Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഇളവ് അവസാനിച്ചു; യു.എ.ഇ താമസവിസയുടേയും എമിറേറ്റ്‌സ് ഐ.ഡിയുടേയും കാലാവധി കഴിഞ്ഞവർ തിങ്കളാഴ്ച മുതൽ പിഴയൊടുക്കണം; ആദ്യദിനം 125 ദിർഹവും പിന്നീടുള്ള ദിവസങ്ങളിൽ 25 ദിർഹം വീതവും പിഴ: എമിറേറ്റ്‌സ് ഐ.ഡി പുതുക്കാത്തവരിൽ നിന്നും ദിവസം 20 ദിർഹവും പിഴ ചുമത്തും

ഇളവ് അവസാനിച്ചു; യു.എ.ഇ താമസവിസയുടേയും എമിറേറ്റ്‌സ് ഐ.ഡിയുടേയും കാലാവധി കഴിഞ്ഞവർ തിങ്കളാഴ്ച മുതൽ പിഴയൊടുക്കണം; ആദ്യദിനം 125 ദിർഹവും പിന്നീടുള്ള ദിവസങ്ങളിൽ 25 ദിർഹം വീതവും പിഴ: എമിറേറ്റ്‌സ് ഐ.ഡി പുതുക്കാത്തവരിൽ നിന്നും ദിവസം 20 ദിർഹവും പിഴ ചുമത്തും

സ്വന്തം ലേഖകൻ

ദുബായ്: യു.എ.ഇ താമസവിസ, എമിറേറ്റ്‌സ് ഐ.ഡി എന്നിവയുടെ കാലാവധി കഴിഞ്ഞവർ തിങ്കളാഴ്ച മുതൽ പിഴ നൽകണം. മാർച്ച് ഒന്നു മുതൽ ജുലൈ 11 വരെ വീസ കാലാവധി കഴിഞ്ഞവർക്ക് പിഴ കൂടാതെ നാട്ടിലേയ്ക്ക് മടങ്ങിപ്പോകാനും വീസ പുതുക്കാനും അനുവദിച്ചിരുന്ന സമയം അവസാനിച്ചതോടെയാണ് തിങ്കളാഴ്ച മുതൽ പിഴയൊടുക്കേണ്ടി വരുന്നത്. ഇനിമുതൽ പിഴ നൽകിയാൽ മാത്രമേ നാട്ടിലേക്ക് പോകാനോ വിസ നിയമാനുസൃതമാക്കാനോ സാധിക്കൂ.

കോവിഡ്19 നെ തുടർന്നായിരുന്നു അധികൃതർ മൂന്ന് മാസത്തെ ഇളവ് അനുവദിച്ചിരുന്നത്. കോവിഡിന്റെ ആദ്യ ഘട്ടത്തിൽ ഈ വർഷം ഡിസംബർ വരെ ഇളവ് അനുവദിച്ചിരുന്നുവെങ്കിലും പിന്നീട് ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് അഥോറിറ്റി (െഎസിഎ) തീരുമാനം മാറ്റുകയായിരുന്നു. എമിറേറ്റ്‌സ് ഐഡിയുടെ കാലാവധി കഴിഞ്ഞവരും ഇന്ന് മുതൽ പിഴയൊടുക്കണം. ആദ്യദിനം 125 ദിർഹവും പിന്നീടുള്ള ദിവസങ്ങളിൽ 25 ദിർഹം വീതവുമാണ് പിഴയീടാക്കുക. കൂടാതെ രാജ്യം വിടുമ്പോൾ 250 ദിർഹം അധികമായി നൽകണം. എമിറേറ്റ്‌സ് ഐ.ഡി പുതുക്കാത്തവർക്ക് ദിവസം 20 ദിർഹവും പിഴ ചുമത്തും.

അതേസമയം ആറ് മാസത്തിൽ കൂടുതൽ യു.എ.ഇക്ക് പുറത്തുള്ള താമസവിസക്കാർക്ക് തിരിച്ചുവരാനാകുമെന്ന് ദുബായ് ഇമിഗ്രേഷൻ അറിയിച്ചു. വിസ സാധുവായിരിക്കണം. താമസവിസയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കും പിഴകളെക്കുറിച്ചും കൂടുതലറിയാൻ ഫെഡറൽ അഥോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (www.ica.gov.ae) വെബ്‌സൈറ്റ് പരിശോധിക്കാം.

ജൂലൈ 11ന് ശേഷം വീസ തീർന്നവരെന്തു ചെയ്യണം?
കോവിഡ് വ്യാപനത്തെ തുടർന്നായിരുന്നു വീസ കാലാവധി കഴിഞ്ഞവർക്ക് അധികൃതർ ഇളവ് അനുവദിച്ചിരുന്നത്. മാർച്ച് 1 മുതൽ ജൂലൈ 11 വരെയായിരുന്നു അനുവദിച്ച സമയം. എന്നാൽ ജൂലൈ 11 ന് ശേഷം വീസ കാലാവധി കഴിഞ്ഞവർക്ക് ആദ്യം അനുവദിച്ച മൂന്ന് മാസത്തെ ഗ്രേസ് പിരിയഡ് ലഭിക്കുകയില്ല. സാധാരണ നൽകാറുള്ള 30 ദിവസത്തെ ഗ്രേസ് പിരിയഡ് മാത്രമേ കിട്ടുകയുള്ളൂ. അതുകൊണ്ട് ഒരു മാസത്തെ ഗ്രേസ് പിരിയഡിന് ശേഷം ആദ്യ ദിവസം മുതലുള്ള പിഴ ഒടുക്കേണ്ടിവരും. അതായത്, ജൂലൈ 12നാണ് നിങ്ങളുടെ വീസ തീർന്നതെങ്കിൽ അന്നു മുതൽ ഓഗസ്റ്റ് 11 വരെയുള്ള സമയം മാത്രമേ പിഴ കൂടാതെ പുതുക്കാൻ അനുവദിക്കുന്നുള്ളൂ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP