Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്ത്രീ സുരക്ഷ സമൂഹത്തിന്റെ ഉത്തരവാദിത്വം: കെസിവൈഎം

സ്വന്തം ലേഖകൻ

സ്ത്രീകൾക്കെതിരെ നടക്കുന്ന അക്രമങ്ങൾക്കും, അനീതികൾക്കും അനീതികൾക്കുമെതിരെ കെസിവൈഎം സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച വീ അർ വിത്ത് വുമൺ കാമ്പയിൻ സാമൂഹിക പ്രവർത്തക നിഷ ജോസ് ഉദ്ഘാടനം ചെയ്തു. സ്ത്രീ സുരക്ഷ ഉറപ്പു വരുത്തേണ്ടത് സമൂഹത്തിന്റെ മുഴുവൻ ഉത്തരവാധിത്വമാണെന്നും അതിനായി ഒരമനസ്സോടെ പ്രവർത്തിക്കണമെന്നും അദ്ധ്യഷത വഹിച്ചു കൊണ്ട് കെസിവൈഎം സംസ്ഥാന വൈസ് പ്രസിഡന്റ് ലിമിന ജോർജ്ജ് അറിയിച്ചു.

ഒരു മാസം നീണ്ടു നിൽക്കുന്ന കാമ്പയിന്റെ ഭാഗമായി സമൂഹത്തിൽ സ്ത്രീകൾ നേരിടുന്ന വെല്ലുവിളികളെ കുറിച്ച് വനിത നേതാക്കളുടെ പ്രതികരണങ്ങളും വിവിധ വിഷയങ്ങളിൽ വെബിനാറുകളും, പരിശീലനങ്ങളും നടക്കും. കെസിവൈഎം സംസ്ഥാന പ്രസിഡന്റ് ബിജോ പി.ബാബു, അസി. ഡയറക്ടർ സി.റോസ് മെറിൻ, മിജാർക് പ്രതിനിധി ഡെലിൻ ഡേവിഡ്, സംസ്ഥാന സെക്രട്ടറിമാരായ ഡെനിയ സിസി ജയൻ, അബിനി പോൾ എന്നിവർ സംസാരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP