Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഡിഷിന്റെ ആന്റിനയിലിരിക്കുന്ന കുരങ്ങിന് തലക്കെട്ടിടാൻ കഴിമോ? എങ്കിൽ സമ്മാനം നൽകാൻ ആനന്ദ് മഹേന്ദ്ര റെഡി; മത്സരം ഇന്ന് ഉച്ചവരെ

മറുനാടൻ ഡെസ്‌ക്‌

ന്യുഡൽഹി: ചിത്രത്തിന് ക്യാപ്ഷൻ അടിച്ച് സമ്മാനം നേടാനുള്ള അവസരവുമായി മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ. കെട്ടിടത്തിന് മുകളിൽ സ്ഥാപിച്ച ടെലിവിഷൻ ഡിഷിന് മുകളിൽ കയറിയിരിക്കുന്ന കുരങ്ങന്റെ ചിത്രത്തിനാണ് ക്യാപ്ഷൻ ക്ഷണിച്ചിരിക്കുന്നത്. ഹിന്ദിയിലും ഇംഗ്ലീഷിലും രണ്ട് വിജയികളെയാണ് ആനന്ദ് മഹീന്ദ്ര തേടുന്നത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിവരെയാണ് മത്സരം. വിജയികൾക്ക് മഹീന്ദ്രയുടെ സ്‌കെയിൽ മോഡലുകളാണ് സമ്മാനമായി പ്രഖ്യാപിച്ചിരിക്കുന്നത്.

നിരവധിപ്പേരാണ് ഇതിനോടകം മത്സരത്തിൽ പങ്കെടുത്തിരിക്കുന്നത്. ഡിഷിന്റെ ആന്റിനയിൽ ചവിട്ടി ഒരു ബൈക്കിലെന്ന പോലെയാണ് കുരങ്ങന്റെ ഇറിപ്പ്. ചിത്രമെടുക്കുകയാണെന്ന് മനസിലായതുകൊണ്ടാണോയെന്നറിയില്ല മുഖത്തും എക്സ്‌പ്രഷന് കുറവില്ല. എന്നാൽ ചിത്രം എവിടെ നിന്നാണെന്നോ എന്നെടുത്തതാണെന്നോ ആനന്ദ് മഹീന്ദ്ര വ്യക്തമാക്കിയിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP