Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കിണറ്റിൽ വീണ പൂച്ചയെ രക്ഷിക്കാൻ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും നടന്നില്ല; ഒടുവിൽ കയറിൽ പിടിച്ച് അർച്ചന ഇറങ്ങിയത് 24 കോൽ താഴ്‌ച്ചയുള്ള കിണറ്റിലേക്ക്; ബിരുദ വിദ്യാർത്ഥിനിയെ രക്ഷിക്കാനെത്തിയ ഫയർഫോഴ്സ് അനുമോദിച്ചതും പെൺകുട്ടിയുടെ ധൈ​ര്യത്തെ; അർച്ചന കൃഷ്ണൻ ഇനി മുതൽ സിവിൽ ഡിഫൻസ് അം​ഗം

കിണറ്റിൽ വീണ പൂച്ചയെ രക്ഷിക്കാൻ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും നടന്നില്ല; ഒടുവിൽ കയറിൽ പിടിച്ച് അർച്ചന ഇറങ്ങിയത് 24 കോൽ താഴ്‌ച്ചയുള്ള കിണറ്റിലേക്ക്; ബിരുദ വിദ്യാർത്ഥിനിയെ രക്ഷിക്കാനെത്തിയ ഫയർഫോഴ്സ് അനുമോദിച്ചതും പെൺകുട്ടിയുടെ ധൈ​ര്യത്തെ; അർച്ചന കൃഷ്ണൻ ഇനി മുതൽ സിവിൽ ഡിഫൻസ് അം​ഗം

മറുനാടൻ ഡെസ്‌ക്‌

കണ്ണൂർ: കിണറ്റിൽ വീണ പൂച്ചയെ രക്ഷിക്കാൻ കിണറ്റിലിറങ്ങിയ അർച്ചന കൃഷ്ണൻ ഇനി മുതൽ സിവിൽ ഡിഫൻസ് അം​ഗം. കണ്ണൂർ കണ്ണവം വെങ്ങളം കോളനിയിൽ ആരാമത്തിൽ വിജയന്റെയും ഉഷയുടെയും മകൾ ബി​രുദ വിദ്യാർത്ഥിനിയായ അർച്ചനയാണ് പൂച്ചയെ രക്ഷിക്കാൻ കിണറ്റിലിറങ്ങിയത്. ആയാസമില്ലാതെ കിണറ്റിൽ ഇറങ്ങിയെങ്കിലും തിരികെ കയറാൻ അർച്ചനക്ക് കഴിഞ്ഞിരുന്നില്ല. ഒടുവിൽ ഫയർ ഫോഴ്സ് എത്തിയാണ് അർച്ചനയെ കിണറ്റിൽ നിന്നും പുറത്തെത്തിച്ചത്. കിണറ്റിനുള്ളിൽ കുടുങ്ങിയെങ്കിലും പെൺകുട്ടിയുടെ ധൈര്യം മനസ്സിലാക്കിയ ഫയർ ഫോഴ്സ് അർച്ചനയെ ഡിവിൽ ഡിഫൻസിന്റെ ഭാ​ഗമാകാൻ ക്ഷണിക്കുകയായിരുന്നു. ഇത് അർച്ചന സന്തോഷത്തോടെ ഏറ്റെടുക്കുകയും ചെയ്തു.

വ്യാഴാഴ്‌ച്ച രാവിലെയാണ് സംഭവങ്ങളുടെ തുടക്കം. വ്യാഴാഴ്ച രാവിലെയാണ് അർച്ചനയുടെ വീട്ടിലെ കിണറ്റിൽ പൂച്ചവീണത്. പൂച്ചയെ രക്ഷപ്പെടുത്താൻ പല ശ്രമങ്ങളും നടത്തിയെങ്കിലും ഫലം കണ്ടില്ല. വൈകിട്ട് കിണറ്റിലിറങ്ങാൻ അർച്ചന ശ്രമം നടത്തിയെങ്കിലും അമ്മ തടഞ്ഞു.
ഒടുവിൽ അർച്ചന പിറ്റേന്ന് രാവിലെ കിണറ്റിലിറങ്ങാൻ തന്നെ തീരുമാനിക്കുകയായിരുന്നു. മോട്ടറുമായി ബന്ധിപ്പിച്ച കയറിലൂടെ കിണറ്റിലിറങ്ങിയ അർച്ചന പൂച്ചയെ രക്ഷിച്ചു. പക്ഷേ, നീന്തലറിയാത്ത അർച്ചനയെ രക്ഷിക്കാൻ ഫയർഫോഴ്സ് വേണ്ടി വന്നു.

പടവുകളിൽ വഴുക്കൽ കാരണം തിരിച്ചുകയറാനുള്ള അർച്ചനയുടെ ശ്രമം പാളി. അഞ്ചു കോൽ വെള്ളമുള്ള കിണറ്റിൽ അരമണിക്കൂർ കുടുങ്ങിയ അർച്ചനയെ കൂത്തുപറമ്പ് ഫയർഫോഴ്സിലെ ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്നു രക്ഷപ്പെടുത്തി. അപ്പോഴും ആ പൂച്ചയെ അർച്ചന ചേർത്തുപിടിച്ചിരുന്നു.

സ്റ്റേഷൻ ഓഫിസർ പി.ഷനിത്തിന്റെ നേതൃത്വത്തിൽ എത്തിയ ഫയർഫോഴ്സ് സംഘത്തിലെ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ കെ.പി.റനീഷ് റോപ് ലാഡർ വഴി കിണറ്റിൽ ഇറങ്ങി അർച്ചനയെയും പൂച്ചയെയും സുരക്ഷിതമായി പുറത്ത് എത്താൻ സഹായിച്ചു. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ രതീശൻ ആയില്യത്ത്, ഓഫിസർമാരായ വി.ആർ.മധു, എം.സതീഷ്, സി.വിജിത്ത്, ചെസിൻ, വിനോയ്, യു.കൃഷ്ണരാജ്, മോഹനൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

അർച്ചനയുടെ ധൈര്യം മനസ്സിലാക്കി കൂത്തുപറമ്പ് ഫയർ റെസ്ക്യൂ സർവീസിന്റെ സന്നദ്ധ സേനാ വിഭാഗമായ സിവിൽ ഡിഫൻസ് അംഗം ആകാൻ സ്റ്റേഷൻ ഓഫിസർ പി.ഷനിത്ത് അർച്ചനയെ ക്ഷണിക്കുകയായിരുന്നു. കേട്ട പാതി ഫയർ ഫോഴ്സ് നൽകിയ ദൗത്യം ഏറ്റെടുക്കാൻ തയാറായി അർച്ചനയും. കുടുംബത്തിന്റെ പൂർണ പിന്തുണയും അർച്ചനയ്ക്ക് ഉണ്ട്. പി.ഷനിത്തിന്റെ നേതൃത്വത്തിലാണ് പരിശീലനം നടക്കുക.

‘‘കിണറ്റിൽ വീണ പൂച്ച ഒരു ദിവസം മുഴുവൻ രക്ഷപ്പെടാൻ ശ്രമിക്കുന്നത് കണ്ടപ്പോൾ സങ്കടം സഹിക്കാൻ വയ്യാതെ ആണ് രക്ഷിക്കാൻ കിണറ്റിൽ ഇറങ്ങിയത്.’’– അർച്ചന പറയുന്നു. കൂത്തുപറമ്പിലെ സ്വകാര്യ കോളജിലെ രണ്ടാം വർഷ ബിരുദ ഹിസ്റ്ററി വിദ്യാർത്ഥിനിയാണ് അർച്ചന. വെങ്ങളം ആരാമത്തിൽ വിജയന്റെയും ഉഷയുടെയും മകളാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP