Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നാലു വർഷത്തിലധികമായി കടുത്ത വിഷാദ രോഗത്തിന് അടിമ; ഇപ്പോൾ അൽപ്പം മാറ്റങ്ങൾ സംഭവിച്ചു വരുന്നു: ലാക മാനസികാരോഗ്യ ദിനത്തിൽ പങ്കുവെച്ച ആമീർഖാന്റെ മകൾ ഐറയുടെ വീഡിയോ വൈറലാകുന്നു

നാലു വർഷത്തിലധികമായി കടുത്ത വിഷാദ രോഗത്തിന് അടിമ; ഇപ്പോൾ അൽപ്പം മാറ്റങ്ങൾ സംഭവിച്ചു വരുന്നു: ലാക മാനസികാരോഗ്യ ദിനത്തിൽ പങ്കുവെച്ച ആമീർഖാന്റെ മകൾ ഐറയുടെ വീഡിയോ വൈറലാകുന്നു

സ്വന്തം ലേഖകൻ

നാലുവർഷമായി താൻകടുത്ത വിഷാദ രോഗത്തിന് അടിമയായിരുന്നു എന്ന വെളിപ്പെടുത്തലുമായി ബോളിവുഡ് താരം ആമിർ ഖാന്റെ മകൾ ഐറ ഖാൻ. ലോക മാനസികാരോഗ്യ ദിനത്തിൽ ഐറ പങ്കുവച്ച വിഡിയോയിലാണ് താൻ വിഷാദ രോഗിയാണെന്ന കാര്യം വ്യക്തമാക്കിയത്.

      View this post on Instagram

A lot has been going on, a lot of people have a lot to say. Things are really confusing and stressful and simple and okay but not okay and... life all together. There's no way to say it all in one go. But I'd like to think I've figured some stuff out, or at least figured out how to make it slightly more understandable. About mental health and mental ill-health. So come with me on this journey... in my awkward, quirky, sometimes-baby-voice-y, as-honest-as-I-can-be... way. Let's start a conversation. Happy World Mental Health Day. . . . #worldmentalhealthday #mentalhealth #depression #journey #letsstartaconversation

A post shared by Ira Khan (@khan.ira) on Oct 10, 2020 at 9:51am PDT

ഐറയുടെ വാക്കുകൾ ഇങ്ങനെ: 'ഒരുപാട് കാര്യങ്ങളിലൂടെ കടുന്നുപോയി. പലർക്കും പല അനുഭവങ്ങൾ പറയാനുണ്ടാകും. ആശങ്കകളും, സമ്മർദങ്ങളും, ലളിതമായതും അല്ലാത്തതുമായ കാര്യങ്ങൾ ഉൾപ്പെടുന്നതാണ് ജീവിതം. ഇതെല്ലാം ഒരുമിച്ച് കൊണ്ടുപോകാൻ കഴിയുമെന്ന് പ്രതീക്ഷിക്കാനാകില്ല. മാനസീകാരോഗ്യവും മാനസീക അനാരോഗ്യവും എന്താണെന്ന് ഇപ്പോൾ എനിക്ക് മനസ്സിലാകുന്നുണ്ട്. അതുകൊണ്ട് ഈ യാത്രയിൽ എനിക്കൊപ്പം പങ്കാളിയാകൂ. ചിലപ്പോഴൊക്കെ വിചിത്രമായ സ്വഭാവമുള്ള, ചിലപ്പോൾ കുട്ടിത്തമുള്ള, പരമാവധി സത്യസന്ധതയുള്ള, പരസ്പരം തുറന്നു സംസാരിക്കുന്ന ലോകം നമുക്ക് സൃഷ്ടിക്കാം.' ഐറ കുറിച്ചു.

'നാലുവർഷമായി കടുത്ത വിഷാദരോഗത്തിന് അടിമയാണ് ഞാൻ. ക്ലിനിക്കൽ ഡിപ്രഷനാണെന്ന് ഡോക്ടർ പറഞ്ഞിരുന്നു. ഇപ്പോൾ അൽപം മാറ്റങ്ങൾ സംഭവിച്ചു. മാനസീകാരോഗ്യം നിലനിർത്തുന്നതിനായി എന്തെല്ലാം കാര്യങ്ങൾ ചെയ്യണമെന്ന് കഴിഞ്ഞ ഒരു വർഷമായി ഞാൻ ചിന്തിക്കുന്നുണ്ട്. എന്നാൽ, ശാശ്വതമായ പരിഹാരം ലഭിച്ചില്ല. എന്ത് ചെയ്യണമെന്നും എനിക്ക് അറിയില്ല. അങ്ങനെ ആലോചിച്ചപ്പോഴാണ് എന്റെ ഈ യാത്രയെ കുറിച്ചു സംസാരിക്കാൻ തീരുമാനിച്ചത്. എന്റെ യാത്ര തുടങ്ങിയിരിക്കുന്നു. എന്ത് സംഭവിക്കുമെന്ന് നോക്കാം. പതുക്കെ നമുക്ക് നമ്മെ പൂർണമായി മനസ്സിലാക്കാൻ സാധിക്കുമെന്നാണ് ഞാൻ കരുതുന്നത്. മനസ്സിനെ അസ്വസ്ഥമാക്കുന്ന പ്രശ്‌നങ്ങൾക്കും പരിഹാരമാകും. ' ഐറ പറയുന്നു.

ഐറയുടെ വിഡിയോ നിമിഷങ്ങൾക്കകം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായി. 'ധൈര്യമുള്ള പെൺകുട്ടി'എന്നായിരുന്നു ഐറയുടെ ബന്ധു സിയാൻ മാരിയുടെ കമന്റ്. ഈ വിഡിയോ വളരെ പ്രതീക്ഷ നൽകുന്നതാണെന്നായിരുന്നു മറ്റു പലരുടെയും പ്രതികരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP