യക്തിയായയാണ് കണക്കാക്കപ്പെടുന്നത്. ഇതുവരെ ഏറ്റവുമധികം ഗ്രാൻഡ് പ്രിക്സുകൾ നേടിയ വ്യക്തിയും ഇദ്ദേഹം തന്നെയായിരുന്നു. 2013-ൽ സ്‌കീയിംഗിനെ ഉണ്ടായ ഒരു അപകടത്തെ തുടർന്ന് മത്സരങ്ങളിൽ നിന്നു പിൻവാങ്ങുമ്പോൾ വരെ എതിരാളികൾക്ക് ഒരു പേടിസ്വപ്നം തന്നെയായിരുന്നു മൈക്കൽ ഷൂമാക്കർ.

നീണ്ട പതിനാലു വർഷവും പത്ത് ദിവസവും ആണ് ഷൂമാക്കറുടെ ഏറ്റവുമധികം ഗ്രാൻഡ്പ്രിക്സുകൾ വിജയിച്ചു എന്ന റെക്കോർഡ് തകർക്കപ്പെടാതെ നിന്നത്. ഇപ്പോഴും അത് തകർന്നിട്ടില്ല, പക്ഷെ, 91 ഗ്രാൻഡ് പ്രിക്സ് വിജയങ്ങളുമായ്സ് ലൂയിൽ ഹാമിൽട്ടൺ ഇപ്പോൾ അതിനൊപ്പം എത്തിയിരിക്കുകയാണ്. തന്റെ പിതാവിന്റെ റെക്കോർഡിനൊപ്പം എത്തിയ ഈ ബ്രിട്ടീഷുകാരനെ ഷൂമാക്കറിന്റെ മകൻ ഞെട്ടിച്ചത് തന്റെ പിതാവിന്റെ ഹെൽമറ്റ് അദ്ദേഹത്തിന് സമ്മാനിച്ചുകൊണ്ടാണ്. നർബർഗ്രിംഗിൽ നടന്ന ഈഫൽ ഗ്രാൻഡ് പ്രിക്സിൽ വിജയം നേടിയതോടെയാണ് ലൂയിസ് ഹാമിൽടൺ ഈ അപൂർവ്വ നേട്ടം കൈവരിച്ചത്.

2013-ൽ മെഴ്സിഡസ് ടീമിൽ ഷൂമാക്കറിനു പകരമെത്തിയഹാമിൽടണിന്, ഷൂമാക്കർ മെഴ്സിഡസിനു വേണ്ടി കളിച്ച അവസാന സീസണുകളിൽ ഉപയോഗിച്ച ഹെൽമറ്റുകളിൽ ഒന്നാണ് മകൻ സമ്മാനിച്ചത്. വളരുന്ന കാലത്ത്, ജീവിത മാതൃകയായി കണക്കാക്കി ആരാധിച്ചിരുന്ന ഒരു വ്യക്തിയുടെ റെക്കോർഡിനൊപ്പം എത്താൻ ആയതിന്റെ ഞെട്ടലിലാണ് ഹാമിൽടൺ. ഒരിക്കലും പ്രതീക്ഷിക്കാതിരുന്ന ഒരു നേട്ടമാണിതെന്നും ഇതിന്റെ ഞെട്ടലിൽ നിന്നും മുക്തനാകാൻ കുറച്ചു സമയമെടുക്കുമെന്നായിരുന്നു ഈ നേട്ടത്തെക്കുറിച്ച് ഹാമിൽടൺ പ്രതികരിച്ചത്.

വളരുന്ന പ്രായത്തിൽ സഹോദരനോടൊപ്പം മൈക്കൽ ഷൂമാർക്കറിനെ അനുകരിച്ച് കാറോട്ട മത്സരം കളിച്ചിരുന്ന കാര്യം ഹാമിൽടൺ ഓർമ്മിച്ചു. അതുപോലെഎല്ലാ ഞായറാഴ്‌ച്ചകളിലും സഹോദരനോടും പിതാവിനോടൊപ്പവും ഇരുന്ന് മൈക്കൽ ഷൂമാർക്കറുടെ മത്സരം ടെലിവിഷനിൽ കണ്ടിരുന്ന കാര്യവും അദ്ദേഹം എടുത്തുപറഞ്ഞു. മത്സരത്തിന്റെ ആദ്യഭാഗം കണ്ടതിനു ശേഷം താനും സഹോദരനും കൂടി മുകളിലെ നിലയിൽ പോയി കമ്പ്യുട്ടർ എഫ് 1 ഗെയിം കളിക്കാറുണ്ടെന്ന് പറഞ്ഞ ഹാമിൽടൺ പറഞ്ഞത് കളിയിൽ എപ്പോഴും താനായിരിക്കും മൈക്കൽ ഷൂമാർക്ക് എന്നാണ്.

മൈക്കൽ ഷൂമാർക്കർ എന്ന പ്രതിഭാസത്തെ മനസ്സിലിട്ട് ആരാധിച്ചിരുന്ന 13 വയസ്സുകാരന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു എഫ് 1 മത്സരങ്ങളിൽ പങ്കെടുക്കുക എന്നത്. പക്ഷെ ഒരിക്കലും ഷൂമാർക്കറുടെ നേട്ടങ്ങളോട് തുല്യത കൈവരിക്കാൻ സാധിക്കുമെന്ന് തീരുമാനിച്ചിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തനെ ഏറ്റവും ഭ്രാന്തമായ സ്വപനങ്ങളിൽ പോലും അങ്ങനെയൊരു കാര്യം ഉണ്ടായിരുന്നില്ല എന്നാണ് ഹാമിൽടൺ പറഞ്ഞത്. ഷൂമാർക്കറുടെ സ്വന്തം നാട്ടിൽ നടന്ന മത്സരത്തിലാണ് ഈ അപൂർവ്വ നേട്ടം കൈവരിക്കാനായത് എന്നത് ഈ നേട്ടത്തിന്റെ തിളക്കം കൂട്ടുകയാണ്.

അബുദാബിയിൽ ഡിസംബർ 13 ന് മറ്റൊരു മത്സരം അവസാനിക്കുന്നതോടെ ഏറ്റവും അധികം ലോക കിരീടങ്ങൾ എന്ന ഷൂമാക്കറുടെ ബഹുമതിക്കും ഒപ്പമെന്നും ഈ 31 കാരൻ. വേഗത മാത്രമല്ല, സൂക്ഷ്മതയ്യാർന്ന ഡ്രൈവിംഗും ഹാമിൽടണെ ഏറെ സഹായിക്കുന്നുണ്ട്. ഏതാണ്ട് ഷൂമാർക്കറുടെ അതേ സൂക്ഷമതയോടെയാണ് ഹാമിൽടണും കാറോടിക്കുന്നത് എന്നാണ് എഫ് 1 ആരാധകർ പറയുന്നത്.

ഫാഷനിലും സംഗീതത്തിലും ഏറെ കമ്പമുള്ള ഹാമിൽടണ് പക്ഷെ മത്സരകാലമെത്തിയാൽ പിന്നെ മറ്റൊന്നും ശ്രദ്ധിക്കാൻ സാധിക്കാറില്ല. എഫ് 1 മത്സരത്തോട് അത്രയധികം സമർപ്പണ മനോഭാവമാണ് അദ്ദേഹത്തിനുള്ളത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP