Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

30 വർഷം മുമ്പ് ബന്ധുവിൽ നിന്ന് പഠിച്ചെടുത്ത രസതന്ത്രവിദ്യ ലോക്ഡൗൺ കാലത്ത് പരീക്ഷിക്കാൻ ഇറങ്ങി; ദിവസവും കാൽ ലക്ഷത്തോളം സമ്പാദ്യം; വാഴത്തോട്ടത്തിൽ പണിയായുധങ്ങൾ സൂക്ഷിക്കാനെന്ന വ്യാജേന ചാരായം വാറ്റ്; 20 ലിറ്റർ ചാരായവുമായി അങ്കമാലി പാലിശേരി ശങ്കരൻ പിടിയിൽ

30 വർഷം മുമ്പ് ബന്ധുവിൽ നിന്ന് പഠിച്ചെടുത്ത രസതന്ത്രവിദ്യ ലോക്ഡൗൺ കാലത്ത് പരീക്ഷിക്കാൻ ഇറങ്ങി; ദിവസവും കാൽ ലക്ഷത്തോളം സമ്പാദ്യം; വാഴത്തോട്ടത്തിൽ പണിയായുധങ്ങൾ സൂക്ഷിക്കാനെന്ന വ്യാജേന ചാരായം വാറ്റ്; 20 ലിറ്റർ ചാരായവുമായി അങ്കമാലി പാലിശേരി ശങ്കരൻ പിടിയിൽ

പ്രകാശ് ചന്ദ്രശേഖർ

അങ്കമാലി: കറുകുറ്റി പാലിശേരിയിലെ വാഴത്തോട്ടത്തിൽ നിന്ന് 20 ലിറ്റർ ചാരായവും 100 ലിറ്റർ വാഷും പിടിച്ചെടുത്തു. ചാരായം വാറ്റിയ പ്രതി പാലിശേരി ശങ്കരൻ പിടിയിൽ. 30 കൊല്ലം മുമ്പ് ബന്ധുവിൽ നിന്നും പഠിച്ച വാറ്റിന്റെ രസതന്ത്രം ലോക്ഡൗൺ കാലത്ത് പരീക്ഷിക്കാനിറങ്ങുകയായിരുന്നു ഇയാൾ. ദിവസേന കാൽലക്ഷത്തോളം രൂപ ഇയാൾ സമ്പാദിച്ചിരുന്നു.

കറുകുറ്റി പാലിശേരിയിൽ രണ്ടേക്കർ വാഴത്തോട്ടത്തിന് നടുവിൽ നിർമ്മിച്ചിരുന്ന ഷെഡിൽ ചാരായം വാറ്റുകേന്ദ്രം നടത്തിവന്നിരുന്ന കറുകുറ്റി പാലുശേരി തോരോപാല ശങ്കരനെയാണ് (57) അങ്കമാലി പൊലീസ് അറസ്റ്റുചെയ്തത്. അങ്കമാലി സിഐ സോണി മത്തായി,എസ് ഐ ടിഎം സൂഫി എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നാലുഭാഗത്തുനിന്നുമെത്തി ഷെഡ് വളഞ്ഞാണ് ചാരായം വാറ്റിക്കൊണ്ടിരുന്ന ശങ്കരനെ പിടികൂടിയത്. ഇയാളുടെ കൂട്ടാളി പോളച്ചൻ ഓടി രക്ഷപെട്ടു .ഇയാളെ കണ്ടെത്താൻ തിരിച്ചിൽ ഊർജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു.

വാഴത്തോട്ടത്തിൽ പണിയായുധങ്ങൾ സൂക്ഷിക്കാനെന്ന വ്യാജേന നിർമ്മിച്ച ഷെഡിലാണ് ശങ്കരനും കൂട്ടുകാരനും ചേർന്ന് ചാരായം വാറ്റിവന്നിരുന്നത്. 30 വർഷം മുമ്പ് ബന്ധുവിൽ നിന്നാണ് താൻ വാറ്റുപഠിച്ചതെന്നും ഈ ലോക്ഡൗൺതാലത്താണ് ചാരായം വാറ്റി വിൽപ്പന തുടങ്ങിയതെന്നും ശങ്കരൻ പൊലീസിൽ വെളിപ്പെടുത്തി.

ലോക്ഡൗൺ കാലത്ത് ഇവിടെ ചാരായ നിർമ്മാണം നടക്കുന്നുണ്ടെന്ന് വിവരം ലഭിച്ചിരുന്നെങ്കിലും പൊലീസ് വാഴത്തോട്ടത്തിൽ പ്രവേശിക്കുന്നതോടെ വാറ്റുപകരണങ്ങൾ മാറ്റിവച്ച് ഇവർ രക്ഷപെടുകയായിരുന്നു പതിവ്. ദിവസം 50 ലിറ്റർ ചാരായം വാറ്റുന്നതിനുള്ള ക്രമീകരണം ഇവിടെ ഏർപ്പെടുത്തിയിരുന്നതായി തെളിവെടുപ്പിൽ വ്യക്തമായിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

ലിറ്ററിന് 500 രൂപയ്ക്കാണ് വിറ്റിരുന്നതെന്നും ഇവിടെ നിന്നും വിധസ്ഥലങ്ങളിൽ ചാരായം എത്തിച്ചുനൽകിയിരുന്നതായും ശങ്കരൻ വെളിപ്പെടുത്തിയിട്ടുണ്ടെന്നും ഇത് സംബന്ധിച്ച് കൂടുതൽ അന്വേഷണങ്ങൾ നടത്തുമെന്നും പൊലീസ് വ്യക്തമാക്കി

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP