Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബീഹാർ പിടിക്കാൻ പ്രിയങ്കാ ബ്രി​ഗേഡിൽ തോളോട് തോൾ ചേർന്ന് സച്ചിൻ പൈലറ്റും അശോക് ​ഗെലോട്ടും; വിമത നീക്കം ഉപേക്ഷിച്ച് പാളയത്തിൽ മടങ്ങിയെത്തിയ യുവ നേതാവിനെ വലിയ ഉത്തരവാദിത്തം ഏൽപ്പിച്ച് കോൺ​ഗ്രസ്; ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രചാരണത്തിന് നേതൃത്വം നൽകുക സോണിയയും പ്രിയങ്കയും ഉൾപ്പെടെ 30 നേതാക്കളും

ബീഹാർ പിടിക്കാൻ പ്രിയങ്കാ ബ്രി​ഗേഡിൽ തോളോട് തോൾ ചേർന്ന് സച്ചിൻ പൈലറ്റും അശോക് ​ഗെലോട്ടും; വിമത നീക്കം ഉപേക്ഷിച്ച് പാളയത്തിൽ മടങ്ങിയെത്തിയ യുവ നേതാവിനെ വലിയ ഉത്തരവാദിത്തം ഏൽപ്പിച്ച് കോൺ​ഗ്രസ്; ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രചാരണത്തിന് നേതൃത്വം നൽകുക സോണിയയും പ്രിയങ്കയും ഉൾപ്പെടെ 30 നേതാക്കളും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ താരപ്രചാകരുടെ ലിസ്റ്റിൽ ഇടംപിടിച്ച് സച്ചിൻ പൈലറ്റും. രാജസ്ഥാനിലെ വിമത നീക്കങ്ങൾ അവസാനിപ്പിച്ച് കോൺ​ഗ്രസ് ക്യാമ്പിൽ തിരിച്ചെത്തിയതിന് പിന്നാലെയാണ് സച്ചിൻ പൈലറ്റിനെ നിർണായക ദൗത്യം പാർട്ടി ഏൽപ്പിച്ചിരിക്കുന്നത്. എഐസിസി അധ്യക്ഷ സോണിയ ഗാന്ധി, മുൻ പ്രധാനമന്ത്രി മന്മോഹൻ സിങ്, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി ഗുലാം നബി ആസാദ്, സച്ചിൻ പൈലറ്റ് എന്നിവർ ഉൾപ്പെടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നൽകുന്ന മുപ്പത് പേരുടെ പട്ടികയാണ് കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയിരിക്കുന്നത്.

രാജസ്ഥാനിൽ നേതൃത്വവുമായി ഉടലെടുത്ത പ്രശ്‌നങ്ങൾ അവസാനിപ്പിച്ച് കോൺഗ്രസ് ക്യാമ്പിലേക്ക് തിരിച്ചെത്തിയതിന് ശേഷം സച്ചിൻ പൈലറ്റിന് പാർട്ടി ഏൽപ്പിക്കുന്ന പ്രധാന ദൗത്യമാണ് ബിഹാർ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണം. അശോക് ​ഗെലോട്ട്. രൺദീപ് സിങ് സുർജേവാല, അമരീന്ദർ സിങ്, ഭൂപേഷ് ബാഗേൽ എന്നിവരും ലിസ്റ്റിലുണ്ട്. ഒക്ടോബർ 28, നവംബർ മൂന്ന്, ഏഴ് തീയതികളിലായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. നവംബർ പത്തിനാണ് ഫലപ്രഖ്യാപനം. സംസ്ഥാനത്ത് മൂന്ന് റാലികളിലാണ് പ്രിയങ്ക പങ്കെടുക്കുക എന്നാണ് സംസ്ഥാന നേതൃത്വം അറിയിച്ചിട്ടുള്ളത്. ഒപ്പം തെരഞ്ഞെടുപ്പ് പ്രചാരണ തന്ത്രങ്ങൾക്ക് രൂപം കൊടുക്കാനും പ്രിയങ്ക തന്നെയാകും മുന്നിൽ. മുന്നണിക്കുള്ളിലെ സീറ്റ് വിഭജനം കീറാമുട്ടിയായി പ്രതിപ​ക്ഷ ഐക്യം സാധ്യമാകില്ലെന്ന സാഹചര്യത്തിലാണ് ബീഹാറിൽ പ്രിയങ്ക ​ഗാന്ധി ഇടപെടുന്നത്. പ്രിയങ്ക ​ഗാന്ധിയുടെ പ്രായോ​ഗികതയാണ് ബീഹാറിൽ പ്രതിപക്ഷ മഹാസഖ്യം യാഥാർത്ഥ്യമാക്കിയത്. ഇതേ തുടർന്നാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സംസ്ഥാന ഘടകം പ്രിയങ്ക ​ഗാന്ധിയെ ക്ഷണിച്ചിരിക്കുന്നത്. കോവിഡ് വ്യാപനം, അതിഥി തൊഴിലാളികളുടെ ദുരിതം എന്നിവയ്ക്കു പുറമേ യുപി ഹത്രസിൽ ദലിത് യുവതി ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവവും പ്രചാരണ വിഷയങ്ങളാക്കും. രാഹുൽ ​ഗാന്ധി ആറ് റാലികളിലാകും പങ്കെടുക്കുക.

സീറ്റ് വിഭജനത്തിൽ മഹാസഖ്യത്തിലുണ്ടായ തർക്കം പരിഹരിച്ചതും പ്രിയങ്ക ഗാന്ധിയായിരുന്നു. കോൺഗ്രസിന് 70 സീറ്റ് നൽകാനാവില്ലെന്ന് ആർജെഡി നിലപാടെടുത്തതാണു തർക്കത്തിനു കാരണമായത്. ദേശീയ ജനറൽ സെക്രട്ടറിമാരായ കെ.സി. വേണുഗോപാൽ, ശക്തിസിങ് ഗോഹിൽ എന്നിവരുടെ ചർച്ചയിൽ പരിഹാരമായില്ല. തർക്കം മുറുകിയതോടെ സഖ്യത്തിന്റെ ഭാഗമാകാനില്ലെന്നും ഒറ്റയ്ക്കു മത്സരിക്കുമെന്നും കോൺഗ്രസ് പ്രഖ്യാപിച്ചു. തുടർന്ന് രാഹുൽ ഗാന്ധിയെ ബന്ധപ്പെട്ട ആർജെഡി നേതാവ് തേജസ്വി യാദവ് പ്രശ്നപരിഹാരത്തിനു വഴി തേടി. രാഹുലിന്റെ നിർദ്ദേശപ്രകാരമാണു പ്രിയങ്ക വിഷയത്തിൽ ഇടപെട്ടത്. ലാലു പ്രസാദ് യാദവിനെ ഫോണിൽ വിളിച്ച് പ്രിയങ്ക നടത്തിയ അനുനയ നീക്കത്തിനൊടുവിൽ കോൺഗ്രസിന് 70 സീറ്റ് നൽകാൻ ആർജെഡി സമ്മതമറിയിച്ചു

മുന്നണിക്ക് നേതൃത്വം നൽകുന്ന ആർ.ജെ.ഡി 144 സീറ്റുകളിൽ സീറ്റുകളിൽ മത്സരിക്കും. കോൺഗ്രസ് 70, സിപിഐ-എംഎൽ 19, സിപിഐ-ആറ്, സിപിഎം-നാല് എന്നിങ്ങനെയാണ് സീറ്റ് വിഭജനം. 243 സീറ്റുകളാണ് ബിഹാറിൽ ആകെയുള്ളത്. ജെ.എം.എമ്മിനും പുറത്ത് നിന്ന് വരുന്ന മറ്റു കക്ഷികൾക്കും ആർജെഡിയുടെ 144 സീറ്റുകളിൽ നിന്ന് നൽകാനും ധാരണയായി. ഇടത് പാർട്ടികൾ എല്ലാവരും കൂടി 29 സീറ്റുകളിലാകും മത്സരത്തിനിറങ്ങുക.

ആകെയുള്ള 243 സീറ്റിൽ 75 സീറ്റുകൾ കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ തവണ മഹാസഖ്യത്തിന്റെ ഭാഗമായി നിന്ന കോൺഗ്രസിന് നല്കിയത് 42 സീറ്റായിരുന്നു. അതിൽ 27 ഇടത്ത് വിജയിക്കാൻ കോൺഗ്രസിനായി. ഈ കണക്കു പറഞ്ഞാണ് 75 സീറ്റ് ആവശ്യപ്പെട്ടത്. എന്നാൽ കോൺഗ്രസിന് അമ്പത് സീറ്റിലധികം നല്കാനാവില്ലെന്നാണ് ആർജെഡി നിലപാട് എടുത്തത്. തീരുമാനം ഉടൻ വന്നില്ലെങ്കിൽ സ്വന്തം കാര്യം നോക്കുമെന്ന് കോൺഗ്രസ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് സീറ്റ് വിഭജനത്തിൽ കടുംപിടുത്തം ഉപേക്ഷിക്കാൻ ആർജെഡി തയ്യാറായത്.

ഒക്ടോബർ 28, നവംബർ മൂന്ന്, ഏഴ് തിയതികളിലാണ് ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക. നവംബർ പത്തിനാണ് ഫലപ്രഖ്യാപനം. ഭരണ കക്ഷിയിൽ സീറ്റുവിഭജനത്തെ ചൊല്ലി തർക്കം അവസാനിച്ചിട്ടില്ല. കേന്ദ്ര മന്ത്രി രാം വിലാസ് പാസ്വാന്റെ എൽജെപി ഒറ്റയ്ക്ക് മത്സരിക്കുമെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം. മുഖ്യമന്ത്രി നിതീഷ് കുമാറുമായി അഭിപ്രായ ഭിന്നതിയിലുള്ള എൽജെപി ജെഡിയു മത്സരിക്കുന്ന സീറ്റുകളിലായിരിക്കും സ്ഥാനാർത്ഥികളെ നിർത്തുക. അതേ സമയം ബിജെപിയുമായുള്ള സഖ്യം ഉപേക്ഷിക്കില്ലെന്നും രാം വിലാസ് പാസ്വാന്റെ മകനും എൽജെപി നേതാവുമായ ചിരാഗ് പാസ്വാൻ അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലെ സഖ്യങ്ങൾ നേരത്തേ തന്നെ ആകെ മാറി മറിഞ്ഞു പോയിരുന്നു. പഴയ നിതീഷ് കുമാറല്ല ഇന്നത്തെ മുഖ്യമന്ത്രി. ലാലു പ്രസാദ് യാദവുമായി ചേർന്നാണ് നിതീഷ് കുമാർ 2015ൽ മുഖ്യമന്ത്രിയായത്. 2017ൽ ആർ.ജെ.ഡിയും കോൺഗ്രസുമായുള്ള ബന്ധം അവസാനിപ്പിച്ച്, രാജിനാടകം കളിച്ച് നിതീഷ്കുമാർ ബിജെപി പിന്തുണയോടെ അധികാരത്തിൽ തുടർന്നു. ആർ.എൽ.എസ്‌പിയെ നയിച്ച് ഉപേന്ദ്ര കുശ്​വാഹയും ഹിന്ദുസ്ഥാനി അവാം മോർച്ചയെ നയിച്ച് ജിതൻറാം മാഞ്ചിയും എൻ.ഡി.എ സഖ്യത്തിൽനിന്ന് എതിർപാളയത്തിലേക്ക് ചാടി സാധ്യതകളുടെ പരീക്ഷണം നടത്തിയതാണ്.

നിതീഷിന്റെ ജനതാദൾ- യുവും ബിജെപിയും രാംവിലാസ് പാസ്വാെൻറ ലോക്ജൻശക്തി പാർട്ടിയും ചേർന്ന സഖ്യം 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ സീറ്റ് തൂത്തുവാരി. സോഷ്യലിസ്​റ്റ്​ ഭൂമികയായ ബിഹാറിൻറ മണ്ണിന് ഇന്ന് കാവിനിറമാണ്. ആ സാഹചര്യങ്ങൾ വച്ചാണെങ്കിൽ എൻ.ഡി.എ സഖ്യം നിയമസഭ തെരഞ്ഞെടുപ്പിൽ പാട്ടുംപാടി ജയിക്കും. അത്രത്തോളം ലളിതമല്ലെങ്കിലും തെരഞ്ഞെടുപ്പു ഗോദയിൽ എൻ.ഡി.എ സഖ്യത്തിനാണ് മേൽക്കൈ. അത് പ്രശ്നങ്ങൾ ഇല്ലാത്തതുകൊണ്ടല്ല. അതു മുതലാക്കാൻ കഴിയാത്തവിധം ചിതറിയും ക്ഷീണിച്ചും നിൽക്കുകയാണ് പ്രതിപക്ഷം എന്നതായിരുന്നു അവസ്ഥ എങ്കിൽ ഇപ്പോൾ പ്രശ്നങ്ങൾ ഒരുവിധം അവസാനിപ്പിച്ച് മഹാസഖ്യം സാധ്യമാക്കിയിരിക്കുകയാണ് ആർജെഡി.

ഒക്ടോബർ 28, നവംബർ 3, 7 തീയതികളിലാണ് ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ്. 243 നിയമസഭാംഗങ്ങളുള്ള സംസ്ഥാനത്ത് 7.29 കോടി വോട്ടർമാർ. ഇപ്പോഴത്തെ നിയമസഭയുടെ കാലാവധി നവംബർ 29നാണ് അവസാനിക്കുന്നത്. വോട്ടർമാർക്ക് കയ്യുറ, കോവിഡ് ബാധിതർക്ക് അവസാന മണിക്കൂറിൽ മാത്രം വോട്ട് ചെയ്യാൻ അനുമതി എന്നിവയുൾപ്പെടെയുള്ള വ്യവസ്ഥകളുമായി കർശന കോവിഡ്കാല മാർഗരേഖ കമ്മിഷൻ പുറത്തിറക്കിയിരുന്നു. 80 വയസ്സ് കഴിഞ്ഞവർക്കും ഭിന്നശേഷിക്കാർക്കും കോവിഡ് ബാധിതർക്കും തപാൽ വോട്ടുമാകാം.ക്രമസമാധാന ഭീഷണിയുള്ള മേഖലകളിലൊഴികെ വോട്ടെടുപ്പു സമയം ഒരു മണിക്കൂർ നീട്ടി രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാക്കി. 2015 ൽ പോളിങ് കേന്ദ്രങ്ങൾ 62,37 ആയിരുന്നെങ്കിൽ ഇത്തവണ 1,06,526. ഒരു കേന്ദ്രത്തിൽ പരമാവധി 1000 വോട്ടർമാർ. മുൻപ് ഇത് 1500 ആയിരുന്നു.

കഴിഞ്ഞതവണ 41 സീറ്റിലാണ് കോൺഗ്രസ് മത്സരിച്ചത്; 27ൽ ജയിച്ചു. സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാൽമീകി നഗർ ലോക്സഭാ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ നിർത്താനും പ്രിയങ്കയുടെ ഇടപെടൽ വഴിയൊരുക്കി. ഇതിനിടെ, സ്ത്രീകൾക്കെതിരായി അതിക്രമവുമായി ബന്ധപ്പെട്ട കേസുകളിലെ പ്രതികൾക്ക് സീറ്റ് നൽകില്ലെന്ന് കോൺഗ്രസ് തീരുമാനിച്ചു. സുൽത്താൻഗഞ്ച്, ടേകരി, ഹിസ്വ സീറ്റുകളിലേക്ക് പരിഗണിക്കപ്പെട്ടവർ പീഡന കേസുകളിലടക്കം പ്രതികളാണെന്ന ആക്ഷേപം ഉയർന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP