Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പത്തനംതിട്ടയിൽ 378 പേർക്ക് കൂടി കോവിഡ്; 323 പേർക്കും സമ്പർക്കത്തിലൂടെ; ഉറവിടം വ്യക്തമല്ലാത്ത 28 പേരും; ജില്ലയിൽ ഇതുവരെ ആകെ രോഗം സ്ഥിരീകരിച്ചത് 10982 പേർക്ക്

പത്തനംതിട്ടയിൽ 378 പേർക്ക് കൂടി കോവിഡ്; 323 പേർക്കും സമ്പർക്കത്തിലൂടെ; ഉറവിടം വ്യക്തമല്ലാത്ത 28 പേരും; ജില്ലയിൽ ഇതുവരെ ആകെ രോഗം സ്ഥിരീകരിച്ചത് 10982 പേർക്ക്

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: ജില്ലയിൽ ഇന്ന് 378 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ആറു പേർ വിദേശ രാജ്യങ്ങളിൽ നിന്ന് വന്നവരും, 49 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരും, 323 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതിൽ സമ്പർക്കപശ്ചാത്തലം വ്യക്തമല്ലാത്ത 28 പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ തിരിച്ചുള്ള കണക്ക്

1 അടൂർ
(പന്നിവിഴ, മിത്രപുരം, അടൂർ) 8
2 പന്തളം
(മുടിയൂർകോണം, പൂഴിക്കാട്, പന്തളം, മങ്ങാരം) 16
3 പത്തനംതിട്ട
(കുലശേഖരപതി, കുമ്പഴ, വലഞ്ചുഴി, കൊടുന്തറ) 22
4 തിരുവല്ല
(മുത്തൂർ, മന്നംകരചിറ, പെരുന്തുരുത്തി, കറ്റോട്, മതിൽഭാഗം, മഞ്ഞാടി, തുകലശേരി, അഴിയിടത്തുച്ചിറ, കാവുംഭാഗം, പാലിയേയ്ക്കര) 35
5 ആനിക്കാട്
(ആനിക്കാട്, മല്ലപ്പള്ളി വെസ്റ്റ്) 8
6 ആറന്മുള 7
7 അരുവാപുലം 4
8 അയിരൂർ 2
9 ചെന്നീർക്കര 6
10 ചെറുകോൽ 6
11 ചിറ്റാർ 1
12 ഏനാദിമംഗലം
(ഇളമണ്ണൂർ, മാരൂർ, മങ്ങാട്, പുതുവൽ) 9
13 ഏറത്ത്
(പുതുശേരിഭാഗം, മണക്കാല, വടക്കടത്തുകാവ്, ചുരക്കോട്) 8
14 ഇരവിപേരൂർ
(വള്ളംകുളം, ഇരവിപേരൂർ) 10
15 ഏഴംകുളം
(കൈതപ്പറമ്പ്, ഏനാത്ത്, നെടുമൺ, അറുകോലിക്കൽ വെസ്റ്റ്) 9
16 എഴുമറ്റൂർ 1
17 കടമ്പനാട് 6
18 കലഞ്ഞൂർ 6
19 കല്ലൂപ്പാറ 5
20 കവിയൂർ
(കവിയൂർ, തോട്ടഭാഗം) 9
21 കൊടുമൺ 2
22 കോയിപ്രം 3
23 കോന്നി 5
24 കൊറ്റനാട് 8
25 കോട്ടാങ്ങൽ 7
26 കോഴഞ്ചേരി 2
27 കുളനട
(കൈപ്പുഴ, ഉള്ളന്നൂർ, കുളനട, പനങ്ങാട്) 9
28 കുന്നന്താനം 6
29 കുറ്റൂർ 8
30 മലയാലപ്പുഴ 4
31 മല്ലപ്പള്ളി 4
32 മല്ലപ്പുഴശേരി 6
33 മെഴുവേലി 2
34 മൈലപ്ര 7
35 നാറാണംമൂഴി 3
36 നാരങ്ങാനം 5
37 നെടുമ്പ്രം
(പൊടിയാടി, നെടുമ്പ്രം) 10
38 നിരണം 3
39 ഓമല്ലൂർ
(വാഴമുട്ടം, പുത്തൻപീടിക, ഓമല്ലൂർ) 9
40 പള്ളിക്കൽ
(തെങ്ങമം, പെരിങ്ങനാട്, പള്ളിക്കൽ, ഇളംപള്ളിൽ, പാറക്കൂട്ടം, നെല്ലിമുകൾ, പഴകുളം) 23
41 പന്തളം-തെക്കേക്കര 2
42 പ്രമാടം
(മല്ലശേരി, ഇളകൊള്ളൂർ, വി-കോട്ടയം, തെങ്ങുംകാവ്, ളാക്കൂർ) 9
43 പുറമറ്റം 4
44 റാന്നി 2
45 റാന്നി-അങ്ങാടി 2
46 റാന്നി-പഴവങ്ങാടി 3
47 സീതത്തോട് 1
48 തോട്ടപ്പുഴശേരി 3
49 വടശേരിക്കര 2
50 വള്ളിക്കോട് 3
51 മറ്റ് ജില്ലക്കാർ 43

ജില്ലയിൽ ഇതുവരെ ആകെ 10982 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 8172 പേർ സമ്പർക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. കോവിഡ്-19 മൂലം ജില്ലയിൽ ഇതുവരെ 65 പേർ മരണമടഞ്ഞു. കൂടാതെ കോവിഡ് ബാധിതരായ മൂന്നു പേർ മറ്റ് രോഗങ്ങൾ മൂലമുള്ള സങ്കീർണതകൾ നിമിത്തം മരണമടഞ്ഞിട്ടുണ്ട്. ജില്ലയിൽ ഇന്ന് 151 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 7686 ആണ്. പത്തനംതിട്ട ജില്ലക്കാരായ 3128 പേർ രോഗികളായിട്ടുണ്ട്. ഇതിൽ 2955 പേർ ജില്ലയിലും, 173 പേർ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയിൽ ഐസൊലേഷനിലുള്ളവരുടെ എണ്ണം

1 ജനറൽ ആശുപത്രി പത്തനംതിട്ട 168
2 ജില്ലാ ആശുപത്രി കോഴഞ്ചേരി 105
3 റാന്നി മേനാംതോട്ടം സിഎസ്എൽടിസി 61
4 പന്തളം അർച്ചന സിഎഫ്എൽടിസി 116
5 കോഴഞ്ചേരി മുത്തൂറ്റ് സിഎസ്എൽടിസി 176
6 പെരുനാട് കാർമ്മൽ സിഎഫ്എൽടിസി 65
7 പത്തനംതിട്ട ജിയോ സിഎഫ്എൽടിസി 74
8 ഇരവിപേരൂർ യാഹിർ സിഎഫ്എൽടിസി 47
9 അടൂർ ഗ്രീൻവാലി സിഎഫ്എൽടിസി 50
10 നെടുമ്പ്രം സിഎഫ്എൽടിസി 65
11 മല്ലപ്പള്ളി സിഎഫ്എൽടിസി 50
12 കോവിഡ്-19 ബാധിതരായി വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർ 1714
13 സ്വകാര്യ ആശുപത്രികളിൽ 124
ആകെ 2815

ജില്ലയിൽ 15027 കോൺടാക്ടുകൾ നിരീക്ഷണത്തിൽ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 2414 പേരും, മറ്റ് സംസ്ഥാനങ്ങളിൽ നിന്നും തിരിച്ചെത്തിയ 3849 പേരും നിലവിൽ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 119 പേരും, മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ഇന്ന് എത്തിയ 168 പേരും ഇതിൽ ഉൾപ്പെടുന്നു.ആകെ 21290 പേർ നിരീക്ഷണത്തിലാണ്.

ജില്ലയിൽ വിവിധ പരിശോധനകൾക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകൾ
ക്രമനമ്പർ, പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ എന്ന ക്രമത്തിൽ:
1 ദൈനംദിന പരിശോധന (ആർടിപിസിആർ ടെസ്റ്റ്) 84916, 0, 84916.
2 റാപ്പിഡ് ആന്റിജൻ പരിശോധന 51159, 6, 51165.
3 റാപ്പിഡ് ആന്റിബോഡി പരിശോധന 485, 0, 485.
4 ട്രൂനാറ്റ് പരിശോധന 2497, 0, 2497.
5 സി.ബി.നാറ്റ് പരിശോധന 81, 12, 93.
ആകെ ശേഖരിച്ച സാമ്പിളുകൾ 139138, 18, 139156.

കൂടാതെ ജില്ലയിലെ സ്വകാര്യ ലാബുകളിൽ നിന്ന് ഇന്ന് 869 സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. ഗവൺമെന്റ് ലാബുകളിലും, സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 887 സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. 1907 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

ജില്ലയിൽ കോവിഡ്-19 മൂലമുള്ള മരണനിരക്ക് 0.59 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 7.46 ശതമാനമാണ്.

ജില്ലാ മെഡിക്കൽ ഓഫീസറുടെ കൺട്രോൾ റൂമിൽ 42 കോളുകളും, ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കൺട്രോൾ റൂമിൽ 98 കോളുകളും ലഭിച്ചു.ക്വാറന്റൈനിലുള്ള ആളുകൾക്ക് നൽകുന്ന സൈക്കോളജിക്കൽ സപ്പോർട്ടിന്റെ ഭാഗമായി ഇന്ന് 1498 കോളുകൾ നടത്തുകയും, 10 പേർക്ക് കൗൺസിലിങ് നൽകുകയും ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP