Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്ത്രീപീഡനം ആരോപിക്കപ്പെട്ടയാൾക്ക് നിയമസഭ ഉപതിരഞ്ഞെടുപ്പിൽ സീറ്റ്; ചോദ്യം ചെയ്ത കോൺഗ്രസിന്റെ വനിതാ നേതാവിന് തല്ല്

സ്ത്രീപീഡനം ആരോപിക്കപ്പെട്ടയാൾക്ക് നിയമസഭ ഉപതിരഞ്ഞെടുപ്പിൽ സീറ്റ്; ചോദ്യം ചെയ്ത കോൺഗ്രസിന്റെ വനിതാ നേതാവിന് തല്ല്

സ്വന്തം ലേഖകൻ

ന്യൂഡൽഹി: സ്ത്രീപീഡനം ആരോപിക്കപ്പെട്ടയാൾക്ക് നിയമസഭ ഉപതിരഞ്ഞെടുപ്പിൽ സീറ്റു കൊടുക്കുന്നതിനെ ചോദ്യം ചെയ്ത വനിതാ കോൺഗ്രസ് നേതാവിന് ജില്ലാ കമ്മിറ്റി ഓഫിസിൽ കിട്ടിയത് പൊതിരെ തല്ല്. യുപിയിലെ ദേവ്റിയയിൽ നടന്ന സംഭവത്തിന്റെ വിഡിയോ പ്രചരിച്ചതോടെ 2 പേരെ യുപിസിസി സസ്‌പെൻഡ് ചെയ്തു. അന്വേഷണവും പ്രഖ്യാപിച്ചു. 

താരാ യാദവ് എന്ന വനിതാ നേതാവിനാണ് ദേവ്‌റിയ ജില്ലാ കമ്മിറ്റി യോഗത്തിനിടെ മർദനമേറ്റത്. നവംബർ 3 നു നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ മുകുന്ദ് ഭാസ്‌കർ മണി എന്ന നേതാവിനെ മത്സരിപ്പിക്കുന്നതിനെ താരാ യാദവ് എതിർത്തിരുന്നു. മുകുന്ദ് പീഡനക്കേസിൽ ആരോപണ വിധേയനാണെന്നു പറഞ്ഞ് താരാ യാദവ് ജില്ലാ കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി സച്ചിൻ നായിക്കിനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. മേശപ്പുറത്തിരുന്ന പൂച്ചെണ്ട് എടുത്ത് എറിയുകയും ചെയ്തു. ഇതോടെ നായിക്കിന്റെ അനുയായികൾ താരാ യാദവിനെ പിടിച്ചു തള്ളുകയും മുഖത്തടിക്കുകയും ചെയ്തു. മറ്റു നേതാക്കൾ അവരെ യോഗസ്ഥലത്തു നിന്നു പുറത്തേക്കു കൊണ്ടുപോയി രക്ഷപ്പെടുത്തുകയായിരുന്നു.

നാലു വർഷമായി താൻ കോൺഗ്രസിലുണ്ടെന്നു പറഞ്ഞ താരാ യാദവ് ചിലർ പീഡനക്കാരനു ടിക്കറ്റ് നൽകി പാർട്ടിയെ അപമാനിക്കാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ചു. അച്ചടക്കം വിട്ടു പെരുമാറിയ ദീൻദയാൽ യാദവ്, അജയ്കുമാർ സെയ്ന്ത്വാർ എന്നീ പ്രവർത്തകരെ പാർട്ടിയിൽ നിന്നു പുറത്താക്കിയതായും അന്വേഷണം പ്രഖ്യാപിച്ചതായും യുപി കോൺഗ്രസ് കമ്മിറ്റി അറിയിച്ചു. 3 ദിവസത്തിനകം റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടതായി യുപിസിസി അധ്യക്ഷൻ അജയ്കുമാർ ലല്ലു പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിച്ചു നടപടിയെടുക്കാൻ യുപി ഡിജിപിയോട് ദേശീയ വനിതാ കമ്മിഷൻ അധ്യക്ഷ രേഖ ശർമ ആവശ്യപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP