Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്വന്തമായി തയാറാക്കിയ നെല്ലിക്ക അരിഷ്ടം വീട്ടിലെത്തുന്നവർക്കു സ്വാഗതപാനീയമായി കരുതിവച്ച അമ്മ; അടുപ്പക്കാർക്കെല്ലാം എല്ലാ വർഷവും മാമ്പഴം എത്തിച്ചു നൽകിയിരുന്ന സ്‌നേഹ വാത്സല്യം; അന്ന-കിറ്റെക്‌സ് ഗ്രൂപ്പിന്റെ വളർച്ചയിലും പ്രവർത്തനങ്ങളിലും ഭർത്താവിനു പിന്തുണയുമായി നിന്ന കരുത്തറ്റ സ്ത്രീത്വം: ഏലിയാമ്മ ജേക്കബിന്റെ നിര്യാണത്തിൽ അനുശോചനവുമായി മുഖ്യമന്ത്രി പിണറായി വിജയനും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും അടക്കമുള്ളവർ

സ്വന്തമായി തയാറാക്കിയ നെല്ലിക്ക അരിഷ്ടം വീട്ടിലെത്തുന്നവർക്കു സ്വാഗതപാനീയമായി കരുതിവച്ച അമ്മ; അടുപ്പക്കാർക്കെല്ലാം എല്ലാ വർഷവും മാമ്പഴം എത്തിച്ചു നൽകിയിരുന്ന സ്‌നേഹ വാത്സല്യം; അന്ന-കിറ്റെക്‌സ് ഗ്രൂപ്പിന്റെ വളർച്ചയിലും പ്രവർത്തനങ്ങളിലും ഭർത്താവിനു പിന്തുണയുമായി നിന്ന കരുത്തറ്റ സ്ത്രീത്വം: ഏലിയാമ്മ ജേക്കബിന്റെ നിര്യാണത്തിൽ അനുശോചനവുമായി മുഖ്യമന്ത്രി പിണറായി വിജയനും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും അടക്കമുള്ളവർ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: സ്‌നേഹ വാത്സല്യത്തിന്റെയും മനുഷ്യ നന്മയുടെയും മറ്റൊരു പേരായിട്ടാണ് ഏലിയാമ്മ ജേക്കബ് (86) എന്ന ആയമ്മയെ പലരും ഓർക്കുക. അന്ന-കിറ്റെക്‌സ് ഗ്രൂപ്പിന്റെ വളർച്ചയിലും പ്രവർത്തനങ്ങളിലും ഭർത്താവ് എം.സി.ജേക്കബിന് പിന്തുണയും കരുത്തുമായി നിലകൊണ്ട ഏലിയാമ്മ ജേക്കബ് സഹജീവികളോടുള്ള പെരുമാറ്റത്തിലും ആതിഥേയത്വത്തിലും മുന്നിലായിരുന്നു.

'കിഴക്കമ്പലത്തിന്റെ ചാച്ചൻ' എന്നറിയപ്പെട്ടിരുന്ന എം.സി.ജേക്കബ് സ്വന്തം ആരോഗ്യം പോലും മറന്നു രാപകലില്ലാതെ ഒട്ടേറെ രോഗികളെ ശുശ്രൂഷിച്ചിരുന്നു. അന്നൊക്കെ വീട്ടിലെത്തിയിരുന്ന നൂറുകണക്കിന് അതിഥികൾ ഏലിയാമ്മയുടെ സ്‌നേഹവും വാത്സല്യവും അറിഞ്ഞു. അവരിൽതന്നെ ഒട്ടേറെപ്പേർ ആ അമ്മയുടെ പാചകത്തിന്റെ കൈപ്പുണ്യവും രുചിച്ചാണ് മടങ്ങിയിരുന്നച്

ഇന്നു രാഷ്ട്രീയ, സാംസ്‌കാരിക, വ്യാവസായിക മേഖലകളിലുള്ളവരിൽ പലരും അനുസ്മരിക്കുന്ന കാര്യമാണിത്. നെല്ലിക്ക അരിഷ്ടം നൽകിയായിരുന്നു കിഴക്കമ്പലത്തെ മെയ്‌ക്കാംകുന്നേലെ വീട്ടിലെത്തുന്നവരെ സ്വീകരിച്ചിരുന്നത്. സ്വന്തമായി തയാറാക്കിയ നെല്ലിക്ക അരിഷ്ടം വീട്ടിലെത്തുന്നവർക്ക് നൽകി സ്വീകരിക്കുന്നതായിരുന്നു ആയമ്മയുടെ ഇഷ്ടംയ

അടുപ്പമുള്ളവർക്കെല്ലാം എല്ലാ വർഷവും മാമ്പഴം എത്തിച്ചുനൽകുന്ന രീതി അന്ന കിറ്റെക്‌സ് ഗ്രൂപ്പ് തുടരുമ്പോൾ അതിനു പിന്നിലും ഏലിയാമ്മയുടെ സ്‌നേഹമനസ്സായിരുന്നു. തിരുച്ചിറപ്പള്ളിയിലെ ഫാമിൽ വിളയുന്ന മാമ്പഴം വിവിധ രംഗങ്ങളിലെ അടുപ്പമുള്ളവരുടെയെല്ലാം വീടുകളിൽ എത്തുന്നുവെന്ന് ഉറപ്പാക്കുന്നതിൽ ജാഗ്രത പുലർത്തിയിരുന്നു അവർ.

ഇന്നലെ പുലർച്ചെ 3 മണിയോടെ സ്വവസതിയിലായിരുന്നു അന്ത്യം. സംസ്‌കാരം കിഴക്കമ്പലം സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ പള്ളിയിൽ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവായുടെ കാർമികത്വത്തിൽ നടത്തി. കോതമംഗലം ഇരുമല പരേതരായ ഔസേഫ് മാത്യുവിന്റെയും സാറാമ്മ മാത്യുവിന്റെയും മകളാണ്. മക്കൾ: സോമി വർഗീസ്, ബോബി ജേക്കബ് (എംഡി, അന്ന അലൂമിനിയം കമ്പനി, കിറ്റെക്‌സ് ലിമിറ്റഡ്), സാബു ജേക്കബ് (എംഡി, കിറ്റെക്‌സ് ഗാർമെന്റ്‌സ് ലിമിറ്റഡ്), ബിജി സന്തോഷ്. മരുമക്കൾ: കുറുപ്പംപടി മാണിയാട്ട് വർഗീസ് കുര്യൻ, പുന്നേക്കാട് വേങ്ങാശേരി മിന്നി ബോബി, ചങ്ങനാശേരി ചെമ്പഴിക്കാട് രഞ്ജിത സാബു, ചെങ്ങന്നൂർ കടക്കെത്ത് പുത്തൻകാവ് വീട്ടിൽ സന്തോഷ് ഏബ്രഹാം (സന്തോഷ് ട്രാവൽസ്, മുംബൈ).

ബിസിനസ് കാര്യങ്ങളിൽ ഇടപെട്ടിട്ടില്ലെങ്കിലും എം.സി.ജേക്കബിനു പ്രോത്സാഹനവുമായി ഏലിയാമ്മയുണ്ടായിരുന്നു. മക്കളായ സാബു എം.ജേക്കബ്, ബോബി എം.ജേക്കബ് എന്നിവരുടെ ബിസിനസ് വളർച്ചയിലും ട്വന്റി 20 എന്ന ജനകീയ കൂട്ടായ്മയുടെ രൂപീകരണത്തിലും പ്രധാന പങ്കു വഹിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, അൽഫോൻസ് കണ്ണന്താനം എംപി തുടങ്ങിയവർ അനുശോചിച്ചു.

അന്ന കിറ്റെക്‌സ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ കിഴക്കമ്പലത്തു രൂപംകൊണ്ട ജനകീയ കൂട്ടായ്മയായ ട്വന്റി20യുടെ ഒട്ടേറെ ജനകീയ പരിപാടികളിലെ സ്ഥിരം സാന്നിധ്യമായിരുന്നു ഏലിയാമ്മ ജേക്കബ്. നാടിനോടും വീടിനോടും അടുത്ത വൈകാരികമായ ബന്ധമായിരുന്നു എം.സി.ജേക്കബിനുണ്ടായിരുന്നത്. സ്വന്തം നാടിന്റെയും ജീവിതത്തിൽ ഏറെ സ്വാധീനിച്ചവരുടെയും പേരുകളാണ് അദ്ദേഹം തന്റെ പ്രസ്ഥാനങ്ങൾക്കു നൽകിയത്. അന്ന അലുമിനിയവും സാറാസ് കറിപൗഡറും പിന്നീടു കിറ്റെക്‌സായി മാറിയ കിഴക്കമ്പലം ടെക്സ്‌റ്റൈൽസുമെല്ലാം അതിന് ഉദാഹരണങ്ങൾ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP