Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അർണാബ് ഗോസ്വാമിയോട് ശശി തരൂർ കണക്കു തീർക്കുമോ? സുനന്ദയുടെ മരണത്തിൽ പിന്നാലെ നടന്ന് വേട്ടയാടിയ അർണാബിനെ പൂട്ടാൻ തരൂരിന് സുവർണാവസരം; റിപ്പബ്ലിക് ടിവിയുടെ ടിആർപി തട്ടിപ്പ് കേസ് ഐ.ടി പാർലമെന്ററി കാര്യ സമിതിയും അന്വേഷിച്ചേക്കും; തരൂർ ചെയർമാനായ സമിതിക്ക് മുമ്പിൽ മുട്ടുകുത്തി അർണാബ് നിൽക്കേണ്ടി വന്നാലും അത്ഭുതപ്പെടേണ്ട; അന്വേഷണം ആവശ്യപ്പെട്ടത് ഗോസ്വാമിയുടെ മറ്റൊരു ശത്രു കാർത്തി ചിദംബരം; അർണാബിനും റിപ്പബ്ലിക്കിനും ഇത് കഷ്ടകാലങ്ങളുടെ സമയം

മറുനാടൻ ഡെസ്‌ക്‌

ന്യുഡൽഹി: അർണബ് ഗോസ്വാമിക്ക് പണി കൊടുക്കാൻ കച്ചകെട്ടി ശിവസേനയും കോൺഗ്രസും. റിപബ്ലിക്ക് ടി.വി ഉൾപ്പടെ രണ്ട് ചാനലുകൾക്കെതിരായ വ്യാജ ടി.ആർ.പി തട്ടിപ്പ് കേസ് ശശി തരൂർ അധ്യക്ഷനായ ഐ.ടി പാർലമെന്ററി കാര്യ സമിതി പരിശോധിക്കും. ടൈംസ് നൗ ന്യൂസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.കോൺഗ്രസ് എംപിയും പാനൽ അംഗവുമായ കാർത്തി ചിദംബരം ഇക്കാര്യം ശശി തരൂരിനോട് ആവശ്യപ്പെട്ടതായും ഐ.ടി മന്ത്രാലയ അധികൃതരോട് പരിഹാരനിർദ്ദേശങ്ങൾ നൽകാൻ ആവശ്യപ്പെട്ടതായും ടൈംസ് നൗ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

ടി.ആർ.പി റേറ്റിങിലെ തട്ടിപ്പ് ഗൗരവകരമാണെന്നും വിഷയം പാനൽ വിശദമായി തന്നെ പരിശോധിക്കുമെന്നും അറിയിച്ചു. സർക്കാരിന്റെ പരസ്യ ചെലവ് ടി.ആർ.പിയെ അധികരിച്ചാണെന്നും പൊതുപണം ചെലവഴിക്കുന്നത് ഒരിക്കലും ഒരു വ്യാജ ഡാറ്റയെ ചുറ്റിപ്പറ്റിയാകരുതെന്നും കാർത്തി പ്രതികരിച്ചു. ഇക്കാര്യങ്ങൾ എല്ലാം വിശദമാക്കി കാർത്തി ചിദംബരം ശശി തരൂരിന് കത്തയച്ചിട്ടുണ്ട്.

അർണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവി ഉൾപ്പെടെ മൂന്ന് ടെലിവിഷൻ ചാനലുകൾ ടിആർപി റേറ്റിംഗിൽ കൃത്രിമത്വം കാണിച്ചെന്നാണ് മുംബൈ പൊലീസിന്റെ കണ്ടെത്തൽ. റിപ്പബ്ലിക് ടി.വി, ഫാക്ട് മറാത്തി, ബോക്‌സ് സിനിമ എന്നീ ചാനലുകൾക്കെതിരെയാണ് ടി.ആർ.പിയിൽ കൃത്രിമം കാണിച്ചതിന് പൊലീസ് കേസെടുത്തത്.ഇത്തരത്തിലുള്ള മൂന്നു കമ്പനികളെയും കരിമ്പട്ടികയിൽ പെടുത്തിയെന്നും ഇനി പരസ്യം നൽകില്ലെന്നും വാഹന നിർമ്മാതാക്കളായ ബജാജ് ഓട്ടോസും പാർലെയും പ്രഖ്യാപിച്ചിരുന്നു.

ടെലിവിഷൻ റേറ്റിങിനായി ബാർക് (ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിൽ) തെരഞ്ഞെടുത്ത വീടുകളിൽ സ്ഥാപിച്ച അതീവ രഹസ്യമായ ബാർകോ മീറ്ററുകളിൽ ചാനലുകൾ കൃത്രിമം കാണിച്ചെന്നാണ് മുംബൈ പൊലീസിന്റെ കണ്ടെത്തൽ. വീട്ടുടമസ്ഥരെ കണ്ട് പണം വാഗ്ദാനം ചെയ്ത് ചില പ്രത്യേക ചാനലുകൾ മാത്രം എല്ലായ്‌പ്പോഴും വീട്ടിൽ വെക്കാൻ ആവശ്യപ്പെട്ടതായി കണ്ടെത്തി. ഉടമകൾ വീട്ടിലില്ലാത്ത സമയത്ത് വരെ ഈ ചാനലുകൾ വെക്കാൻ ആവശ്യപ്പെട്ടു. ഇവർക്ക് 400 മുതൽ 500 രൂപ വരെയാണ് മാസം പ്രതിഫലം നൽകിയിരുന്നതെന്നും പൊലീസ് പറഞ്ഞു.അഴിമതിക്കെതിരായ ശബ്ദമായാണ് അർണോബ് ഗോസ്വാമിയുടെ തുടക്കവും രണ്ടാം യുപിഎ സർക്കാറിന്റെ കാലത്തെ അഴിമതിക്കെതിരെ ആഞ്ഞടിച്ച ആ ശബ്ദം ഇപ്പോൾ മോദിക്കുവേണ്ടി ശബ്ദിച്ച് തുടങ്ങിയതോടെയാണ് ശിവസേനയുടേയും കണ്ണിലെ കരടായി അർണബ് മാറിയത്.

അതിനുനടത്തിയ കുതന്ത്രങ്ങൾ ആണ് ഇപ്പോൾ വിവാദ വിഷയമായതും അന്വേഷണം നേരിടുന്നതും. ആദ്യം ഏഷ്യാനെറ്റിന്റെ രാജീവ് ചന്ദ്രശേഖറുമായി സഹകരിച്ച് തുടങ്ങിയ റിപ്പബ്ലിക്കിന്റെ ഓഹരികൾ 1200 ഓളം കോടി രൂപ മുടക്കി അർണാബിന്റെ നേതൃത്വത്തിലുള്ള കമ്പനി തന്നെ വാങ്ങി.അനുബന്ധ മാധ്യമങ്ങളുമായി 1500 കോടി രൂപയുടെ ആസ്തിയുണ്ടെന്നാണ് കരുതുന്നത്. ഇപ്പോൾ ഒരു കോടി രൂപയാണ് അദ്ദേഹത്തിന്റെ ശമ്പളം എന്നാണ് വിലയിരുത്തപ്പെടുന്നത്.

സുനന്ദ പുഷ്‌ക്കർ മരണത്തിൽ ശശി തരൂരിനെ കൊലപാതകി എന്ന് വിളിച്ചാണ് അർണബ് രംഗത്തെത്തിയിരുന്നത്. എന്നാൽ ശശി തരൂരിനെതിരായ ആരോപണങ്ങളെ കോൺഗ്രസും വിമർശിച്ചിരുന്നു. പി ചിദംബരത്തിന്റെ വീട്ടിലെ റെയ്ഡ് മുതൽ അർണബ് ആഘോഷമാക്കിയതിന് പിന്നാലെയാണ് അർണബിന് കുരുക്കായി ടി.ആർ.പി റേറ്റിങ് വിവാദം ആളിക്കത്തുന്നത്. ശിവസനേയെ വിമർശിച്ചും ബിജെപിയെ തലോയുമുള്ള അർണബിന്റെ മാധ്യമ അജണ്ട തന്നെയാണ് വിമർശനത്തിന് പലപ്പോഴും വിധേയമാക്കി തീർത്തത്. ശിവസേനയും കങ്കണയും തമ്മിലുള്ള പോരിലും കങ്കണയെ പുകഴ്‌ത്തി റിപ്പബ്ലിക്ക് ടി.വി നിറഞ്ഞാടുകയായിരുന്നു. എന്നാൽ ടി.ആർ.പി റേറ്റിങ് വിവാദം അന്വേഷിക്കാൻ തരൂർ തന്നെ എത്തുന്നതോടെ അർണബിന് ലഭിക്കുന്നത് എട്ടിന്റെ പ്രതിയാണ്.

ചാനൽ ചർചയിൽ ശശി തരൂരിനെ അർണബ് കൊലയാളിയായി ചിത്രീകരിക്കുകയും ക്രിമിനൽ എന്ന് അഭിസംബോധന ചെയ്യുകയും ചെയ്തു. ഇതിനെതിരെ ശശി തരൂർ ഡൽഹി ഹൈകോർട്ടിൽ ഒരു ഹർജി നൽകുകയും തരൂരിന് അനുകൂലമായി വിധി വരുകയും ചെയ്തു. അന്വേഷണം പുരോഗമിക്കുന്ന ഒരു കേസിൽ വിധി വരും മുൻപ് ഒരാളെ കൊലയാളിയെന്ന് മുദ്ര കുത്തുന്നത് നിയമവിരുദ്ധമാണെന്നും കോടതി വിധിച്ചു. കേസുകളും പിഴകളും പുത്തിരിയ്യ അർണബിന്.മഹാരാഷ്ട്രയിലെ ഇന്റീരിയർ ഡിസൈനർ അൻവായ് നായിക് ആത്മഹത്യ ചെയ്ത കേസിൽ അർണാബിനെതിരെ മഹാരാഷ്ട്ര പൊലീസ് ആത്മഹത്യ പ്രേരണക്കുറ്റത്തിന് കേസെടുത്തിരുന്നു. റിപ്പബ്ലിക് ടിവി ക്ക് കൊടുക്കാനുള്ള പണം കൊടുക്കാത്തതിനാൽ അനുഭവിക്കേണ്ടിവന്ന മാനസിക പീഡനത്താലാണ് അൻവായ് ആത്മഹത്യ ചെയ്തതെന്ന് ഭാര്യ അക്ഷത നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. അതിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. ഇതിനിടയിലാണ് ടി.ആർ.പി റേറ്റിങ് വിമർശനവും അദ്ദേഹത്തിനെ തേടി എത്തുന്നത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP