Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും ഉൾപ്പടെ മുപ്പത് താരപ്രചാരകർ; തെരഞ്ഞെടുപ്പ് ചുമതല മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിനും; നിതീഷ് കുമാർ തന്നെ മുന്നണിയെ നയിക്കുമ്പോഴും ബീഹാറിൽ ഭരണം നിലനിർത്താൻ അരയും തലയും മുറുക്കി ബിജെപി

പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും ഉൾപ്പടെ മുപ്പത് താരപ്രചാരകർ; തെരഞ്ഞെടുപ്പ് ചുമതല മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിനും; നിതീഷ് കുമാർ തന്നെ മുന്നണിയെ നയിക്കുമ്പോഴും ബീഹാറിൽ ഭരണം നിലനിർത്താൻ അരയും തലയും മുറുക്കി ബിജെപി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള താര പ്രചാരകരുടെ പട്ടിക ബിജെപിയും പുറത്തുവിട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ,കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പാർട്ടി അധ്യക്ഷൻ ജെ പി നഡ്ഡ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് എന്നിവരുൾപ്പെടെ മുപ്പത് പേരുടെ ലിസ്റ്റാണ് ബിജെപി പുറത്തിറക്കിയിരിക്കുന്നത്. മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിനാണ് തെരഞ്ഞെടുപ്പ് ചുമതലകൾ നൽകിയിരിക്കുന്നത്. ബിഹാർ ഉപ മുഖ്യമന്ത്രി സുശീൽ മോദി, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ജാർഖണഡ് മുൻ മുഖ്യമന്ത്രി രഘുബർ ദാസ് എന്നിവരും പ്രചാരണത്തിന് എത്തും. രവിശങ്കർ പ്രസാദ്, സ്മൃതി ഇറാനി, ധർമ്മേന്ദ്ര പ്രധാൻ, മനേജ് തിവാരി, ഗിരിരാജ് സിങ് എന്നിവരും പ്രചാരണം കൊഴുപ്പിക്കും. ജെഡിയു നേതാവും നിലവിലെ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ തന്നെയാണ് എൻഡിഎ സഖ്യത്തെ നയിക്കുന്നത്.

സീറ്റ് വിഭജനത്തിലും തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളിലും പ്രതിപക്ഷ മഹാസഖ്യം മുന്നിലാണ്. ഇന്ന് കോൺ​ഗ്രസും തങ്ങളുടെ പ്രചാരകരുടെ ലിസ്റ്റ് പ്രഖ്യാപിച്ചിരുന്നു. എഐസിസി അധ്യക്ഷ സോണിയ ഗാന്ധി, മുൻ പ്രധാനമന്ത്രി മന്മോഹൻ സിങ്, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി ഗുലാം നബി ആസാദ്, സച്ചിൻ പൈലറ്റ് എന്നിവർ ഉൾപ്പെടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നൽകുന്ന മുപ്പത് പേരുടെ പട്ടികയാണ് കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയിരിക്കുന്നത്.

രാജസ്ഥാനിൽ നേതൃത്വവുമായി ഉടലെടുത്ത പ്രശ്‌നങ്ങൾ അവസാനിപ്പിച്ച് കോൺഗ്രസ് ക്യാമ്പിലേക്ക് തിരിച്ചെത്തിയതിന് ശേഷം സച്ചിൻ പൈലറ്റിന് പാർട്ടി ഏൽപ്പിക്കുന്ന പ്രധാന ദൗത്യമാണ് ബിഹാർ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണം. അശോക് ​ഗെലോട്ട്. രൺദീപ് സിങ് സുർജേവാല, അമരീന്ദർ സിങ്, ഭൂപേഷ് ബാഗേൽ എന്നിവരും ലിസ്റ്റിലുണ്ട്. ഒക്ടോബർ 28, നവംബർ മൂന്ന്, ഏഴ് തീയതികളിലായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. നവംബർ പത്തിനാണ് ഫലപ്രഖ്യാപനം. സംസ്ഥാനത്ത് മൂന്ന് റാലികളിലാണ് പ്രിയങ്ക പങ്കെടുക്കുക എന്നാണ് സംസ്ഥാന നേതൃത്വം അറിയിച്ചിട്ടുള്ളത്. ഒപ്പം തെരഞ്ഞെടുപ്പ് പ്രചാരണ തന്ത്രങ്ങൾക്ക് രൂപം കൊടുക്കാനും പ്രിയങ്ക തന്നെയാകും മുന്നിൽ.

മുന്നണിക്കുള്ളിലെ സീറ്റ് വിഭജനം കീറാമുട്ടിയായി പ്രതിപ​ക്ഷ ഐക്യം സാധ്യമാകില്ലെന്ന സാഹചര്യത്തിലാണ് ബീഹാറിൽ പ്രിയങ്ക ​ഗാന്ധി ഇടപെടുന്നത്. പ്രിയങ്ക ​ഗാന്ധിയുടെ പ്രായോ​ഗികതയാണ് ബീഹാറിൽ പ്രതിപക്ഷ മഹാസഖ്യം യാഥാർത്ഥ്യമാക്കിയത്. ഇതേ തുടർന്നാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സംസ്ഥാന ഘടകം പ്രിയങ്ക ​ഗാന്ധിയെ ക്ഷണിച്ചിരിക്കുന്നത്. കോവിഡ് വ്യാപനം, അതിഥി തൊഴിലാളികളുടെ ദുരിതം എന്നിവയ്ക്കു പുറമേ യുപി ഹത്രസിൽ ദലിത് യുവതി ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവവും പ്രചാരണ വിഷയങ്ങളാക്കും. രാഹുൽ ​ഗാന്ധി ആറ് റാലികളിലാകും പങ്കെടുക്കുക.

ഒക്ടോബർ 28, നവംബർ മൂന്ന്, ഏഴ് തിയതികളിലാണ് ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക. നവംബർ പത്തിനാണ് ഫലപ്രഖ്യാപനം. ബിജെപി, ജെഡിയു, വിഐപി എന്നീ പാർട്ടികൾ ചേർന്നുള്ള എൻഡിഎ സംഖ്യവും കോൺഗ്രസ്, ആർജെഡി, ഇടതുപക്ഷപാർട്ടികൾ അടങ്ങുന്ന മഹാസഖ്യവും തമ്മിലാണ് സംസ്ഥാനത്ത് മാറ്റുരയ്ക്കുന്നത്. അതേസമയം, തിരഞ്ഞെടുപ്പ് അടുക്കെ എൽജെപി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് അറിയിച്ചത് എൻഡിഎയ്ക്ക് തിരിച്ചടിയായിരിക്കുകയാണ്. വികാസ്ഷീൽ ഇൻസാൻ പാർട്ടി (വിഐപി), ഹിന്ദുസ്ഥാനി അവാം മോർച്ച (എച്ച്എഎം) എന്നിവയും മറ്റ് രണ്ട് പാർട്ടികളെയും എൻഡിഎ സഖ്യത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 243 അംഗ നിയമസഭയിൽ 110 സീറ്റുകളിലാണ് ബിജെപി മത്സരിക്കുന്നത്. പാർട്ടി ക്വാട്ടയിൽ നിന്ന് 11 സീറ്റുകൾ വിഐപിക്ക് നൽകി. ജെഡിയു 115 സീറ്റുകളിൽ മത്സരിക്കും, ബാക്കി ഏഴ് സീറ്റുകൾ എച്ച്എഎമ്മിന് വിട്ടുകൊടുക്കും.

പ്രതിപക്ഷ സഖ്യത്തിൽ മുന്നണിക്ക് നേതൃത്വം നൽകുന്ന ആർ.ജെ.ഡി 144 സീറ്റുകളിൽ സീറ്റുകളിൽ മത്സരിക്കും. കോൺഗ്രസ് 70, സിപിഐ-എംഎൽ 19, സിപിഐ-ആറ്, സിപിഎം-നാല് എന്നിങ്ങനെയാണ് സീറ്റ് വിഭജനം. 243 സീറ്റുകളാണ് ബിഹാറിൽ ആകെയുള്ളത്. ജെ.എം.എമ്മിനും പുറത്ത് നിന്ന് വരുന്ന മറ്റു കക്ഷികൾക്കും ആർജെഡിയുടെ 144 സീറ്റുകളിൽ നിന്ന് നൽകാനും ധാരണയായി. ഇടത് പാർട്ടികൾ എല്ലാവരും കൂടി 29 സീറ്റുകളിലാകും മത്സരത്തിനിറങ്ങുക.

ആകെയുള്ള 243 സീറ്റിൽ 75 സീറ്റുകൾ കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ തവണ മഹാസഖ്യത്തിന്റെ ഭാഗമായി നിന്ന കോൺഗ്രസിന് നല്കിയത് 42 സീറ്റായിരുന്നു. അതിൽ 27 ഇടത്ത് വിജയിക്കാൻ കോൺഗ്രസിനായി. ഈ കണക്കു പറഞ്ഞാണ് 75 സീറ്റ് ആവശ്യപ്പെട്ടത്. എന്നാൽ കോൺഗ്രസിന് അമ്പത് സീറ്റിലധികം നല്കാനാവില്ലെന്നാണ് ആർജെഡി നിലപാട് എടുത്തത്. തീരുമാനം ഉടൻ വന്നില്ലെങ്കിൽ സ്വന്തം കാര്യം നോക്കുമെന്ന് കോൺഗ്രസ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് സീറ്റ് വിഭജനത്തിൽ കടുംപിടുത്തം ഉപേക്ഷിക്കാൻ ആർജെഡി തയ്യാറായത്.

 കേന്ദ്ര മന്ത്രി രാം വിലാസ് പാസ്വാന്റെ എൽജെപി ഒറ്റയ്ക്ക് മത്സരിക്കുമെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം. മുഖ്യമന്ത്രി നിതീഷ് കുമാറുമായി അഭിപ്രായ ഭിന്നതിയിലുള്ള എൽജെപി ജെഡിയു മത്സരിക്കുന്ന സീറ്റുകളിലായിരിക്കും സ്ഥാനാർത്ഥികളെ നിർത്തുക. അതേ സമയം ബിജെപിയുമായുള്ള സഖ്യം ഉപേക്ഷിക്കില്ലെന്നും രാം വിലാസ് പാസ്വാന്റെ മകനും എൽജെപി നേതാവുമായ ചിരാഗ് പാസ്വാൻ അറിയിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP