Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുളക്കട കൃഷിഭവനിലെ ട്രാക്ടറിന് വനിതാ സാരഥി; ഇന്റർവ്യൂവിന് എത്തിയ എട്ട് പുരുഷന്മാരെ പിന്തള്ളി ട്രാക്ടറിന്റെ ഡ്രൈവിങ് സീറ്റിലെത്തി 33കാരിയായ റീനാ ജോസഫ്

കുളക്കട കൃഷിഭവനിലെ ട്രാക്ടറിന് വനിതാ സാരഥി; ഇന്റർവ്യൂവിന് എത്തിയ എട്ട് പുരുഷന്മാരെ പിന്തള്ളി ട്രാക്ടറിന്റെ ഡ്രൈവിങ് സീറ്റിലെത്തി 33കാരിയായ റീനാ ജോസഫ്

സ്വന്തം ലേഖകൻ

പുത്തൂർ: കുളക്കട കൃഷിഭവനിലെ ട്രാക്ടറിന്റെ ഡ്രൈവിങ് സീറ്റിലേക്ക് ആദ്യമായി ഒരു വനിത എത്തുന്നു പൂവറ്റൂർ കിഴക്ക് വെള്ളറക്കൽ വീട്ടിൽ റീന ജോസഫ് (33) ആണ് ട്രാക്ടറിന്റെ വനിതാ സാരഥി. ഇന്റർവ്യൂവിന് എത്തിയ എട്ട് പുരുഷന്മാരെയും പിന്തള്ളിയാണ് റീന ടാക്ടറിന്റെ ഡ്രൈവർ സീറ്റിലെത്തിയത്. നിയമനം ലഭിച്ച ശേഷം ഏറത്തുകുളക്കടയിലെ തരിശുഭൂമിയിൽ ആദ്യ ഉഴവ് ജോലിയിൽ ആണ് ഇപ്പോൾ റീന. ഭർത്താവ് ഡി.ജോസും തുടക്കത്തിൽ സഹായത്തിന് ഉണ്ടായിരുന്നു. പക്ഷേ രണ്ട് ദിവസം പിന്നിട്ടതോടെ റീന ട്രാക്ടറുമായി ഇണങ്ങി.

വിഎച്ച്എസ്ഇ അഗ്രികൾചർ കോഴ്‌സ് പാസായ ശേഷം ചെങ്ങന്നൂർ ഗവ.ഐടിഐയിൽ നിന്ന് മെക്കാനിക്കൽ അഗ്രികൾചറൽ മെഷിനറിസിൽ രണ്ട് വർഷം പഠനം പൂർത്തിയാക്കിയ റീന കാർഷിക യന്ത്രങ്ങളുടെ മെക്കാനിക് കൂടിയാണ്. ഈ സമയത്താണു ട്രാക്ടർ ലൈസൻസ് എടുത്തത്. പിന്നീട് ആന്ധ്രപ്രദേശിലെ സതേൺ റീജൻ ഫാം മിഷനറീസ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ 4 മാസ പരിശീലനം നേടി. ആലുവ കാംപ്‌കോയിൽ അപ്രന്റിസ് ട്രെയിനി ആയി ഒരു വർഷവും ചെന്നൈയിലെ കാർഷിക യന്ത്ര നിർമ്മാണ കമ്പനിയിൽ 3 വർഷവും ജോലി ചെയ്തു.

ജോലി ഉപേക്ഷിച്ച് വീട്ടമ്മയായി തുടരുമ്പോഴാണു പഞ്ചായത്തിൽ ട്രാക്ടർ ഡ്രൈവറെ ആവശ്യം ഉണ്ടെന്ന പരസ്യം കണ്ടതും അപേക്ഷിച്ചതും. പുരുഷന്മാർക്കു മാത്രം വഴങ്ങുന്ന ജോലിയല്ലേ എന്നു സംശയം പ്രകടിപ്പിച്ചവർക്കു മുന്നിൽ നന്നായി ജോലി ചെയ്തു കാണിക്കും എന്ന ആത്മവിശ്വാസത്തിലാണു റീന. ട്രാക്ടർ ഉപയോഗിച്ചു മണ്ണിലും വെള്ളത്തിലും ഉഴവു നടത്തുന്നതിനു വെവ്വേറെ യന്ത്രഭാഗങ്ങൾ ആണു ഘടിപ്പിക്കേണ്ടത്. ഇതിന്റെ സൂത്രപ്പണികളും സാങ്കേതിക പരിജ്ഞാനവും റീനയ്ക്കു വശമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP