Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഭർത്താവിന്റെ മാതാവിനെ റോഡിലേക്ക് കൊണ്ടുവന്നത് തലമുടിയിൽ പിടിച്ച് വലിച്ച്; ക്രൂരമായി മർ​ദ്ദിച്ചത് അമ്മയുമായി ചേർന്നും; വീഡിയോ വൈറലായതോടെ ഉസ്മ ബീ​ഗത്തിനെതിരെ കേസെടുത്ത് പൊലീസും

ഭർത്താവിന്റെ മാതാവിനെ റോഡിലേക്ക് കൊണ്ടുവന്നത് തലമുടിയിൽ പിടിച്ച് വലിച്ച്; ക്രൂരമായി മർ​ദ്ദിച്ചത് അമ്മയുമായി ചേർന്നും; വീഡിയോ വൈറലായതോടെ ഉസ്മ ബീ​ഗത്തിനെതിരെ കേസെടുത്ത് പൊലീസും

മറുനാടൻ ഡെസ്‌ക്‌

ഹൈദരാബാദ്: ഭർതൃ മാതാവിനെ യുവതി മർ​ദ്ദിക്കുന്ന വീഡിയോ വൈറലായതോടെ യുവതിക്കെതിരെ കേസെടുത്ത് പൊലീസ്. ഹൈദരാബാദിലെ മല്ലേപ്പള്ളി പ്രദേശത്താണ് സംഭവം.55 വയസ്സുള്ള തസ്നീം സുൽത്താന എന്ന സ്ത്രീയെ ആണ് മരുമകളായ ഉസ്മ ബീഗം മർദ്ദിച്ചത്. ഹുമയൂൻ നഗർ പൊലീസ് സ്റ്റേഷൻ പരിധിയിൽ വ്യാഴാഴ്ചയാണ് സംഭവം നടന്നതെങ്കിലും സിസിടിവി ദൃശ്യങ്ങൾ വൈറലായതോടെയാണ് സംഭവം പുറത്തറിയുന്നത്. വീട്ടിനുള്ളിൽ വെച്ചുണ്ടായ വാക്കു തർക്കത്തെ തുടർന്നാണ് യുവതി ഭർത്താവിന്റെ അമ്മയെ ക്രൂരമായി മർദ്ദിച്ചത്.

ഉസ്മ ബീഗം, 55 വയസ്സുള്ള ഭർതൃമാതാവ് തസ്നീം സുൽത്താനയെ മുടിയിൽ പിടിച്ചു വലിച്ചിഴച്ച് റോഡിലേക്ക് കൊണ്ടുവരികയും അവിടെവച്ച് മർദിക്കുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഉസ്മ ബീഗത്തിന്റെ അമ്മ ആസിഫ ബീഗമാണ് തസ്‌നീമയെ ആദ്യം ആക്രമിച്ചത്. തുടർന്ന് അമ്മയും മകളും ചേർന്നും മർദിച്ചു. സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ വൈറലായി. സംഭവത്തിന്റെ ദൃശ്യങ്ങൾ ഒരു കുട്ടി ഫോണിൽ പകർത്തുന്നതും കാണാം.

ഉസ്മയും ഭർതൃമാതാവും തമ്മിൽ നേരത്തെ മുതൽ തർക്കങ്ങൾ ഉണ്ടായിരുന്നെന്നും കഴിഞ്ഞ ദിവസം നടന്നൊരു തർക്കാണ് മർദനത്തിൽ കലാശിച്ചതെന്നും പൊലീസ് പറഞ്ഞു. തസ്നീമിന്റെ മകൻ ഉബൈദ് അലി ഖാനും ഉസ്മ ബീഗവും കഴിഞ്ഞ വർഷമാണ് വിവാഹിതരായത്. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു. വിവാഹത്തിന് ശേഷം ഉബൈദ് അലി ഖാൻ സൗദിയിലേക്ക് മടങ്ങി.

നേരത്തെ നടന്ന ഒരു തർക്കത്തിൽ ഉസ്മയും തസ്‌നീമും പൊലീസിൽ പരാതി നൽകിയിരുന്നു. അന്ന് ഇരുവരെയും വിളിച്ചുവരുത്തിയ പൊലീസ് പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിച്ചു. കഴിഞ്ഞദിവസം ഉസ്മ താമസിക്കുന്ന ഫ്ലാറ്റിലേക്കുള്ള കുടിവെള്ള, വൈദ്യുതി കണക്ഷനുകൾ തസ്നീം വിച്ഛേദിച്ചു. ഇതാണ് അക്രമത്തിൽ കലാശിച്ചത്. വിവാഹം കഴിഞ്ഞത് മുതൽ ഭർതൃമാതാവ് ഉപദ്രവിക്കാറുണ്ടെന്നാണ് ഉസ്മ ബീഗത്തിന്റെ പ്രതികരണം. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP