Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സാന്ത്വന സ്പർശം പദ്ധതി ഉദ്ഘാടനം ചെയ്തു

സ്വന്തം ലേഖകൻ

ജില്ലയിലെ പാലിയേറ്റീവ് കെയറിൽ രജിസ്റ്റർ ചെയ്യപ്പെട്ട കിടപ്പുരോഗികളുടെ കോവിഡ് പരിശോധന വീട്ടിൽ എത്തി നടത്തുന്ന പദ്ധതിയാണ് *സാന്ത്വനസ്പർശം*. കോവിഡ് മഹാമാരിയുടെ ഭാഗമായിട്ട് വലിയ ആഘാതമാണ് പാലിയേറ്റീവ് രോഗികളിൽ ഉണ്ടാക്കുന്നത്. പ്രതിരോധ ശേഷിയുടെ കുറവും മറ്റ് അനുബന്ധ രോഗങ്ങളുമുള്ള പാലിയേറ്റീവ് രോഗികൾക്ക് കോവി ഡ് കാരണം മരണപ്പെടാൻ സാധ്യതയേറെയാണ്. ഈ മരണസാധ്യത കുറച്ച് കൊണ്ട് അവരെ രക്ഷിക്കാൻ വേണ്ട മുൻകരുതൽ എടുക്കുവാനും ഈ പരിശോധന കൊണ്ട് സാധ്യക്കും. കൂടാതെ വീട്ടിൽ എത്തി പരിശോധിക്കുന്നത് മൂലം രോഗിയെ ആശുപത്രിയിലേക്ക് കൊണ്ട് പോകുന്നതിലുള്ള വീടുകാരുടെ പ്രയാസവും ലഘുകരിക്കാൻ സാധിക്കും. ജീവന്റെ വിലയുള്ള പരിചരണം ഉറപ്പ് വരുത്തുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

ഈ പദ്ധതിയുടെ ഉദ്ഘാടനം ലോകപാലിയേറ്റീവ് കെയർ ദിനമായ ഒക്ടോബർ 10 ന് വീഡിയോ കോൺഫറിസ്സിലൂടെ ജില്ലാ കളക്ടർ ഡോ .നവജ്യോത് ഖോസ IAS നിർവ്വഹിച്ചു. ജില്ലയിലെ പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്നും ,കോവിഡ് പശ്ചാത്തലത്തിൽ കിടപ്പിലായ രോഗികളുടെ സ്രവപരിശോധനയ്ക്ക് പാലിയേറ്റീവ് കെയർ സ്റ്റാഫുകൾ തയാറാകണമെന്ന് കളക്ടർ പറഞ്ഞു. ചടങ്ങിൽ തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കെ .എസ് ഷിനു അദ്ധ്യക്ഷനായിരുന്നു.

ജില്ലാ പ്രോഗ്രാം മാനേജർ ഡോ:പി.വി അരുൺ സ്വാഗതം പറഞ്ഞു. ഡെപ്യൂട്ടി ഡി.എം.ഒ ഡോ.സുകേഷ് രാജ് സാന്ത്വനസന്ദേശം നൽകി. പ്രശസ്ത വയലിനിസ്റ്റ് ബിജു പകൽകുറി നയിച്ച വയലിൻഫ്യുഷനും ,സിനിമാ പിന്നണി ഗായകൻ ശ്രീ. സൂരജ് സന്തോഷ് സാന്ത്വന പ്രവർത്തകർക്ക് അഭിനന്ദനമർപ്പിച്ചു കൊണ്ട് ഗാനാലാപനവും നടത്തി. ബാലവകാശ കമ്മീഷൻ ടെക്‌നിക്യൽ അഡൈ്വസർ ശ്രീ .ആൽഫ്രഡ് ജോർജ് 'Stress Management ' എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു. പാലിയേറ്റീവ് ജില്ലാ കോഡിനേറ്റർ റോയ് ജോസ് നന്ദിയും രേഖപ്പെടുത്തി.

സാന്ത്വന സ്പർശത്തിന്റെ ഭാഗമായ് 8/10/2020 ന് ജില്ലയിലെ മുഴുവൻ പാലിയേറ്റീവ് ജീവനക്കാർക്കും ആദ്യഘട്ട പരിശീലനം ജില്ലാ ടീം നൽകുകയുണ്ടായി. തുടർന്ന് താലൂക്ക്തല പരിശീലനം പൂർത്തിയാക്കി, പാലിയേറ്റീവ് നഴ്‌സുമാരുടെ നേതൃത്വത്തിൽ വീടുകളിൽ എത്തി കിടപ്പ് രോഗികൾക്ക് കോവിഡ് സ്രവ പരിശോധന നടത്തും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP