Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലഭിച്ചില്ല; അമൃത് സറിൽ വൃദ്ധദമ്പതികൾ ആത്മഹത്യ ചെയ്തു; ആത്മഹത്യാ കുറിപ്പും കണ്ടെടുത്ത് പൊലീസ്

മറുനാടൻ ഡെസ്‌ക്‌

അമൃത് സർ: മകളെ കൊലപ്പെടുത്തിയ ഭർത്താവിനും കുടുംബത്തിനുമെതിരായ അന്വേഷണത്തിൽ പൊലീസ് അലംഭാവത്തിൽ മനംനൊന്ത് വൃദ്ധദമ്പതികൾ ആത്മഹത്യ ചെയ്തു. രജീന്ദർ കുമാർ, സുനിത റാണി എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങളിൽനിന്ന് ആത്മഹത്യ കുറിപ്പും കണ്ടെടുത്തു.

അഞ്ച് വർഷം മുമ്പ് 2015 ഫെബ്രുവരിയിലാണ് ദമ്പതികളുടെ മകളായ സരിക റാണി കൊല്ലപ്പെട്ടത്. ഭർത്താവ് നിധിൻ ച്ഛദ്ദയും കുടുംബവും കൊലപ്പെടുത്തിയതായി ആരോപണം ഉയരുകയും ഇവർക്കെതിരെ സ്ത്രീധന കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. നിധിന്റെ മാതാപിതാക്കൾ അറസ്റ്റിലായെങ്കിലും ഇയാൾക്കെതിരെ നടപടിയൊന്നും ഉണ്ടായില്ല.

പിന്നീട് മൂന്നു വർഷങ്ങൾക്കു ശേഷം നിധിന്റെ മാതാപിതാക്കൾ ജയിൽ മോചിതരാവുകയും ചെയ്തു.മകൾക്ക് നീതി ലഭിക്കാൻ രജീന്ദർ കുമാറും സുനിത റാണിയും പോരാട്ടം തുടരുകയും പഞ്ചാബ് - ഹരിയാന ഹൈക്കോടതിയിൽ വരെ ഹരജി നൽകുകയും ചെയ്തു. എന്നിട്ടും പൊലീസ് ഭർത്താവ് നിധിനെതിരെ നടപടി സ്വീകരിച്ചില്ലെന്ന് വയോധിക ദമ്പതികൾ ആരോപിച്ചതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

നീതി ലഭിക്കാത്തതിനാലാണ് ജീവനൊടുക്കുന്നതെന്ന് ഇരുവരും ആത്മഹത്യ കുറിപ്പിൽ പറയുന്നു. പഞ്ചാബ് പൊലീസിന്റെ നിലപാടിൽ ഞങ്ങൾ വളരെ അസ്വസ്ഥരാണ്. നിധിന്റെ മാതാപിതാക്കളും പൊലീസുമാണ് ഞങ്ങളുടെ മരണത്തിന് കാരണക്കാർ -കുറിപ്പിൽ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP