Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

എട്ടാം ക്ലാസ് വിദ്യാർത്ഥിയെ കൊറോണ കൊണ്ടുപോയ ഞെട്ടലിൽ കണ്ണൂരിലെ ആലക്കോട് ഗ്രാമം; ഈ മാസം ആറിന് തളിപ്പറമ്പ് ഗവ. ആശുപത്രിയിൽ കൊറോണ പരിശോധനക്ക് വിധേയമായ ജോസന് അനുഭവപ്പെട്ടത് കലശലായ ശ്വാസ തടസം; ജോസൻ മരിച്ചത് പരിയാരം മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിൽ ചികിത്സയിൽ കഴിയകവേ; സംസ്ഥാനത്ത് കോവിഡ് ആശങ്ക വിതയ്ക്കുന്ന മരണം

എട്ടാം ക്ലാസ് വിദ്യാർത്ഥിയെ കൊറോണ കൊണ്ടുപോയ ഞെട്ടലിൽ കണ്ണൂരിലെ ആലക്കോട് ഗ്രാമം; ഈ മാസം ആറിന് തളിപ്പറമ്പ് ഗവ. ആശുപത്രിയിൽ കൊറോണ പരിശോധനക്ക് വിധേയമായ ജോസന് അനുഭവപ്പെട്ടത് കലശലായ ശ്വാസ തടസം; ജോസൻ മരിച്ചത് പരിയാരം മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിൽ ചികിത്സയിൽ കഴിയകവേ; സംസ്ഥാനത്ത് കോവിഡ് ആശങ്ക വിതയ്ക്കുന്ന മരണം

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: കണ്ണൂരിൽ കൊറോണ ബാധിച്ച് എട്ടാം ക്ലാസ് വിദ്യാർത്ഥി മരിച്ചു സംഭവം നാടിനെ ശരിക്കും ഞെട്ടിച്ചു. കണ്ണൂർ ആലക്കോട് തേർത്തല്ലിയിലാണ് കൊറോണ ബാധിച്ച് വിദ്യാർത്ഥി മരിച്ചത്. ആലക്കോടെ ജിമ്മി ജോസിന്റെ മകൻ ചെറുകരകുന്നേൽ ജോസൻ (13) ആണ് കൊറോണയെ തുടർന്ന് ജീവൻ നഷ്ടമായത്. എട്ടാം ക്ലാസുകാരന്റെ കോവിഡ് മരണം നാടിനെ കടുത്ത ആശങ്കയിലാക്കിയിട്ടുണ്ട്.

ആലക്കോട് സെന്റ് മേരീസ് ഹയർ സെക്കന്ററി സ്‌കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് ജോസൻ. ഈ മാസം ആറിനാണ് തളിപ്പറമ്പ് ഗവ. ആശുപത്രിയിൽ കൊറോണ പരിശോധനക്ക് വിധേയമായത്. എട്ടിന് പോസിറ്റീവ് ആവുകയായിരുന്നു. കലശലായ ശ്വാസതടസത്തെ തുടർന്ന് പരിയാരം ഗവ. മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിലിരിക്കെയായിരുന്നു അന്ത്യം സംഭവിച്ചത്.

കലശലായ ശ്വാസ തടസ്സമാണ് ജോസന് അനുഭവപ്പെട്ടത്. സംസ്ഥാനത്ത് ശനിയാഴ്ച 11,755 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന കോവിഡ് ബാധയാണ്. 116 പേർ ആരോഗ്യപ്രവർത്തകർക്കും രോഗം. ശനിയാഴ്ച 23 മരണം സ്ഥിരീകരിച്ചു. ആകെ മരണം 978. 24 മണിക്കൂറിനിടെ പരിശോധിച്ചത് 66,228 സാംപിളുകളാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.74 ശതമാനമാണ്. ഒക്ടോബർ, നവംബർ മാസങ്ങൾ നിർണായകമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ആകെ കോവിഡ് മരണങ്ങൾ ആയിരത്തോട് അടുക്കുകയാണ്. ഇതിനോടകം 978 കോവിഡ് മരണങ്ങളാണ് ഉണ്ടായിരിക്കുന്നത്.

മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നത് രോഗവ്യാപനത്തിന് കാരണമാകുമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. 10 ശതമാനം പേർ ഇപ്പോഴും മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നു. മാസ്‌ക് ധരിക്കുക എന്നത് ഏറ്റവും പ്രാധാന്യം ഉള്ള ഒന്നാണ്. രോഗവ്യാപനം തടയാൻ ഇതേറ്റവും ഫലപ്രദമായ മാർഗമാണ്. മാസ്‌ക് ധരിക്കുന്നവരിൽ രോഗം ബാധിച്ചാൽ തന്നെ അതിന്റെ തീവ്രത കുറവാണ്. പഠനങ്ങൾ അതു വ്യക്തമാക്കുന്നു. അതുകൊണ്ട് പൊതുസ്ഥലത്ത് ഇറങ്ങുമ്പോൾ എല്ലാവരും മാസ്‌ക് ധരിക്കണം. തിരുവനന്തപുരത്ത് സ്ത്രീകളിലാണ് കൂടുതൽ രോഗബാധ ഉണ്ടായിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് വന്നു പോയവരിൽ 30 ശതമാനം പേരിലും രോഗലക്ഷണങ്ങൾ നിൽക്കുന്നു. അതിൽ 10 ശതമാനം പേർക്ക് ഗുരുതര രോഗലക്ഷണങ്ങൾ പ്രകടമാണ്. കുട്ടികളിൽ താരതമ്യേന രോഗത്തിന്റെ തീവ്രത കുറവാണ്. കോവിഡ് വന്നുപോകട്ടെ എന്ന മനോഭാവം കാരണം ഒരുപാട് ആളുകളിൽ ദീർഘമായ ആരോഗ്യപ്രശ്‌നത്തിന് കാരണമാകുന്നു. തുടക്കത്തിൽ കാണിച്ച ജാഗ്രത കൂടുതൽ കരുത്തോടെ വീണ്ടെടുക്കണം. 9 മണിക്കൂർ വരെ ത്വക്കിന്റെ പ്രതലത്തിൽ കോവിഡ് രോഗാണു നിലനിൽക്കും. അതുകൊണ്ട് 'ബ്രേക്ക് ദ് ചെയ്ൻ' നിർബന്ധമായും പാലിക്കണം. സന്നദ്ധ സംഘടനകളും, സ്ഥാപനങ്ങളും അതിനുള്ള സൗകര്യം ഏർപ്പെടുത്തുന്നുണ്ട്. അതിന് കുറവ് വന്നത് ശ്രദ്ധയിൽപ്പെട്ട് പുനഃസ്ഥാപിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP