Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രോട്ടോക്കോൾ ലംഘിച്ച് യു.എ.ഇ കോൺസുലേറ്റിൽ നിന്ന് പണം സ്വീകരിച്ച് കൺസ്യൂമർ ഫെഡ് നടത്തിയത് 1000 ഭക്ഷ്യകിറ്റുകളുടെ വിതരണം; മന്ത്രി ജലീലിന്റെ നിർദേശ പ്രകാരം കോൺസുലേറ്റ് പണം വിനിയോഗിച്ച സംഭവത്തിൽ മന്ത്രി വീണ്ടും പെട്ടു; മന്ത്രി മണ്ഡലത്തിലെ ത്രിവേണി സ്റ്റോറിൽ നിന്ന് വാങ്ങിയത് 5,02,500 രൂപയുടെ സാധനങ്ങൾ; ബിൽ തയ്യാറാക്കിയത് യു.എ.ഇ കോൺസുലേറ്റിന്റെ പേരിലും; ഈന്തപ്പഴത്തിലും ഖുറാനിലും ഒതുങ്ങാതെ മന്ത്രിസംഘത്തിന്റെ പ്രോട്ടോക്കോൾ ലംഘനം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം:മന്ത്രി കെ.ടി ജലീൽ വിവാദത്തിൽ അഴിമതിയുടെ മറ്റൊരു കഥ കൂടി പുറത്ത്. കെ.ടി. ജലീലിന്റെ നിർദേശപ്രകാരം ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തതിന് യു.എ.ഇ കോൺസുലേറ്റിൽ നിന്നു കൺസ്യൂമർഫെഡ് നേരിട്ടു പണം സ്വീകരിച്ചതിന്റെ വിവരങ്ങൾ പുറത്ത്. കിറ്റ് വിതരണത്തിൽ ചട്ടലംഘനമുണ്ടെന്ന ആരോപണങ്ങൾക്കു ശക്തി പകരുന്നതാണു കൺസ്യൂമർ ഫെഡിലെ രേഖകൾ.

മന്ത്രി ജലീലിന്റെ തവനൂർ മണ്ഡലത്തിലെ മാറഞ്ചേരിയിലുള്ള ലിറ്റിൽ ത്രിവേണി സൂപ്പർ സ്റ്റോറിൽനിന്നു 5,02,500 രൂപയുടെ സാധനങ്ങൾ വാങ്ങിയതിന്റെ ബിൽ തയാറാക്കിയിരിക്കുന്നത് തിരുവനന്തപുരം യുഎഇ കോൺസുലേറ്റിന്റെ പേരിലാണ്. സംസ്ഥാന സർക്കാർ നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനം വിദേശ രാജ്യത്തിന്റെ കോൺസുലേറ്റിൽ നിന്നു നേരിട്ടു പണം സ്വീകരിച്ചതു ചട്ടലംഘനമാണെന്നാണ് ആരോപണം

ആട്ട, അരിപ്പൊടി, പഞ്ചസാര, തേയില, മല്ലിപ്പൊടി, മുളകുപൊടി, കടുക്, മഞ്ഞൾപ്പൊടി, ഉപ്പ് തുടങ്ങിയവയുടെ കിറ്റിനാണ് കോൺസുലേറ്റ് കൺസ്യൂമർഫെഡിനു തുക നൽകിയത്. ജൂൺ 16നു തയാറാക്കിയ ബിൽ പ്രകാരമുള്ള തുക 26നു കൺസ്യൂമർഫെഡിന്റെ എടപ്പാൾ ബാങ്ക് ശാഖയിലെ അക്കൗണ്ടിൽ ലഭിച്ചു.1000 കിറ്റുകൾ യുഎഇ കോൺസുലേറ്റിന്റെ ചെലവിൽ കൺസ്യൂമർഫെഡിൽ നിന്നു സംഘടിപ്പിച്ചു 2 പഞ്ചായത്തുകളിൽ വിതരണം ചെയ്‌തെന്നു മന്ത്രി വ്യക്തമാക്കിയിരുന്നു. വിശദാംശങ്ങൾ അറിയിക്കാൻ പിന്നീട് ലോകായുക്ത മന്ത്രിക്കു നോട്ടിസ് നൽകി. കിറ്റ് വിതരണം വിജിലൻസ് അന്വേഷിക്കണമെന്ന ഹർജി തിരുവനന്തപുരം വിജിലൻസ് കോടതിയുടെ പരിഗണനയിലാണ്.

യുഎഇ കോൺസുലേറ്റിൽ നിന്നാണു പണം വന്നത്. അവരുടെ പേരിൽ ബിൽ തയാറാക്കാൻ പറഞ്ഞിട്ടാണ് അങ്ങനെ ചെയ്തത്. മാറഞ്ചേരി ത്രിവേണി സ്റ്റോറിൽ അങ്ങനെയൊരു ഓർഡർ വന്നപ്പോൾ സ്റ്റോർ ഇൻചാർജ് ഓർഡർ എടുത്തു. അക്കാര്യത്തിൽ സ്റ്റോറിന്റെ ചുമതലക്കാരനു വീഴ്ച പറ്റിയിട്ടുണ്ടെങ്കിൽ അന്വേഷിക്കുമെന്ന് കൺസ്യൂമർ മുഹമ്മദ് റഫീഖ് വ്യക്തമാക്കുന്നു.

മുൻപ് പ്രോട്ടോക്കാൾ തെറ്റിച്ച് ഖുർ ആൻ വിതരണം ചെയ്ത കേസിലും ഈന്തപ്പഴം വിതരണം ചെയ്ത കേസിലും മന്ത്രി പ്രതിരോധത്തിലായിരിക്കുമ്പോഴാണ് സ്വർണക്കടത്തിലെ മുഖ്യകണ്ണി ഉൾപ്പെട്ടവരുമായി ചേർന്ന് കോണ്‌സുലേറ്റ് വഴിയുള്ള സഹായ വിതരണങ്ങൾ കേരളത്തിൽ നടപ്പിലാക്കിയത്.

വിദേശത്ത് നിന്ന് ഈന്തപ്പഴം ഇറക്കുമതി ചെയ്ത വിഷയത്തിൽ അന്നത്തെ സാമൂഹിക നീതി വകുപ്പ് ഡയറക്ടറായിരുന്ന ടിവി അനുപമയുടെ മൊഴി കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. കേരളത്തിലേക്ക് 17000 കിലോ ഈന്തപ്പഴം ഇറക്കുമതി ചെയ്ത വിഷയത്തിൽ സംസ്ഥാന സർക്കാരും യുഎഇ കോൺസുലേറ്റും തമ്മിൽ ഒരു തരത്തിലുമുള്ള കത്തിടപാടുകളും നടത്തിയിട്ടില്ലെന്നാണ് ടിവി അനുപമയുടെ മൊഴിയിൽ പറഞ്ഞത്.

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിന്റെ നിർദ്ദേശം അനുസരിച്ചാണ് അനാഥായത്തിലെ കുട്ടികൾക്ക് ഈത്തപ്പഴം എത്തിക്കുന്നതിനുള്ള പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കിയിട്ടുള്ളത്. വാക്കാലുള്ള നിർദേശമാണ് നൽകിയിട്ടുള്ളതെന്നും മൊഴിയിൽ പറയുന്നുണ്ട്. വിദേശത്ത് നിന്ന് നികുതി അടയ്ക്കാതെ ഈന്തപ്പഴം ഇറക്കുമതി ചെയ്ത സംഭവത്തിൽ കേസെടുത്ത കസ്റ്റംസ് അന്വേഷണം നടത്തിവരുന്നതിനിടയിലാണ് ടിവി അനുപമയെ ചോദ്യം ചെയ്തുവരുന്നത്. കേസ് അന്വേഷിക്കുന്ന കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് മുമ്പിലാണ് ടിവി അനുപമ മൊഴി നൽകിയിരുന്നത്.

സംസ്ഥാനത്തെ അനാഥാലായങ്ങൾക്ക് ഈന്തപ്പഴം വിതരണം ചെയ്യുന്നതിനായി 2017ലാണ് പദ്ധതി ആരംഭിക്കുന്നത്. 2017 മെയ് 26നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഔദ്യോഗികമായി ഉദ്ഘാടനം നിർവ്വഹിച്ചത്. യുഎഇ കോൺസുലേറ്റ് വഴി ഇറക്കുമതി ചെയ്ത ഈന്തപ്പഴം സാമൂഹിക നീതി വകുപ്പിന്റെ നേതൃത്വത്തിൽ എല്ലാ ജില്ലകളിലും പ്രവർത്തിക്കുന്ന അനാഥാലായങ്ങളിൽ വിതരണം ചെയ്യാനായിരുന്നു പരിപാടിയിട്ടിരുന്നത്.

എന്നാൽ കണക്ക് അനുസരിച്ച് 17000 കിലോ ഈന്തപ്പഴം എല്ലാ ജില്ലകളിലേക്കും എത്തിയിട്ടില്ലെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തൽ എത്തിയത്. ഇതോടെയാണ് സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് വിശദമായ ചോദ്യം ചെയ്യലിനായി കളം ഒരുക്കിയതും. കസ്റ്റംസിനെ കൂടാതെ എൻ.ഐ.എ, റോ, ഇഡി, ഇന്റലിജൻസ് ബ്യൂറോ തുടങ്ങി വിവിധ ഏജൻസികളിലേക്ക് സ്വർണക്കടത്ത് വിവാദം എത്തിയതോടെയാണ് വമ്പന്മാർ വലയിൽ കുടുങ്ങുന്ന തരത്തിൽ കാര്യങ്ങൾ എത്തിയത്.

വിദേശകാര്യമന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി (ഗൾഫ് റീജിയൺ) ആണ് അന്വേഷണം നടത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രി കെ.ടി.ജലീലിന്റെയും പ്രോട്ടോക്കോൾ ലംഘനം ചൂണ്ടിക്കാട്ടി സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ കോശി ജേക്കബ് നൽകിയ പരാതിയിലാണ് അന്വേഷണം വന്നിരിക്കുന്നത്. പരാതി വിദേശകാര്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി വിപുൽ ഐഎഫ്എസ് (ഗൾഫ് റീജിയൺ) ഈ സംഭവം അന്വേഷിക്കുമെന്നാണ് കോശി ജേക്കബിനെ വിദേശകാര്യമന്ത്രാലയം ഔദ്യോഗികമായി അറിയിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP