Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കറൻസി നോട്ടുകളിലും ദിനപ്പത്രങ്ങളിലും, മൊബൈൽ ഫോൺ പ്രതലത്തിലും അടക്കം കൊറോണ വൈറസ് ഒരു മാസം വരെ ചാവാതെ പിടിച്ചിരിക്കും! ആസ്ട്രേലിയയിൽ നടത്തിയ പരീക്ഷണം കണ്ടെത്തിയത് ഞെട്ടിക്കുന്ന യാഥാർത്ഥ്യങ്ങൾ; മാസ്‌ക് ധരിച്ചും കൈകഴുകിയും നടന്നാലും മൊബൈലും നോട്ടുകളും അടങ്ങിയ നമ്മുടെ സന്തതസഹചാരികൾ കൊറോണ ബാധിക്കുന്നതിനെ സഹായിക്കുന്നത് ഇങ്ങനെ

കറൻസി നോട്ടുകളിലും ദിനപ്പത്രങ്ങളിലും, മൊബൈൽ ഫോൺ പ്രതലത്തിലും അടക്കം കൊറോണ വൈറസ് ഒരു മാസം വരെ ചാവാതെ പിടിച്ചിരിക്കും! ആസ്ട്രേലിയയിൽ നടത്തിയ പരീക്ഷണം കണ്ടെത്തിയത് ഞെട്ടിക്കുന്ന യാഥാർത്ഥ്യങ്ങൾ; മാസ്‌ക് ധരിച്ചും കൈകഴുകിയും നടന്നാലും മൊബൈലും നോട്ടുകളും അടങ്ങിയ നമ്മുടെ സന്തതസഹചാരികൾ കൊറോണ ബാധിക്കുന്നതിനെ സഹായിക്കുന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കൊറോണ വിതച്ച ദുരന്തങ്ങൾക്ക് മുന്നിൽ പകച്ചു നിൽക്കുകയാണ് മനുഷ്യരാശി. എതിരിടാൻ ഒരു വഴികാണാതെ, ഒരു മറുമരുന്നില്ലാതെ, നിസ്സഹായാവസ്ഥയിൽ നിൽക്കുന്ന അവസരത്തിലാണ് കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നത്.

ആസ്ട്രേലിയയുടെ ദേശീയ ശാസ്ത്ര ഏജൻസിയായ സി എസ് ഐ ആർ ഒ യിലെ ഗവേഷകർ നടത്തിയ പഠനങ്ങളിൽ തെളിഞ്ഞത്, മനുഷ്യന്റെ അവസാന ആശയും അറ്റുപോകുന്ന കണ്ടെത്തലുകളാണ്. ബാങ്ക് നോട്ടുകൾ, ദിനപ്പത്രങ്ങൾ, മൊബൈൽ ഫോൺ സ്‌ക്രീൻ,, സ്റ്റെയിൻലെസ് സ്റ്റീൽ എന്നിവയുടെ പ്രതലങ്ങളിൽ ഒരു മാസംവരെ കൊറോണ വൈറസിന് ജീവിച്ചിരിക്കാൻ കഴിയുമത്രെ.

വിക്ടോറിയയിലെ ഗീലോങ്ങിലുള്ള ആസ്ട്രേലിയൻ സെന്റർ ഫോർ ഡിസീസ് പ്രിപേർഡ്നെസ്സിൽ നടത്തിയ ഗവേഷണത്തിൽ, കൂടുതൽ തണുത്ത അന്തരീക്ഷം കൊറോണ വൈറസിന് കൂടുതൽ അനുകൂലമാണെന്നും തെളിഞ്ഞു. മാത്രമല്ല, പരുത്തി പോലുള്ള പരുക്കൻ പ്രതലങ്ങളേക്കാൾ കൂടുതൽ കാലം വൈറസിന് നിലനിൽക്കാനാകുന്നത് ഗ്ലാസ്സ്, സ്റ്റെയിൻലെസ് സ്റ്റീൽ തുടങ്ങിയ മിനുസമുള്ള പ്രതലങ്ങളിലാണ് എന്നും തെളിഞ്ഞു.

അടുത്ത കാലത്ത് നടന്ന മറ്റൊരു പഠനത്തിൽ, കൊറോണ വൈറസിന് അന്തരീക്ഷത്തിലെ ജലകണങ്ങളിൽ മൂന്നു മണിക്കൂറിലധികം നേരം ജീവനോടെ ഇരിക്കാൻ കഴിയുമെന്നും തെളിഞ്ഞിരുന്നു. ഒരു മാസത്തിലധികം നീണ്ടുനിന്ന പരീക്ഷണത്തിൽ വൈറസിനെ സസൂക്ഷ്മം നിരീക്ഷിക്കുകയും വീണ്ടും വേർതിരിക്കുകയുമായിരുന്നു.

പിന്നീടുള്ള പരീക്ഷണങ്ങൾ എല്ലാം 30 ഡിഗ്രി സെല്ഷ്യസിലും 40 ഡിഗ്രി സെല്ഷ്യസിലും ആയിരുന്നു നടത്തിയിരുന്നത്.താപനില കൂടുംതോറും വൈറസിന്റെ അതിജീവനത്തിനുള്ള കഴിവ് കുറഞ്ഞുവരുന്നതായി ഇതിൽ നിന്നും തെളിയുകയും ചെയ്തു. ഇതിനു പുറമേ, അൾട്രാ വയല്റ്റ് രശ്മികളുടെ പ്രഭാവം ഒഴിവാക്കുവാനായി ഇരുട്ടിലും പരീക്ഷണമ്നടത്തിയിരുന്നു. ഇതിൽ നിന്നും തെളിഞ്ഞത്, സൂര്യപ്രകാശത്തിന് വൈറസിനെ അതിവേഗം നിഷ്‌ക്രിയമാക്കുവാനുള്ള കഴിവുണ്ടെന്നാണ്.

വൈറോളജി ജേർണലിൽ പ്രസിദ്ധീകരിച്ച ഈ ലേഖനത്തിൽ പറയുന്നത്, സാധാരണയായി വിശ്വസിച്ചു വന്നിരുന്നതിലും കാലം സാർസ്-കോവ്-2 വൈറസിന് സജീവമായി തുടരാൻ ആകുമെന്നാണ്. രോഗവ്യാപനം തടയുവാനുള്ള ശ്രമങ്ങൾ കൂടുതൽ കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോകുവാൻ ഈ ഗവേഷണഫലങ്ങൾ സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

20 ഡിഗ്രി സെല്ഷ്യസ് താപനിലയിൽ, മിനുസമുള്ള പ്രതലങ്ങളിൽ കോവിഡ് വൈറസ് 28 ദിവസം വരെ സജീവമായിരുന്നു എന്നാണ് ഗവേഷണങ്ങൾക്ക് നേതൃത്വം നൽകിയ, എ സി ഡി പി ഡെപ്യുട്ടി ഡയറക്ടർ ഡോ. ഡെബ്ബി ഈഗിൾസ് പറയുന്നത്. അതേസമയം , ഇതേ സാഹചര്യത്തിൽ, ഫ്ളൂവിന് കാരണമാകുന്ന വൈറസ് സജീവമായിരുന്നത് വെറും 17 ദിവസങ്ങൾ മാത്രമായിരുന്നു.

ഇതുമാത്രം മതി, കോവിഡ്-19ന് കാരണമായ സാർസ്-കോവ്-2 വൈറസ് മറ്റു വൈറസുകളേക്കാൾ എത്രമാത്രം ശക്തനാണെന്ന് തിരിച്ചറിയാൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP